മൊസാണ്ടയെ ആരും അങ്ങനെ മറക്കാൻ മറക്കാൻ സ്ടാധ്യതയില്ല പൂന്തോട്ടത്തിൽ ഒരു മൊസാണ്ട ചെടിയെങ്കിലും ഇല്ലാത്ത വീടുകൾ ഒരുകാലത്തു കുറവായിരുന്നു. വർഷം മുഴുവൻ പൂക്കൾ തരുന്ന ഒരു ചെടിയായിരുന്നു മൊസാണ്ട. പീച്ച , വെള്ള, ഓറഞ്ച് ചുവപ്പു നിറങ്ങളിലായി പൂത്തുനിൽക്കുന്ന മൊസാണ്ട വളരെ മനോഹരമായ കാഴ്ചയാണ്. എന്നാൽ മൊസാണ്ടയുടെ പൂക്കൾ നാം കാണുന്ന വലിയ ഇതളുകൾ ഉള്ളവ അല്ല ആ ഇതളുകൾക്കിടയിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള ചെറിയ നക്ഷത്ര പൂക്കൾ ആണ് മൊസാണ്ടയുടെ പൂവ്. മൊസാണ്ടയുടെ പരിചരണം എങ്ങനെ എന്നു നോക്കാം
സൂര്യപ്രകാശം ധരാളം ആവശ്യമുള്ള ഒരു ചെടിയാണ് മൊസാണ്ട. ചട്ടിയിൽ വളർത്തിയാൽ ചെറിയ പൂച്ചെടിയായും നിലത്തു നട്ടാൽ ചെറിയ പൂമരംപോലെയും വളരുന്ന ഒന്നാണിത്. കമ്പുകൾ ആണ് നടീൽ വസ്തു അധികം മൂക്കാത്ത പച്ചനിറമുള്ള കമ്പുകൾ എടുത്തു വേരുപിടിപ്പിച്ചു നടാം. ചാണകപ്പൊടി കംപോസ്റ് എന്നിവ വളമായി ചേർത്ത് നട്ടുപിടിപ്പിക്കാം. നീർവാർച്ചയുള്ള മണ്ണിൽ മൊസാണ്ട നന്നായി വളരും. ഏതു സമയത്തും പൂക്കൾ ഉണ്ടാകുമെങ്കിലും ശിശിരകാലമാണ് ധാരാളം പൂക്കൾ ഉണ്ടാകുന്ന സമയം. ഇത് കഴിഞ്ഞാൽ ചെടിക്കു പ്രൂണിങ് നടത്തുന്നത് അടുത്ത സീസണിൽ നന്നായി പൂക്കാൻ സഹായിക്കും. ഇടയ്ക്കു നനയ്ക്കുന്നതും ഇടയ്ക്കു കമ്പോസ്റ്റും ചാണകപ്പൊടിയും നൽകുന്നത് നല്ലതാണ്. മഴക്കാലത്ത് പോലും നന്നായി പൂക്കൾ തരുന്ന മൊസാണ്ടയെ നമ്മുടെ തോട്ടത്തിൽ വച്ചുപിടിപ്പിക്കാൻ മറക്കല്ലേ
Share your comments