നാളികേരാധിഷ്ഠിത വിള സമ്പ്രദായം കേരളീയ വീട്ടു വളപ്പുകളുടെ മുഖമുദ്രയാണ്. പുരയിട കൃഷിയിൽ പ്രമുഖ സ്ഥാനമാണ് തെങ്ങിനുള്ളത്. ഔഷധമായും, ആഹാരമായും, തെങ്ങിന്റെ വിവിധ ഭാഗങ്ങൾ നമുക്ക് പ്രയോജനപ്പെടുന്നു. വിരിഞ്ഞു വരുന്ന പൂങ്കുലയിൽ നിന്നു മുതൽ വിളഞ്ഞ നാളികേരത്തിന്റെ ചകിരിച്ചോറിൽ നിന്നു പോലും വൈവിധ്യ മാർന്ന മൂല്യ വർധിത ഉത്പന്നങ്ങൾ തയ്യാറാക്കാം എന്നതാണ് തെങ്ങിനുള്ള മേന്മ. കൽപവൃക്ഷം എന്ന വിശേഷണം അന്വ ർത്ഥമാക്കുന്ന വിധത്തിലാണ് തെങ്ങിന്റേയും തേങ്ങയുടേയും ഉത്പന്ന വൈവിധ്യവൽക്കരണ സാധ്യതകൾ.
മൂല്യ വർദ്ധനവിലൂടെ വരുമാനം എന്ന ആശയത്തിന് പ്രാമുഖ്യം വന്നതോടെ ചെറുതും വലുതുമായ നിരവധി ഉൽപന്ന നിർമ്മാണ സംരംഭങ്ങളാണ് ഈ മേഖലയിൽ ആരംഭിച്ചിട്ടുള്ളത്. കുറഞ്ഞ മുതൽ മുടക്കി കൂടുതൽ വരുമാനം നേടാവുന്ന സംരംഭങ്ങൾക്കാണ് ഈ മേഖലയിൽ സാധ്യതകളുള്ളത്. നാളികേരത്തിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിൽ ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പരിശീലന പരിപാടികളിൽ പങ്കെടുത്ത വ്യക്തികൾ തുടങ്ങിയ സംരംഭങ്ങളെ വിലയിരുത്തിയപ്പോൾ സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കാണ് വിജയ സാദ്ധ്യത കൂടുതൽ എന്ന് കാണുന്നു.
തേങ്ങാപ്പാൽ വറ്റിച്ച് നിർമ്മിക്കുന്ന വിർജിൻ വെളിച്ചെണ്ണ, തേങ്ങ ചേർത്ത കറിക്കൂട്ടുകൾ, പലഹാരങ്ങൾ, തേങ്ങാവെ ള്ളത്തിൽ നിന്നും പാനീയങ്ങൾ എന്നിവയ്ക്കെല്ലാം മികച്ച വിപണിയുണ്ട്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഉത്പന്നം എന്ന നിലയ്ക്ക് വിർജിൻ വെളിച്ചെണ്ണയ്ക്കു കൈവന്നി രിക്കുന്ന പ്രസക്തിയും ഈ സംരംഭത്തിന്റെ വിജയ സാധ്യത വർദ്ധിപ്പിക്കുന്നു. മുടക്കു മുതൽ അധികം വേണ്ടെന്നുള്ളതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത, കൂടാതെ വിർജിൻ വെളിച്ചെണ്ണ തയ്യാറാക്കുന്നതോടൊപ്പം മറ്റു ഉൽപ്പന്നങ്ങളും തയ്യാറാക്കാം.
വിർജിൻ വെളിച്ചെണ്ണ നിർമ്മാണത്തിനാവശ്യമായ യന്ത്ര സാമഗ്രികൾ
പൊതിച്ചെടുത്ത തേങ്ങയുടെ ചിരട്ട പൊട്ടിക്കുന്നതിനുള്ള ഡിഷെല്ലിങ്ങ് മെഷീൻ (1 HP) തേങ്ങയുടെ പുറത്തെ ആവരണം (ടെസ്റ്റ) കളയുന്നതിനുള്ള പീലിംഗ് മെഷീൻ (1HP) തേങ്ങാക്കാ പൊടിച്ചെടുക്കുന്നതിനുള്ള ഡബിൾ എക്സ്പെല്ലർ (1 HP), തേങ്ങാപ്പാൽ നിയന്ത്രിതമായ ചൂടിൽ വറ്റിക്കുന്നതിനുള്ള കെറ്റിൽ (VCO Cooker) (1/2 hp) തേങ്ങാപ്പീര വറുക്കുന്നതിനുള്ള റോസ്റ്റിംഗ് മെഷീൻ (1/2 HP) എന്നീ യന്ത്രങ്ങൾ ഉണ്ടെങ്കിൽ പ്രതിദിനം 100 - 150 കിലോ ഗ്രാം മൂല്യവർദ്ധിത ഉൽപന്നങ്ങൾ തയ്യാറാക്കാം.
ഇത്തരം യൂണിറ്റ് സ്ഥാപിക്കുന്നതിന്, 750 സ്ക്വയർ ഫീറ്റ് തറ വിസ്തീർണ്ണമുള്ള കെട്ടിടവും, 10 ലക്ഷം രൂപയോളം മൂലധനവും വേണ്ടി വരും. ഈ യന്ത്ര സാമഗ്രികളോടൊപ്പം ഒരു ഫ്രീസറും ഡയറും കൂടി ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്.
12 മാസം വിളഞ്ഞ തേങ്ങയാണ് വിർജിൻ വെളിച്ചെണ്ണയ്ക്ക് അനുയോജ്യം. തേങ്ങാപ്പാലിൽ നിന്നും വിർജിൻ വെളിച്ചെണ്ണ കൂടാതെ ശീതീകരിച്ച തേങ്ങാപ്പാൽ, തേങ്ങാപാൽ ഹണി, ടോ ഫി എന്നിവയും തയ്യാറാക്കാം.
Share your comments