<
  1. Flowers

വെർട്ടിക്കൽ ഗാർഡനിൽ താരം ഗോൾഡൻ കാസ്കേഡ്

നമ്മുടെ പൂന്തോട്ടത്തിൽ വച്ച് പിടിപ്പിക്കുവാനും വെർട്ടിക്കൽ ഗാർഡൻ ഒരുക്കുവാനും ഏറ്റവും മികച്ച ഇനമാണ് ഗോൾഡൻ കാസ്കേഡ്. വള്ളികളായി വീണു കിടക്കുന്ന ഈ അലങ്കാരച്ചെടി പൂമാല കോർത്ത പോലെ മനോഹരമാണ്.

Priyanka Menon
ഗോൾഡൻ കാസ്കേഡ്
ഗോൾഡൻ കാസ്കേഡ്

നമ്മുടെ പൂന്തോട്ടത്തിൽ വച്ച് പിടിപ്പിക്കുവാനും വെർട്ടിക്കൽ ഗാർഡൻ ഒരുക്കുവാനും ഏറ്റവും മികച്ച ഇനമാണ് ഗോൾഡൻ കാസ്കേഡ്. വള്ളികളായി വീണു കിടക്കുന്ന ഈ അലങ്കാരച്ചെടി പൂമാല കോർത്ത പോലെ മനോഹരമാണ്. വലിയ ചട്ടികളിലും മണ്ണിലും ഒരുപോലെ ഇവ പരിപാലിക്കുന്നതാണ്. എല്ലാത്തരത്തിലുള്ള കാലാവസ്ഥയിലും ഇവ വളരും.

The Golden Cascade is one of the best plants to plant in our garden and to prepare a vertical garden. This ornamental plant that falls as vines is as beautiful as a garland.

നടീൽ രീതി

പ്രധാനമായും നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത് ഇളം തണ്ടുകൾ ആണ്. സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് ഇളം കമ്പ് മുറിച്ചുനട്ടും ഇവ വളർത്തിയെടുക്കാൻ സാധിക്കും. എപ്പോഴും പൂവിടുന്ന അലങ്കാരച്ചെടി ആണിത്. ചില പൂങ്കുലകൾക്ക് ഏകദേശം മൂന്ന് അടി നീളം വരും. തൈ നട്ട് പരിപാലിക്കുപ്പോൾ ആദ്യം വരുന്ന പൂങ്കുല നുള്ളി കളയണം. ഇല്ലെങ്കിൽ ചെടികളുടെ വളർച്ചയെ ഇതു ബാധിക്കും. പെർഗോളയിൽ വളർത്തുമ്പോൾ ചെടികൾ താഴോട്ടു വളർന്നു നല്ല രീതിയിൽ പൂവിടും. ചട്ടികളിൽ വളർത്തുമ്പോൾ അതിനു നടുവിൽ നേരത്തെ കമ്പി ഉപയോഗിച്ച് ട്രെല്ലി പടർത്തി കഴറ്റിയാൽ മതി.

മഞ്ഞ നിറത്തിലുള്ള പൂക്കളും പിങ്ക് നിറത്തിലുള്ള പൂക്കളും ഈ അലങ്കാരച്ചെടി യിൽ നിന്ന് ഉണ്ടാകാറുണ്ട്. ഏകദേശം അഞ്ചു പൂക്കൾ ഒരു പൂങ്കുലയിൽ ഇന്ന് ഒരു വശത്തേക്ക് ആയി വീണപോലെ കിടക്കും. ചെടി ഉൽപാദിപ്പിക്കുന്ന പൂക്കൾ ഏകദേശം 10 ദിവസം വരെ വാടാതെ നിൽക്കും. ജൈവവളങ്ങൾ പോർട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നതാണ് നല്ലത്. ചാണക സ്ലറി ചെടികളുടെ വളർച്ചയ്ക്ക് മികച്ചതാണ്.

അലങ്കാര സസ്യങ്ങൾ വളർത്തി 50,000 രൂപ വരെ സമ്പാദിക്കാം!

English Summary: Golden Cascade star in Vertical Garden

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds