വെട്ടുപൂക്കളായ ഓർക്കിഡ്, ആന്തൂറിയം തുടങ്ങിയവയ്ക്ക് ഹെക്ടറൊന്നിന് 40,000 രൂപയും ലൂസ് പൂക്കളായ ബന്ദി, വാടാമുല്ല തുടങ്ങിയവയ്ക്ക് 16,000 രൂപയും സഹായം. പരമാവധി 2 ഹെക്ടർ.
മുപ്പതിനായിരത്തില്‍ പരം സ്പീഷീസുകളും 730 ജനുസ്സുകളും ഒന്നര ലക്ഷത്തോളം സങ്കരഇനങ്ങളും ഇതില്‍ നിലവിലുണ്ട്. സ്വാഭാവിക വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയെ രണ്ടായി തരം തിരിക്കാം. വൃക്ഷങ്ങളില്‍ പിടിച്ചു വളരുന്ന എപ്പിഫൈറ്റുകളും മണ്ണില്‍ വളരുന്നവയും കായിക വളര്‍ച്ചാരീതിയനുസരിച്ച് ഇവയില്‍ മോണോപോഡിയല്‍, സിംപോഡിയല്‍ എന്നിങ്ങനെ രണ്ടു തരമുണ്ട്.
പരിചയം
മോണോപോഡിയല്‍ ഓര്‍ക്കിഡുകള്‍ ഒറ്റക്കമ്പായി മുകളിലേക്ക് വളരുന്നു ഉദാ:- അരാക്‌നിസ്, വാന്‍ഡ, ഫലനോപ്‌സിസ്. സിംപോഡിയല്‍ ഓര്‍ക്കിഡുകള്‍ ആകട്ടെ ഭൂമിക്ക് സമാന്തരമായി വളരുന്ന ഭൂകാണ്ഡങ്ങളില്‍ നിന്ന് കമ്പുകള്‍ കൂട്ടമായി ഉദ്പാദിപ്പിക്കുന്നു. ഉദാ:- ഡെന്‍ഡ്രോബിയം, ഒണ്‍സീഡിയം (ഡാന്‍സിംഗ് ഗേള്‍), കാറ്റ്‌ലിയ, സിംബീഡിയം.
വളര്‍ച്ചാ ഘടകങ്ങള്‍ സൂര്യപ്രകാശം ലഭിക്കുന്നതും ആവശ്യത്തിനു തണലും (50 ശതമാനം) ഉളള സ്ഥലമാണ് ഓര്‍ക്കിഡ് കൃഷിയ്ക്കനുയോജ്യം. കേരളത്തിലെ തെങ്ങിന്‍തോപ്പുകളില്‍ ഓര്‍ക്കിഡ് കൃഷി ചെയ്യുന്നുണ്ട്. ചൂടും ഈര്‍പ്പവും നല്ല വായു സഞ്ചാരവും ഉറപ്പാക്കണം. സാധാരണ 50-80 ശതമാനം ആപേക്ഷിക ആര്‍ദ്രതയാണ് ഏറ്റവും അഭികാമ്യം. എപ്പിഫൈറ്റുകള്‍ ആയ ഓര്‍ക്കിഡുകള്‍ വേരുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ നിന്ന് ഈര്‍പ്പവും പോഷകങ്ങളും വലിച്ചെടുക്കുന്നു. അതിനാല്‍ ഇവയ്ക്ക് വളങ്ങള്‍ ഇലകളില്‍ ദ്രവരൂപത്തില്‍ തളിച്ചു കൊടുക്കുകയാണ് നന്ന്.
ലൂസ് പൂക്കളായ മുല്ലപ്പൂ, ബന്ദി, വാടാമുല്ല തുടങ്ങിയവയ്ക്ക് 16,000 രൂപയും സഹായം. പരമാവധി 2 ഹെക്ടർ.
കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്ന് പൂകൃഷി വികസന സമിതികളോ സഹകരണ സംഘങ്ങളോ രൂപീകരിച്ച് ഒരു കൂട്ടു സംരംഭമായി വിപണനം നടത്തുകയുമാണ് വേണ്ടത്. ഇതിനുള്ള സമര്‍പ്പണമനോഭാവവും താത്പര്യവും ഉണ്ടെങ്കില്‍ നമ്മുടെ നഗരങ്ങളിലെ ടെറസ്സുകളില്‍പ്പോലും മുല്ല പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്നത് കാണാന്‍ കഴിയും.
കേരളത്തില്‍ ഒരു വര്‍ഷം 30-40 കോടി രൂപയുടെ മുല്ലപ്പൂക്കള്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഷ്യയിലെ ഉഷ്ണ മേഖലാ പ്രദേശമാണ് മുല്ലയുടെ ഉത്ഭവസ്ഥലമായി കണക്കാക്കുന്നത്.
Share your comments