Flowers

താമര വളർത്താൻ ആഗ്രഹമുണ്ടോ? വിത്തുകൾ ലഭിക്കും

Lilly flowers

ഉരച്ചു പുറം തൊണ്ടു പൊട്ടിക്കുക എന്നതാണ്. ക്രീം നിറം കാണുന്ന വരെയേ ഉരയ്ക്കാവൂ.

വീടിനുള്ളിലും പുറത്തു തൊടിയിലും അതല്ല വാണിജ്യാടിസ്ഥാനത്തിൽ പോലും വളർത്താവുന്ന ഒന്നാണ് മനോഹരമായ താമരപ്പൂ. പൂക്കടകളിൽ നിറയെ ആശ്യക്കാരുള്ള താമരപ്പൂവിന് നല്ല ഡിമാൻഡ് ആണ്. അമ്പലങ്ങളിലും ഇത്തിനു യഥേഷ്ടം ആവശ്യക്കാരുണ്ട്.
. താമരവിത്തുകള്‍ അനുകൂല സാഹചര്യങ്ങളില്‍ പോലും മുളയ്ക്കാതിരിക്കാന്‍ ഇവയുടെ കട്ടിയുള്ള (AIR TIGHT ) പുറം തൊണ്ട്, വെള്ളത്തില്‍ കിടക്കുംമ്പോളും അൽപ്പം പോലും ജലാംശം അകത്തു കടക്കാതെ അതിനെ സഹായിക്കുന്നു. . (impervious to water). കുറഞ്ഞത് ഇരുനൂറു കൊല്ലമെങ്കിലും മുളക്കാതെ കിടക്കും.The thick (AIR TIGHT) outer bark of the lily seeds prevents it from germinating even under favorable conditions and helps it to absorb even a small amount of water when lying in water. . (impervious to water). It does not germinate for at least two hundred years.

വിത്തുകള്‍ ഉരുണ്ടതോ (Round) അല്പം നീണ്ടതോ (Oval) ആവാം രൂപത്തില്‍. ഒരു വശം കൂർത്തിരിക്കും (ഹെഡ്) മറു ഭാഗം ഒരു നുണക്കുഴി പോലെയും (Dimple end). ഇതില്‍ Dimple end ആണ് പൊട്ടിച്ചു കൊടുക്കേണ്ടത്. വശങ്ങളായാലും കുഴപ്പമില്ല. കൂർത്ത അറ്റം പൊട്ടിക്കരുത്.

Lilly flowers

ഈ വിത്തിനെ ഒരു ഗ്ലാസ്‌ നല്ല വെള്ളത്തില്‍ ഇട്ടു വയ്ക്കാം

കത്തി, ഗാർഡന്‍ സിസേർസ് ,ചുറ്റിക ഉപയോഗിച്ച് പുറം തൊണ്ട് ചെറുതായി പൊട്ടിച്ചു കൊടുക്കാം ,അരം, ഉരപ്പു കടലാസ്, പരുക്കനായ നിലം, ഉരകല്ല്, എന്നിവയില്‍ ഉരച്ചു തൊണ്ട് പൊട്ടിച്ചു കൊടുക്കാം. ഉള്ളിലെ വിത്തിനു ക്ഷതം സംഭവിക്കാതെ വേണം അതിന്റെ പുറം തോട് പൊട്ടിക്കുവാൻ. ഇതില്‍ നമുക്ക് ചെയ്യാന്‍ പറ്റിയ രീതി ഒരു അരം അല്ലെങ്ങില്‍ Sand Paper (#80) എന്നിവയില്‍ ഉരച്ചു പുറം തൊണ്ടു പൊട്ടിക്കുക എന്നതാണ്. ക്രീം നിറം കാണുന്ന വരെയേ ഉരയ്ക്കാവൂ. പിന്നീട് ഉരച്ചാല്‍ വിത്ത് കേടാവും. ശേഷം ഈ വിത്തിനെ ഒരു ഗ്ലാസ്‌ നല്ല വെള്ളത്തില്‍ ഇട്ടു വയ്ക്കാം. വിത്ത് വെള്ളം കുടിക്കാന്‍ തുടങ്ങും. ഈ സമയം വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും . വെള്ളം മാറ്റി നല്ല വെള്ളം നിറച്ചു കൊടുക്കുക, വിത്തിന്ഏതാണ്ട് ഇരട്ടി വലുപ്പം വയ്ക്കും കുറച്ചു ദിവസങ്ങള്‍ കൊണ്ട്. പിന്നീട പതുക്കെ dimple end പൊട്ടി മുള പുറത്തേക്കു വരും. ഇലകളുണ്ടാവില്ല

Lilly flowers

വെള്ളത്തിനടിയില്‍. ദിവസവും വെള്ളം മാറ്റുന്നതും നല്ലത്. ജലോപരിതലത്തിലെത്തിയാല്‍ ഇല വിരിയുകയായി. ഏതാണ്ട് നാലില വരുന്ന വരെയുള്ള ഭക്ഷണം വിത്തിനകത്ത് ഉണ്ടായിരിക്കും, ഒരു മാസത്തോളം ഇത് മതിയാവും. ഇതിനിടെ വേരുകള്‍ മുളക്കാന്‍ തുടങ്ങും. വേരുകള്‍ വന്നാല്‍ ഇതിനെ ശ്രദ്ധിച്ചു വെള്ളത്തില്‍ നിന്നും എടുത്ത് മാറ്റി നടാവുന്നതാണ്. ആറിഞ്ച് വ്യാസമുള്ള ഒരു പാത്രത്തില്‍ വെള്ളം നിറച്ചു അടിയില്‍ ചെളിമണ്ണ്‍ ചരല്‍ എന്നിവ ചേർത്ത് ഇട്ടിട്ടു അതില്‍ വേണം നടാന്‍. മണ്ണിര കമ്പോസ്റ്റും ഉപയോഗിക്കാം. കുറഞ്ഞത് ആറിഞ്ച് പൊക്കത്തില്‍ വെള്ളമുള്ളത് നല്ലത്. അഞ്ചാമത്തെ ഇല വരുന്നതോടെ അടിയില്‍ കിഴങ്ങ് ഉണ്ടാവാന്‍ തുടങ്ങും. വലുതാവുന്ന മുറയ്ക്ക്, ഈ പാത്രത്തിനെ ഒരു വ്യാസം കൂടിയ വലിയ ഒരു പാത്രത്തില്‍ ഇറക്കി വച്ച് വെള്ളമൊഴിച്ച് കൊടുത്താല്‍ വളരാന്‍ സ്ഥലം കൂടുതല്‍ കിട്ടും-
ആവശ്യക്കാർക്ക് ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കും.


ബൗള്‍ താമര വിത്തുകള്‍ ആവശ്യമുള്ളവര്‍
Call / WhatsApp +91 9526143888

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം

#Flower#Krishi#Agriculture#Krishijagran#FTB


English Summary: Want to grow lotus? Seeds are available-kjkbboct120

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine