നമ്മുടെ എല്ലാവരുടെയും വീട്ടിൽ പൂന്തോട്ടത്തിന് അഴക് പകർന്നു നിൽക്കുന്ന ചെടിയാണ് ആന്തൂറിയം. വിവിധ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. എന്നാൽ ഇത് അലങ്കാരം മാത്രമല്ല, ആദായം നേടിത്തരുന്ന പൂകൃഷിയിൽ ഒന്നാമത് ആണെന്ന കാര്യം പലരും അറിയുന്നില്ല. ബൊക്ക നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ പൂവിന് വിപണിയിൽ നല്ല ഡിമാൻഡാണ് ഉള്ളത്.
കൃഷി രീതികൾ
തണ്ട് മുറിച്ചു നട്ടും, ചെടിയുടെ കടയ്ക്കൽ നിന്നുണ്ടാകുന്ന തൈകൾ വഴിയും ആന്തൂറിയത്തിൻറെ പ്രജനനം നടത്താം. പൂക്കുന്ന ചെടികളുടെ പൊടിപ്പുകൾ നീക്കം ചെയ്ത് പുതിയ നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്.
പ്രധാന തണ്ട് നാല് സെൻറീമീറ്റർ നീളത്തിൽ മുറിച്ച് വെച്ചാണ് കായിക പ്രജനനം നടത്തുന്നത്. കൂടുതൽ വണ്ണമുള്ളവ നെടുകെ രണ്ടായി മുറിക്കാം. ഓരോ പകുതിയിലും രണ്ടു പാർശ്വ മുകുളങ്ങൾ ഉണ്ടായിരിക്കണം. തണ്ടുകl കുമിൾ ലായനിയിൽ മുക്കിയ ശേഷം മണലിൽ നടാവുന്നതാണ്. രണ്ടുമാസം കൊണ്ട് മുളച്ചു തുടങ്ങും. 10 സെൻറീമീറ്റർ ഉയരം ആയാൽ പ്രധാന കൃഷി സ്ഥലത്തിലേക്ക് മാറ്റാം. ഇതിനായി 10 സെൻറീമീറ്റർ ആഴത്തിൽ ചാലുകൾ എടുത്ത് അതിൽ ചകിരി കഷണങ്ങൾ, കരിക്കട്ട, ഇഷ്ടിക കഷണങ്ങൾ എന്നിവയുടെ മിശ്രിതം നിറച്ച് 45 മുതൽ 65 സെൻറീമീറ്റർ അകലത്തിൽ തൈകൾ നടാം.
ബന്ധപ്പെട്ട വാർത്തകൾ: റോസിനും ഓർക്കിഡിനും നല്ല രീതിയിൽ പൂ പിടിക്കാൻ ഈ ജൈവ കീടനാശിനി തളിക്കാം
ചട്ടികളിലും ഈ മിശ്രിതം ഉപയോഗിച്ചാൽ മതി. ചെടി നടാനുപയോഗിക്കുന്ന ചട്ടികൾക്ക് 30 സെൻറീമീറ്റർ വാവട്ടം ഉണ്ടായിരിക്കണം. ഒരു ചട്ടിയിൽ ഒരു ചെടി നടാം. മണ്ണിൽ നടുമ്പോൾ ഇനങ്ങൾക്ക് അനുസരിച്ച് 45 മുതൽ 60 സെൻറീമീറ്റർ അകലം പാലിക്കണം.
വളപ്രയോഗം
കൂടുതൽ പൂക്കൾ ഉണ്ടാക്കുവാനും, രോഗപ്രതിരോധത്തിനും പശുവിൻ ചാണകമോ, വേപ്പിൻപിണ്ണാക്കോ 10 മുതൽ 15 ഇരട്ടി വെള്ളത്തിൽ കലക്കി ആറുദിവസം വച്ചതിനു ശേഷം അരിച്ചെടുത്ത് ഒഴിച്ചു കൊടുത്താൽ മതി.
Anthurium is one of the most beautiful plants in our home garden. They come in a variety of colors.
സംഭരണം
വിളവെടുപ്പ് കഴിഞ്ഞാൽ കയറ്റി അയക്കുന്നതിനു മുൻപ് ഒരു രാത്രി ഇളംചൂടുവെള്ളത്തിൽ തണ്ടുകൾ മുക്കി വെക്കണം. തണ്ടുകൾ വെള്ളം നിറച്ച ഫ്ലാസ്കിൽ മുക്കിവെച്ചു ഈർപ്പമുള്ള പെട്ടികളിൽ പാക്ക് ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉദ്യാന പരിപാലനം അറിയേണ്ടത്- റോസിന് കൊമ്പുകോതൽ, ഓർക്കിഡിനും ആന്തൂറിയത്തിനും 19-19-19 വളം
Share your comments