കുറച്ചു ശ്രദ്ധയോടെ പരിപാലിച്ചാൽ എല്ലാകാലത്തും നല്ലവരുമാനം ലഭിക്കാവുന്ന കൃഷിയാണ് കുറ്റിമുല്ലക്കൃഷി. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് .കേരളത്തിലെ ഏതുകാലാവസ്ഥയിലും കുറ്റിമുല്ല നന്നായി വളരും.ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കൃഷി തുടങ്ങാൻ അനുയോജ്യമായ സമയം.കടൽത്തീരത്തോടു അടുത്ത സ്ഥലങ്ങളിൽ മുല്ല നന്നായി വളരും . മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്‌എന്നോര്‍ക്കുക. മുല്ല നട്ട് നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും.എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ഇതിന് പ്രൂണിംഗ് (കൊമ്പുകോതല്‍) എന്നാണ് പറയുക.
നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം. ചുവട്ടില്‍ നിന്ന് അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്‌ക്കുക. മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്. നേര്‍വളങ്ങള്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഓരോ ചെടിക്കും വര്‍ഷത്തിലൊരിക്കല്‍ മൂന്നു കുട്ട പൊടിഞ്ഞ കാലിവളം ചേര്‍ത്തിട്ട് പുറമെ 17:17:17 പോലുള്ള ഏതെങ്കിലും രാസവളമിശ്രിതം ഈരണ്‌ടാഴ്‌ച കൂടുമ്പോള്‍ ഓരോ ടേബിള്‍ സ്‌പൂണ്‍ വീതം ചേര്‍ത്ത് ഇടയിളക്കി നനയ്‌ക്കുകയുമാവാം.
കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം. മണ്‍ചട്ടിയോ സിമന്റ് ചട്ടിയോ ആകാം. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച് അടിവളമായി വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന് വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും.വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ് ഇതിന് യോജിക്കുന്ന സ്ഥലമാണ്.ജീവാമൃതം എന്ന ജൈവവളക്കൂട്ട് കുറ്റിമുല്ലച്ചെടികളെ കരുത്തോടെ വളരാനും നിറയെ പൂ പിടിക്കാനും പ്രേരിപ്പിക്കുന്നതായി കണ്ടിരിക്കുന്നു.
Share your comments