ബൗൾ താമര വിത്ത് - 9446697005 - WhatsApp -
ശുദ്ധജലത്തില്‍ വളരുന്ന സസ്യമാണ് താമര. നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം വീട്ടിലെ ഉദ്യാനങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
താമര വിത്ത് മുളപ്പിച്ച് വീട്ടില്‍ തന്നെ നട്ടു വളര്‍ത്തുന്ന വിധമാണ് ഇവിടെ വിശദമാക്കുന്നത്.
1. നടാനായി എടുക്കുന്ന വിത്തിന്റെ രണ്ടറ്റവും പരുക്കനായ തറയില്‍ ഉരച്ച് പുറന്തോട് പൊട്ടിച്ചു കളയുക
2. കുപ്പിയിലോ ഗ്ലാസിലെ വെള്ളത്തിലോ വിത്ത് ഇട്ട് വെക്കുക.
3. സൂര്യപ്രകാശം കൊള്ളത്തക്ക വിധത്തില്‍ വേണം വെക്കാന്‍
4. 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ മുളയ്ക്കും.
5. ഒന്നര മാസമാകുമ്പോള്‍ വേരുകളും ഇലങ്ങളുമൊക്കെയുള്ള സാധാരണ സസ്യമായി മാറും .
സാധാരണ മണ്ണും മണലും ചാണകപ്പൊടിയും ഉപയോഗിച്ച് വീട്ടിനുള്ളില്‍ വലിയ പാത്രത്തില്‍ താമര നടാം. മണ്ണും മണലും സമാസമം എടുത്ത് കാല്‍ഭാഗം ചാണകപ്പൊടി ഇട്ടുകൊടുക്കുക. ചട്ടിയില്‍ അരഭാഗം ഈ മിശ്രിതം നിറയ്ക്കുക. ഇതിനകത്തേക്ക് കുറച്ച് വെള്ളം തളിക്കുക. ചൂണ്ടുവിരല്‍ താഴ്ത്തി മണ്ണിനകത്തേക്ക് മുളച്ച വിത്ത് താഴ്ത്തി വെക്കുക. മണ്ണ് പുറത്തേക്ക് വരാതിരിക്കാനായി മുകളില്‍ കുറച്ച് മെറ്റല്‍ കഷണങ്ങള്‍ ഇടുക. ഈ ചട്ടി നല്ല പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇറക്കി വെച്ച് പതുക്കെ വെള്ളം ഒഴിക്കുക. ഇത് വീട്ടിനകത്ത് വെച്ച് താമര വളര്‍ത്താം അല്ലെങ്കില്‍ മണ്ണും കുളത്തിലെ ചളിയും ചാണകപ്പൊടിയും ചേര്‍ത്ത് താമര നടാം.
കുളത്തിലെ ചെളിക്ക് പകരം എല്ലുപൊടിയും ചേര്‍ക്കാം. ടാങ്കിലാണ് നടുന്നതെങ്കില്‍ ഒരു ചട്ടിയില്‍ മിശ്രിതം നിറച്ച് താമര നട്ട ശേഷം ആ ചട്ടി ടാങ്കിലേക്ക് ഇറക്കി വെക്കണം താമര നന്നായി പൂവിടാന്‍ ഉണക്കിപ്പൊടിച്ച കാലിവളം മാസത്തിലൊരിക്കല്‍ വെള്ളത്തിലിട്ടു കൊടുക്കാം. കടലപ്പിണ്ണാക്ക് ചെറിയ പൊതിയായി കെട്ടി വെള്ളത്തിലിടാം. പായല്‍ കളയാന്‍ കുമ്മായം കിഴി കെട്ടി വെള്ളത്തിലിടണം
വിത്തുകൾ ആവശ്യമുണ്ടെങ്കിൽ മുഴുവന്‍ അഡ്രസ്സ്
ജില്ലാ, പിൻകോഡ് സഹിതം അഡ്രസ് അയച്ചോളൂ
9446697005 - WhatsApp -
( Per Pack Rs 200 - Cash On Delivery Also Available )
വിത്ത് മുളപ്പിച്ച് നടുന്ന മുഴുവന്‍ വീഡിയോയും വാട്സ്ആപ്പ് ഇൽ അയച്ചുതരുന്നതാണ്.
Share your comments