<
  1. Flowers

വീടിനുള്ളിൽ ചെടി വളർത്തുന്നത് നമുക്ക് ഗുണമാണോ ദോഷമാണോ ചെയ്യുന്നത്?

ഇന്ന് അധികമാളുകളും പൂച്ചെടികളും പച്ചക്കറികളുമെല്ലാം വീടിനുള്ളതിൽ തന്നെ വളർത്തുന്നവരാണ്. സ്ഥല പരിമിതി തന്നെ പ്രധാന കാരണം. വീടിന് പിന്നിലെ പുരയിടമോ അടുക്കളത്തോട്ടമോ ഇല്ലാതെ വീട്ടിനകത്ത് ഗ്രോബാഗിലും മറ്റും പച്ചകൃഷി ചെയ്യുന്നവരുണ്ട്. നഗരങ്ങളിലെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ചെടികൾ വീട്ടിനുള്ളിൽ വളർത്തുക മാത്രമാണ് ഏക ഓപ്ഷൻ. എന്നാൽ വീട്ടിനുള്ളിലെ ചെടി വളർത്തൽ കൊതുശല്യം, പ്രാണികളുടെ ശല്യം, തുടങ്ങിയ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന് ചിലരെയെങ്കിലും വേവലാതിപ്പെടുത്തുന്നുണ്ട്.

Meera Sandeep
Is growing a houseplant good or bad for us?
Is growing a houseplant good or bad for us?

ഇന്ന് അധികമാളുകളും പൂച്ചെടികളും പച്ചക്കറികളുമെല്ലാം വീടിനുള്ളതിൽ തന്നെ വളർത്തുന്നവരാണ്. സ്ഥല പരിമിതി തന്നെ പ്രധാന കാരണം. വീടിന് പിന്നിലെ പുരയിടമോ അടുക്കളത്തോട്ടമോ ഇല്ലാതെ  വീട്ടിനകത്ത് ഗ്രോബാഗിലും മറ്റും പച്ചകൃഷി ചെയ്യുന്നവരുണ്ട്.  നഗരങ്ങളിലെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ചെടികൾ വീട്ടിനുള്ളിൽ വളർത്തുക മാത്രമാണ് ഏക ഓപ്ഷൻ.  എന്നാൽ വീട്ടിനുള്ളിലെ ചെടി വളർത്തൽ കൊതുശല്യം, പ്രാണികളുടെ ശല്യം, തുടങ്ങിയ ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന് ചിലരെയെങ്കിലും വേവലാതിപ്പെടുത്തുന്നുണ്ട്.

എന്നാൽ പുതിയ പഠനം പറയുന്നത്,  പൂച്ചെടികൾ വീടിനെ കൂടുതൽ മനോഹരമാക്കുന്നതിനൊപ്പം  വീടിനുള്ളിലെ മലിനീകരണം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ്. പീസ് ലില്ലി, കോൺ പ്ലാന്റ്, ഫേൺ ആരം എന്നീ ചെടികളാണ് പഠനം നടത്താൻ ഗവേഷകർ ഉൾപ്പെടുത്തിയിരുന്നത്. ഈ മൂന്ന് ചെടികളും ഏറ്റവും തിരക്കേറിയ റോഡരികിലുള്ള ഒരു ഓഫീസിൽ സൂക്ഷിക്കുകയും ദിവസവും നിരീക്ഷിക്കുകയും ചെയ്തു. ഓഫീസിനുള്ളിലെ നൈട്രജൻ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാൻ ഈ മൂന്ന് ചെടികൾക്കും കഴിഞ്ഞതായി കണ്ടെത്തി. നൈട്രജൻ ഹൈഡ്രോക്സൈഡ് നീക്കം ചെയ്യാനും ഈ ചെടികൾക്ക് കഴിവുണ്ടെന്ന് ഡോ. ക്രിസ്റ്റ്യൻ പിഫ്രാംഗ് പറഞ്ഞു. “ഞങ്ങൾ തിരഞ്ഞെടുത്ത ചെടികൾ പരസ്പരം വളരെ വ്യത്യസ്തമായിരുന്നു. എങ്കിലും എല്ലാ ചെടികളും ഓഫീസ് അന്തരീക്ഷം കൂടുതൽ മലിനീകരണ മുക്തമാക്കാൻ സഹായിച്ചു. ഓഫീസിനുള്ളിലെ നൈട്രജൻ ഡയോക്സൈഡ് നീക്കം ചെയ്യാനുള്ള കഴിവ് ഈ മൂന്ന് ചെടികൾക്കും ഉണ്ടായിരുന്നു. ഇലക്‌ട്രോണിക് സാധനങ്ങളിൽ നിന്നുള്ള വാതകവും പാചകം ചെയ്യുമ്പോൾ പുറത്തുവരുന്ന പുകയും കാരണം വീടുകൾക്കുള്ളിലെ വായുവിന്റെ ഗുണനിലവാരവും മോശമാകാറുണ്ട്.

മുള ഇനി മരമല്ല , പച്ച സ്വര്‍ണ്ണമാണ്

അരയാൽ, ഞാവൽ, വേപ്പ്, അശോക മരം തുടങ്ങിയ വ്യക്ഷങ്ങൾ മലിനീകരണം തടയുന്നവയാണെന്ന് പലർക്കും അറിയാം. മലിനീകരണം കുറയ്ക്കുന്നതിന്, ഇവ റോഡരികിലും പാർപ്പിട പ്രദേശങ്ങളിലും നട്ടുപിടിപ്പിക്കണം. അവ പൊടിയിലെ സൂക്ഷ്മ കണങ്ങളെ ആഗിരണം ചെയ്യുന്നു. ഈ ചെടികൾ വായു ശുദ്ധീകരിക്കുകയും വലിയ തോതിൽ മലിനീകരണം തടയുകയും ചെയ്യുന്നു. എന്നാൽ

വീടിനുള്ളിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ചില ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം:

മുളച്ചെടി

പീസ് ലില്ലി

ഗെർബെറ ഡെയ്സി

സ്നേക്ക് പ്ലാന്റ്

കമുക്

സ്പൈഡർ പ്ലാന്റ്

ആരോഗ്യകരമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ഭാവി തലമുറകള്‍ക്കു കൂടി വേണ്ടിയാണ്. മരങ്ങള്‍ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവയെ നിധി പോലെ സംരക്ഷിക്കേണ്ടതതും വളരെ പ്രധാനമാണ്. പ്രകൃതി സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. വീട്ടിൽ നട്ടു വളർത്താവുന്ന മുള പോലുള്ള ചെടികൾ പ്രകൃതിയെ സംരക്ഷിക്കാനും തരിശ് ഭൂമി വിളനിലമാക്കാനും സഹായിക്കും. മണ്ണും വെള്ളവും സംരക്ഷിക്കുന്നതിലും ഇവയുടെ പങ്ക് വലുതാണ്. മുള വളർത്താൻ വളമോ കീടനാശിനിയോ ഉപയോഗിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മുളയുടെ കൊഴിഞ്ഞ ഇലകൾ തന്നെ അവയ്ക്ക് വളമായി മാറി വേണ്ട പോഷണം നൽകും

English Summary: Is growing a houseplant good or bad for us?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds