നൂറുകോടിയിലധികം രൂപയുടെ പ്രതിവർഷ കയറ്റുമതിയും വിറ്റുവരവും നടക്കുന്ന വ്യവസായമാണ് ഉണങ്ങിയ ചെമ്പരത്തി പൂവിന്റേത് . നിലവിൽ ഇരുപതിൽ അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ഉണങ്ങിയ ചെമ്പരത്തി പൂക്കൾ കയറ്റുമതി ചെയ്യുന്നത്.
കണക്കുകൾ പ്രകാരം ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ ഉത്പാദനത്തിലും കയറ്റുമതിയിലും നൈജീരിയയാണ് മുന്നിട്ടു നിൽക്കുന്നത്. 35 മില്യൺ ഡോളർ വില വരുന്ന പുഷ്പങ്ങളാണ് മെക്സിക്കോയിലേക്കു മാത്രം കയറ്റി അയക്കുന്നത്.
ചെമ്പരത്തി ചെടിയുടെ കച്ചവട സാധ്യതകൾ ഇപ്പോഴും സാധാരണക്കാരനിലേക്ക് എത്തി യിട്ടില്ല. എന്തായാലും ഇതിന്റെ വിപണന സാദ്ധ്യതകൾ പരിശോധിക്കാൻ ഒരുങ്ങു കയാണ് കൃഷിവകുപ്പ്. ചെമ്പരത്തി ചെടിയുടെ വാണിജ്യ മേഖലയിൽ കർഷകരും നിക്ഷേപകരും എത്തുമോ എന്നും പരിശോധിക്കുന്നുണ്ട്.
ബേക്കറി മധുര ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ ആഗോളതലത്തിൽ അസംസ്‌കൃത വസ്തുവായിട്ടാണ് ഉണങ്ങിയ ചെമ്പരത്തി പൂവിതളുകൾ ഉപയോഗിക്കുന്നത്.
100 ഗ്രാം ഉണക്കിപൊടിച്ച ചെമ്പരത്തി പൂവിന് വിപണിയിൽ 350 രൂപയോളം വിലയുണ്ട് പൗഡർ , ലിക്വിഡ് രൂപത്തിലാണ് വിപണിയിൽ ഇവ ലഭിക്കുന്നത്. ഫാർമസ്യൂട്ടിക്കൽസ് ,പാനീയങ്ങൾ , ഭക്ഷണപാനീയങ്ങൾ , സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിലെല്ലാം ഇവ ഉപയോഗിക്കുന്നുണ്ട്.
പ്രധാനമായും ഭക്ഷണത്തിന് നിറം നൽകുന്നതിനും ഹെൽത്ത് ഡ്രിങ്ക്, കറി , അച്ചാർ എന്നിവയിലും, ലിപ്ബാം ഫേഷ്യൽ ക്രീം , ഹെയർ ഓയിൽ, ഷാംപൂ, തുടങ്ങി സൗന്ദര്യ വർധക വസ്തുക്കളിൽ പ്രധാന ഘടകമായിട്ടുമാണ് ഉണക്കിപൊടിച്ച ചെമ്പരത്തിപ്പൂവ് ഉപയോഗിക്കുന്നത്.
Share your comments