<
  1. Cash Crops

വാനില കൃഷി ചെയ്യാൻ വളരെ എളുപ്പം

ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയായ വാനില ഒരു കാർഷികവിളയാണ്. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

KJ Staff
ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയായ  വാനില ഒരു കാർഷികവിളയാണ്. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വാനില വളരും. ഇതിന്റെ ജന്മസ്ഥലം മെക്സിക്കോയാണ്.  ഇത് വള്ളികളായി വളര്‍ന്നു വരുന്നവയാണ്. വര്‍ഷത്തില്‍ 150-300 മി.ലി. വരെ മഴ കിട്ടുന്നതും ഈര്‍പ്പവും ചൂടുള്ളതുമായ സ്ഥലത്ത് വാനില നന്നായി വളരുന്നു . എന്നാല്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് രോഗകാരണമാകുന്നു.

ജൈവവള സമ്പന്നമായ ഇളകിയ മേല്‍മണ്ണാണ് വാനിലയ്ക്ക് നന്നായി വളരാന്‍ പറ്റിയത്. മണല്‍ കലര്‍ന്ന പശിമരാശി മണ്ണു മുതല്‍ വെട്ടുകല്‍ മണ്ണുവരെയുള്ള വ്യത്യസ്ത മണ്ണിനങ്ങളില്‍ വാനില കൃഷി ചെയ്യാം. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 1500 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ വാനില കൃഷിക്ക് അനുയോജ്യമാണ്. വാനിലക്ക് രണ്ടു നടീല്‍ കാലമാണുള്ളത്. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് മെയ്‌ മാസത്തിലും കാലവര്‍ഷത്തിനും തുലാവര്‍ഷത്തിനും മദ്ധ്യേ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളിലും. കേരളത്തിലെ സാഹചര്യത്തില്‍ ഏറ്റവും നല്ലത് രണ്ടാമത്തെ കൃഷിക്കാലമാണ്.

കൃഷിരീതി 

vanila

വാനിലയുടെ വള്ളി മുറിച്ചോ കൂടതൈകളോ ആണ് നടാനുപയോഗിക്കുക. പതിനഞ്ചു മുതല്‍ ഇരുപതു വരെ ഇടമുട്ടുകളുള്ള നീളന്‍ തണ്ട് നട്ടാല്‍ ചെറിയ തണ്ടുകളേക്കാള്‍ വേഗം പുഷ്പിക്കുന്നു. എന്നാല്‍ ഇത്രയേറെ നീളമുള്ള വള്ളികള്‍ നടാന്‍ കിട്ടി എന്നു വരില്ല. അങ്ങനെ വരുമ്പോള്‍ വള്ളികളുടെ ലഭ്യതയനുസരിച്ച് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.ഏറ്റവും കുറഞ്ഞത് അഞ്ച് ഇടമുട്ടുകള്‍ അല്ലെങ്കില്‍ അറുപത് സെന്‍റീമീറ്ററെങ്കിലും നീളമില്ലാത്ത തലകള്‍ നടാന്‍ ഉപയോഗിക്കരുത്.

തണ്ടിന്‍റെ  ഇല നീക്കിയ ചുവടുഭാഗം താങ്ങുമരത്തിന്‍റെ ചുവട്ടിലെ ഇളകിയ മണ്ണില്‍ പതിച്ചു വയ്ക്കണം. ഇതിന് മീതെ രണ്ടോ മൂന്നോ സെന്‍റിമീറ്റര്‍ കനത്തില്‍ നനമണ്ണ് വിതറണം. തണ്ടിന്‍റെ ചുവട്ടിലെ മുറിഭാഗം മാത്രം അല്‍പം മണ്ണിന് മുകളിലായിരിക്കണം. കടചീയല്‍ രോഗം പിടിപെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തണ്ടിന്‍റെ  മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത് കെട്ടണം. വയ്ക്കോല്‍, ഉണങ്ങിയ പുല്ല്, കരിയില, തൊണ്ട് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് ചുവട്ടില്‍ പുതയിടണം. ഉണങ്ങിയ പോതപ്പുല്ല്, വാഴയില, ഓല എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് തണ്ടില്‍ വെയില്‍ തട്ടാതെ തണല്‍ നല്‍കണം.ചെറിയ തോതില്‍ നനയ്ക്കണം. ഒന്നു രണ്ടു മാസം കൊണ്ട് വേരുപിടിക്കുകയും മുളപൊട്ടുകയും ചെയ്യും.

വളപ്രയോഗം

vanila beans


കമ്പോസ്റ്റ്, കാലിവളം, പച്ചില, ബയോഗ്യാസ്‌, സ്ലറി, മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്കുകള്‍, എല്ലുപൊടി എന്നിവയാണ് ഉത്തമം.  കടലപ്പിണ്ണാക്കും ചാണകവും ചേര്‍ത്ത ലായനി മാസത്തിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍ ഒഴിക്കുന്നത് വളര്‍ച്ച വേഗത്തിലെത്താന്‍ സഹായിക്കുന്നു. 17:17:17 എന്ന രാസവള മിശ്രിതം 1 കിലോ 100 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ചെടിയുടെ തണ്ട്, ഇല എന്നിവിടങ്ങളില്‍ തളിച്ചുകൊടുക്കുന്നത് വള്ളികളുടെ വളര്‍ച്ചയെ സഹായിക്കും.     
വേനല്‍ക്കാലത്ത് ആഴ്ചയില്‍ ചെടിയൊന്നിന് 2 മുതല്‍ 3 ലിറ്റര്‍ വെള്ളം കിട്ടുന്ന വിധത്തില്‍ നന ക്രമീകരിക്കുക. 

ഫെബ്രുവരി മുതല്‍ മെയ്‌ വരെയുള്ള നാലുമാസം വാനിലക്ക് ആഴ്ചയില്‍ രണ്ടു നനയെങ്കിലും കൂടിയേ തീരൂ. വാനിലച്ചെടിയുടെ 80 ശതമാനം വേരുകളും മണ്ണിനു മുകളിലുള്ള ജൈവവസ്തുക്കളിലാണ് പറ്റിക്കൂടി വളരുന്നത്. അതുകൊണ്ടുതന്നെ പുതയിടലിന് വലിയ പ്രാധാന്യമുണ്ട്. ചപ്പും ചവറും ഇലകളുമാണ് പുതയിടലിനുപയോഗിക്കുന്നത്.         വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിടണം. ചുവട്ടിലെ മണ്ണ് ഇളക്കരുത്; വാനിലത്തണ്ടില്‍ നിന്ന് അല്‍പം അകറ്റി വേണം പുതയിടാന്‍ . പൂപ്പല്‍ബാധ ഒഴിവാക്കാനാണിത്. നട്ടാലുടന്‍ ഉണക്കയിലകളുടെ പുത, അതു കഴിഞ്ഞാല്‍ തൊണ്ട് അടുക്കിയുള്ള പുത, ആറു മാസം കഴിഞ്ഞാല്‍ പച്ചിലപുത എന്നിവയാണ് നല്ലത്. വേനല്‍ക്കാലത്ത് തൊണ്ടിന്‍റെ പുത നല്ലതാണ്. വാഴയില, വാഴത്തട എന്നിവയൊക്കെ വളര്‍ച്ചയെത്തിയ വാനിലക്ക് നല്ല പുതയാണ്. 

മറ്റ് പരിചരണങ്ങൾ

വാനിലക്ക് പടര്‍ന്നുകയറാന്‍ താങ്ങുവേണം. അതിനാല്‍ പടര്‍ന്ന് കയറാന്‍ ഉചിതമായതാങ്ങുമരങ്ങള്‍ നട്ടുപിടിപ്പിക്കണം. വള്ളികളെ വെയിലിന്‍റെ  കാഠിന്യത്തില്‍ നിന്ന് രക്ഷിക്കാനും ഭാഗികമായ തണല്‍ നല്‍കാനും ഇത് ഉപകരിക്കും. താങ്ങു മരച്ചില്ലകളുടെ ഇടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തിന്റെ 50 ശതമാനം വാനിലയ്ക്ക് മതിയാകും. ശീമകൊന്നയാണ് കേരളത്തില്‍ പൊതുവെ വളര്‍ത്തുന്ന താങ്ങുമരം.

vanila flower

സാധാരണയായി ഒരു പൂങ്കുലയില്‍ ഒരു ദിവസം ഒരു പൂവു മാത്രമേ വിടരുകയുള്ളൂ . മൂന്നാഴ്ചക്കാലത്തോളം വേണ്ടിവരും ഒരു കുലയിലെ എല്ലാ പൂക്കളും വിരിഞ്ഞുതീരുവാന്‍. പൂങ്കുലയില്‍ ആദ്യം വിരിയുന്ന പൂക്കള്‍ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ പരാഗണം ചെയ്യേണ്ടതുണ്ട്. ഇത് കായ്കള്‍ ഏതാണ്ട് ഒരേ കാലയളവില്‍ മൂക്കാന്‍ സഹായിക്കുന്നു. ശരിയായ രീതിയില്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ കായ്‌ അതിവേഗം നീളം വച്ചു തുടങ്ങും.  

ആഴ്ചയില്‍ ഏതാണ്ട് 2 സെ.മീ. എന്ന തോതില്‍ 6 മുതല്‍ 7 ആഴ്ചകൊണ്ട് വേണ്ടത്ര നീളവും വണ്ണവും വയ്ക്കും. പക്ഷേ 9 മുതല്‍ 11 മാസം വരെ വേണ്ടിവരും കായ്‌ പാകമാകാന്‍. ആറിഞ്ചിനു മേല്‍ നീളമുള്ള കായ്കളാണ് ഏറ്റവും ഉത്തമം.
English Summary: vanila farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds