മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കാച്ചിൽ കൃഷിക്ക് ഒരുങ്ങാവുന്നതാണ്. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസും, മഴ 120 മുതൽ 200 സെൻറീമീറ്ററുമാണ് അനുയോജ്യം. ആദ്യം മഴയോടെ വിത്ത് മുളച്ചു തുടങ്ങും. നടീൽ വൈകിയാൽ വിത്ത് മുളയ്ക്കും.മുളച്ചു കിട്ടിയ വിത്തുകൾ നടുന്നത് അനുയോജ്യമല്ല.
കൃഷി രീതി
കാച്ചിൽ കിഴങ്ങിന്റെ തല ഭാഗത്തുനിന്നാണ് ആദ്യം മുളപൊട്ടുന്നത്. എന്നതിനാൽ ഈ ഭാഗം നടാൻ എടുക്കുന്ന ഓരോ കഷ്ണത്തിലും വരത്തക്കവിധം കിഴങ്ങ് മുറിക്കണം. ഓരോ കഷ്ണത്തിനും ഉദ്ദേശം 250 മുതൽ 300 ഗ്രാം വരെ തൂക്കം ഉണ്ടായിരിക്കണം. നടുന്നതിനു മുൻപ് വിത്ത് ചാണകവെള്ളത്തിൽ മുക്കി തണലിൽ ഉണക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിൽ ഒരു അത്ഭുത മരുന്ന് !
മികച്ച ഇനങ്ങൾ
ശ്രീ കാർത്തിക
അത്യുൽപാദനശേഷിയുള്ള ഒമ്പതുമാസം മൂപ്പുള്ള ഇനമാണ് ഇത്. അന്നജം 21.42 ശതമാനം, ഷുഗർ 1.4 ശതമാനം, ക്രൂഡ് മാംസ്യം 2.47 ശതമാനം.
ശ്രീ കീർത്തി
തെങ്ങിന്റെയും വാഴയുടെയും ഇടവിളയായി കൃഷി ചെയ്യാൻ അനുയോജ്യം.
ശ്രീ ശിൽപ
നട്ട് എട്ടുമാസംകൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന സങ്കരയിനം
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിൽ കൃഷി ചെയ്യാം
ഇന്ദു
കുട്ടനാടൻ പ്രദേശത്ത് തനി വിളയായും തെങ്ങിന് ഇടവിളയായും കൃഷി ചെയ്യാൻ അനുയോജ്യം.
ശ്രീ രൂപ
ഏറ്റവും സ്വാദ് കൂടിയ ഇനാം
വളപ്രയോഗം
നിലം നല്ലതുപോലെ ഉഴുത് 45 സെൻറീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ ഒരു മീറ്റർ അകലത്തിൽ എടുക്കുക. കുഴിയുടെ മുക്കാൽഭാഗവും മേൽമണ്ണും ചാണകപ്പൊടിയും കലർന്ന മിശ്രിതം കൊണ്ട് നിറയ്ക്കുക.
Kachhil can be prepared for cultivation during the months of March-April. The ideal temperature is 30 degrees Celsius and the rainfall is 120 to 200 cm
നട്ട ശേഷം കുഴി മുഴുവൻ മൂടിയശേഷം ചവറുകൾ ഉപയോഗിച്ച് പുതയിടുക. അടിവളമായി ഒരു ഹെക്ടറിന് 15 ടൺ കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് ചേർക്കണം. മുള വന്നാൽ രണ്ടാഴ്ച ആകുമ്പോൾ വള്ളികൾ പടർത്തി വിടണം. തനിവിളയായി കൃഷി ചെയ്യുമ്പോൾ നാല് മീറ്റർ ഉയരമുള്ള കാലുകൾ കുഴിച്ചിട്ട് അതിലേക്ക് കയർകെട്ടി വളർത്താവുന്നതാണ്. എട്ടു മാസം മുതൽ വള്ളികൾ നല്ലപോലെ ഉണങ്ങുന്നു. ഈ സമയത്ത് വിളവെടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ
Share your comments