കുരുമുളക് കൃഷിയിൽ നമ്മൾ ഏറ്റവും കൂടുതലായി ചെയ്യുന്നത് പരമ്പരാഗത കൃഷി രീതിയാണ്. എന്നാൽ ഹൈഡെൻസിറ്റി പ്ലാൻറ്റേഷൻ ആണ് വിയറ്റ്‌നാമിൽ ചെയ്യുന്നത്. എന്താണത്? നമ്മുടെ പാരമ്പര്യ കൃഷി രീതിയെന്നാൽ മഹാഗണി, മാവ് മരുത് തുടങ്ങിയിട്ടുള്ള വലിയ ബലമുള്ള മരത്തിന്റെ മുകളിൽ ആണ് നമ്മൾ കുരുമുളക് പടർത്തുന്നത്. അതാണ് നമ്മുടെ പാരമ്പര്യ കൃഷി രീതി. അങ്ങനെ കൃഷി ചെയ്താൽ ശരാശരി ഒരേക്കർ സ്ഥലത്തു ഏറ്റവും കൂടുതൽ 450 ൽ കൂടുതൽ മരങ്ങൾ വളർത്താനേ കഴിയൂ . അതുപോലെ ത്യന്നെ നമ്മുടെ ഒരു മരത്തിന്റെ പൊക്കം 20 25 അടിയൊക്കെയുണ്ടാകും. അത്തരം പൊക്കമുള്ള മരങ്ങളിൽ കുരുമുളക് പടർത്തി വിട്ടാൽ യഥാർത്ഥത്തിൽ ഒരു സ്‌കിൽഡ് വർക്കർ ഉണ്ടെങ്കിൽ അയാൾക്കു മാത്രമേ മുളക് പറിച്ചെടുക്കാൻ .കഴിയൂ. അങ്ങനെയുള്ള ഒരു തൊഴിലാളിക്ക് മിനിമം കൂലിയായി 1200 മുതൽ 1500 വരെ കൊടുക്കേണ്ടി വരും. കുരുമുളകിന്റെ സ്ഥിതി പരിശോധിച്ചാൽ ഏറ്റവും മുകളിൽ ഒരു 10 അടി 15 അടി സ്ഥലത്താണ് കുരുമുളക് നന്നായി പിടിച്ചിട്ടുണ്ടാവുക. എന്നാൽ അടി വശത്തു കായ കുറവായിരിക്കുകയും ചെയ്യും.
എന്നാൽ വിയറ്റ്‌നാമിൽ ചെയ്യുന്നത് കുരുമുളക് വളർത്തുന്നതിനു ഒരു 10 അടി 15 അടി പൊക്കത്തിലുള്ള മരം മതി എന്നതാണ്. ഇതാണ് ഹൈഡെൻസിറ്റി കൃഷി രീതി. പൊക്കം കുറഞ്ഞ മരം ആയതിനാൽ അതിലെ കുരുമുളക് മണികളെല്ലാം തന്നെ പറിച്ചെടുക്കാനാകും . അതുകൊണ്ടാണ് അവിടത്തെ കുരുമുളക് വിളവെടുപ്പു ഇവിടുത്തേക്കാൾ കൂടുതൽ ആകുന്നതു.
നമ്മുടെ നാട്ടിലെ കുരുമുളകിന്റെ ഒരു പ്രശ്നം കുരുമുളകിന് തണൽ വന്നാൽ ഉത്പാദനം കുറയും. അത് കൊണ്ട് കുരുമുളക് വളർത്തുന്ന മരങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ തലപ്പ് വെട്ടിയൊതുക്കണം. പക്ഷെ ഈ മരങ്ങൾ വെട്ടിയൊതുക്കുന്നത് സ്‌കിൽഡ് ആയ ഒരാൾക്ക് മാത്രമേ ഇത്രയും പൊക്കമുള്ള മരത്തിന്റെ മുകളിൽ കയറിനിന്നു വെട്ടാൻ കഴിയൂ. അതിനും ചെലവ് വരും. ഒരേക്കറിൽ 15 അടി സ്പേസ് വിട്ടിട്ടാണ് നമ്മൾ മരം വയ്ക്കുന്നത്. എന്നാൽ ഹൈഡെൻസിറ്റി പ്ലാൻഡേഷനിൽ ശരാശരി 8 അടി സ്പേസ് വിട്ടു മരങ്ങൾ വയ്ക്കാം എന്നതാണ് വിയറ്റ്‌നാം രീതിയുടെ മറ്റൊരു ഗുണം. One of the problems of pepper in our country is that if the shade of pepper comes, the production will decrease. Therefore, pepper growing trees should be pruned once or twice a year. But only a skilled person can cut down these trees from the ropes on top of such a tall tree. That too will come at a cost. We plant trees leaving 15 feet of space per acre. But another advantage of the Vietnamese method is that in high-density plantations, trees can be planted on an average of 8 feet of space.
വിയറ്റ്‌നാമിൽ രണ്ടു തരത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത്.
ഒന്ന് വിയറ്റ്‌നാമിൽ കോൺക്രീറ്റ് പോസ്റ്റിന്റെ മുകളിൽ അതായത്, കോൺക്രീറ്റ് പോസ്റ്റുകൾ ഉണ്ടാക്കിയിട്ട് അതിൽ ഹോൾ ഇട്ടിട്ട് ആ ഹോളിന്റെ മുകളിൽ 12 അടിയോ 15 അടിയോ നീളത്തിൽ ആ പോസ്റ്റിന്റെ മുകളിലേക്ക് കുരുമുളക് വളർത്തിയെടുക്കും.
രണ്ടാമത്തെ രീതി, അവിടെ ചത്ത മരങ്ങൾ അതായത് വനങ്ങളിൽ നിന്ന് മരങ്ങൾ ലേലം വിളിച്ചു എടുക്കാം. ആ മരങ്ങൾ കുത്തി നാട്ടി നിർത്തിയിട്ടു അതിന്റെ മുകളിൽ കുരുമുളക് വള്ളി പടർത്തി വിടും. എന്നാൽ ആ രീതി നമുക്കിവിടെ പറ്റില്ല. കാരണം നമ്മുടെ നാട്ടിൽ ചിതലിന്റെ ശല്യം കൂടുതലാണ്. അങ്ങനെ ഒരു മരം നിർത്തിയാൽ പിറ്റേ ദിവസം അത് ചിതലെടുക്കും. അപ്പൊ നമുക്ക് ആകെ പരീക്ഷിക്കാൻ കഴിയുന്ന ഒരു മാതൃക കോൺക്രീറ്റ് പോസ്റ്റ് ആണ്. അതിന്റെ ഗുണം നമുക്ക് തന്നെ പറിച്ചെടുക്കാനാകും എന്നുള്ളതാണ്. ഒരു ലാഡർ ഉണ്ടെങ്കിൽ ആർക്കും നിഷ്പ്രയാസം കുരുമുളക് പറിച്ചെടുക്കാം. സ്ത്രീകൾക്ക് പോലും കുരുമുളകിന്റെ മുകൾ നിരപ്പിലെ മണികൾ പറിച്ചെടുക്കാൻ കഴിയും. ഏകദേശം എല്ലാ മണികളും അങ്ങനെ നമുക്ക് പറിച്ചെടുക്കാം. അതായത് ഗുണങ്ങൾ ഇതൊക്കെയാണ്. വള്ളി പടർന്നു നിൽക്കുന്ന മരത്തിന്റെ തലപ്പ് വെട്ടിക്കളയുന്ന ജോലി കുറഞ്ഞു. കൂടാതെ മുഴുവൻ കുരുമുളകും പറിച്ചെടുക്കാൻ ആരെക്കൊണ്ടും കഴിയും.
എന്തിനും രണ്ടു വശങ്ങൾ ഉള്ളത് പോലെ ഇതിനുമുണ്ട് ഒരു ചെറിയ നെഗറ്റീവ് പോയിന്റ്. കോൺക്രീറ്റ് പോസ്റ്റിനു നമ്മുടെ നാട്ടിലെ ചൂട് കൂടിയ സമയത്തു നല്ലതുപോലെ ചൂടുപിടിക്കുകയും അത് കുരുമുളകിന്റെ ബാധിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ നല്ല വേനൽ കാലത്തു 40 ഡിഗ്രി ആണല്ലോ ചൂട്. ആദ്യമൊക്കെ നന്നായി വളരും. പക്ഷെ അത് വിളവെടുക്കുന്ന സമയമാകുമ്പോഴേക്കും ചൂട് സഹിക്കാനാവാതെ വിളവ് കുറയുന്നതാണ് കണ്ടിട്ടുള്ളത്. അപ്പോൾ ഹൈഡെൻസിറ്റി palntation ചെയ്യുമ്പോ കോൺക്രീറ്റുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ചൂട് കൊണ്ട് വിളവ് കുറയുന്നതായി കാണുന്നുണ്ട്.
അതിനു പകരമായി ജീവനുള്ള വിയറ്റ്‌നാം രീതി നല്ലതാണ്. അതായതു ശീമക്കൊന്നയും ഒരു പ്ലാവിന്റെ തൈയും കുരുമുളകും കൂടെ ഒരേ സമയത്തു തന്നെ നട്ടുവളർത്തി അത് എങ്ങനെ നമുക്ക് ഹൈഡെൻസിറ്റി plantation ലേക്ക് മാറ്റിയെടുക്കാം എന്നതാണ് നോക്കേണ്ടത്. ശീമക്കൊന്നയും പ്ലാവിൻ തൈയും ഒരുമിച്ചു വളർത്തുക. അതിൽ കുരുമുളക് പടർത്തുക. എന്നാൽ ശീമക്കൊന്നയുടെ ഇലകൾ വെട്ടിക്കളയുക എന്ന ജോലി വരുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്യ്താലും നഷ്ടമില്ല. നല്ല ഒന്നാംതരം ജൈവ വളം ആണ് ശീമക്കൊന്നയില. പ്ലാവിന്റെ ഇലവെട്ടി ആടുകൾക്കും കൊടുക്കാം. ആട് വളർത്തൽ കൂടെ അതിന്റൊപ്പം ചെയ്താൽ മതി. ഇത് താരതമ്യേന കുറച്ചു സാമ്പത്തിക ലാഭം തരുന്ന കുരുമുളക് വളർത്തൽ രീതിയാണ്. ആസ്ബറ്റോസ് പൈപ്പും കോൺക്രീറ്റ് തൂണുകൾക്കു പകരമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ശീമക്കൊന്ന പ്ലാവ് കുരുമുളക് മെത്തേഡ് ആണ് ഏറ്റവു നല്ലതായി അനുഭവപ്പെട്ടിട്ടുള്ളത്.
കടപ്പാട്: ബിജു നാരായണൻ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് കൃഷിയിലെ പുതിയ ചന്ദ്രോദയമായി കുമ്പുക്കൽ കുരുമുളക് - Kumpukkal kurumulakku, pepper - An improved disease resistant variety of Pepper
#Pepper#Farmer#Agriculture#Krishijagran
Share your comments