1. Flowers

കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന ബലൂണ്‍ പൂക്കളുടെ കൃഷിരീതിയും മറ്റു കാര്യങ്ങളും

വിദേശിയായ ബലൂൺ പൂക്കൾ ചൈനയിലും ജപ്പാനിലും കൊറിയയിലുമാണ് സാധാരണയായി കണ്ടുവരുന്നത്. നീല നിറമുള്ള ഈ പൂക്കൾ നല്ല സൂര്യപ്രകാശം ലഭിക്കുന്ന പൂന്തോട്ടത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്. പൂമൊട്ടായിരിക്കുന്ന സമയത്ത് പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ചെറിയ ബലൂണുകളെപ്പോലെ തോന്നിപ്പിക്കുന്നതിനാലാണ് ബലൂണ്‍ പൂക്കളെന്ന് പേരുവന്നത്. പൂര്‍ണമായും വിരിഞ്ഞാല്‍ നക്ഷത്രങ്ങളെപ്പോലെ തോന്നിക്കും.

Meera Sandeep
Balloon flower
Balloon flower

വിദേശിയായ ബലൂൺ പൂക്കൾ ചൈനയിലും ജപ്പാനിലും കൊറിയയിലുമാണ് സാധാരണയായി കണ്ടുവരുന്നത്.  നീല നിറമുള്ള ഈ പൂക്കൾ നല്ല സൂര്യപ്രകാശം ലഭിക്കുന്ന പൂന്തോട്ടത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്.  പൂമൊട്ടായിരിക്കുന്ന സമയത്ത് പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ചെറിയ ബലൂണുകളെപ്പോലെ തോന്നിപ്പിക്കുന്നതിനാലാണ് ബലൂണ്‍ പൂക്കളെന്ന് പേരുവന്നത്. പൂര്‍ണമായും വിരിഞ്ഞാല്‍ നക്ഷത്രങ്ങളെപ്പോലെ തോന്നിക്കും. ഈ ചെടിയുടെ വേരുകള്‍ അച്ചാർ, പച്ചമരുന്നുകൾ എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു.  വേരുകള്‍ക്ക് ദഹനപ്രക്രിയ സുഗമമാക്കാനുള്ള കഴിവുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം മുതല്‍ സൗന്ദര്യം വരെ ; അറിയാം ഉഴിഞ്ഞയുടെ ഗുണങ്ങള്‍

പലതരം നീല, പിങ്ക്, വെള്ള എന്നി നിറങ്ങളിൽ കാണുന്ന ബലൂണ്‍ പൂക്കള്‍ക്ക് ഏകദേശം മൂന്ന് ഇഞ്ച് വലുപ്പമുണ്ടാകും.  ഇതളുകളില്‍ ഞരമ്പുകള്‍ പോലുള്ള ആകൃതിയും ചിലയിനം പൂക്കളില്‍ കാണാറുണ്ട്. ഓരോ തണ്ടിലും ഒന്നോ അതിലധികമോ പൂക്കള്‍ വിരിയും.  പച്ചനിറത്തിലും നീല കലര്‍ന്ന പച്ചനിറത്തിലുമുള്ള ഇലകള്‍ക്ക് നല്ല കട്ടിയുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: കോർപ്‌സ് - ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം

വലുതും ചെറുതുമായ ചെടികൾ ഇതിലുണ്ട്.  ചില ചെടികള്‍ക്ക് പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഏകദേശം 36 ഇഞ്ചാണെങ്കിൽ മറ്റു ചിലത്  നാല് മുതല്‍ ആറ് ഇഞ്ച് വരെ വലുപ്പമുള്ള ചെടികളായിരിക്കും.  കേടുവന്നതും നശിച്ചതുമായ ഇലകളും തണ്ടുകളും കൃത്യമായി മുറിച്ചുമാറ്റിയാല്‍ വേനല്‍ക്കാലത്തും ചെടികള്‍ നന്നായി പുഷ്പിക്കും. ജൈവവളസമ്പുഷ്ടമായതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് ബലൂണ്‍ പൂക്കളുണ്ടാകാന്‍ അനുയോജ്യം.

ബന്ധപ്പെട്ട വാർത്തകൾ: ജമന്തി പൂക്കൾ

കൃഷിരീതി

വിത്ത് മുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടുമാണ് ഈ ചെടി സാധാരണയായി വളര്‍ത്തുന്നത്. വിത്ത് മുളപ്പിക്കാനായി വെളിച്ചം ആവശ്യമുള്ളതിനാല്‍ ഈര്‍പ്പമുള്ള മണ്ണിന്റെ ഉപരിതലത്തില്‍ മണ്ണിട്ട് മൂടാതെ പാകണം. തൈകള്‍ക്ക് രണ്ട് ജോടി ഇലകള്‍ വരുമ്പോള്‍ പുറത്ത് തോട്ടത്തിലേക്ക് മാറ്റിനടാവുന്നതാണ്. പറിച്ചു നടുന്നതിന് മുമ്പായി അഞ്ച് ദിവസത്തോളം നല്ല വായുവും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലത്ത് തൈകളുള്ള പാത്രം മാറ്റിവെച്ച് അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന തരത്തിലേക്ക് മാറ്റണം.

തണ്ട് മുറിച്ചുനടുകയാണെങ്കില്‍ നാല് ഇഞ്ചോളം വലുപ്പത്തില്‍ വെട്ടിയെടുത്ത് മൂന്നോ നാലോ ഇലകള്‍ താഴത്തുനിന്നും പറിച്ചുകളയണം. ഈ തണ്ട് വേര് പിടിപ്പിക്കുന്ന ഹോര്‍മോണില്‍ മുക്കിയശേഷം പോട്ടിങ്ങ് മിശ്രിതത്തിലേക്ക് നടണം. ഈര്‍പ്പം നിലനിര്‍ത്തണം. പക്ഷേ, അമിതമായി നനയ്ക്കരുത്. മണ്ണിന്റെ പി.എച്ച് മൂല്യം 5.5 -നും 7.5 -നും ഇടയിലായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്

പാത്രത്തില്‍ നടുന്നവര്‍ക്ക് കുള്ളന്‍ ഇനങ്ങളാണ് നല്ലത്. ആസ്ട്ര ഡബിള്‍ എന്നയിനം ഇത്തരത്തില്‍പ്പെട്ടതാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ചെടിക്ക് 12 ഇഞ്ച് വലുപ്പം മാത്രമേ ഉണ്ടാകുകയുള്ളു. കീടങ്ങളും രോഗങ്ങളും കാര്യമായി ബാധിക്കാത്ത ചെടിയാണ്. ആസ്ട്ര പിങ് എന്ന കുള്ളന്‍ ഇനവും 12 ഇഞ്ചോളം മാത്രം വളരുന്നവയാണ്. ഇളം പിങ്ക് നിറത്തിലുള്ള പൂക്കളാണ്. സെന്റിമെന്റല്‍ എന്നയിനവും 12 ഇഞ്ചോളം തന്നെ വളരുന്നവയാണ്. ഫുജി ബ്ലൂ എന്നയിനം 18 മുതല്‍ 24 ഇഞ്ച് വരെ ഉയരത്തില്‍ വളരുന്നവയും പൂക്കള്‍ക്ക് കടുംനീല നിറമുള്ളതുമാണ്.

English Summary: Cultivation of beautiful balloon flowers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds