ഉഷ്‍ണമേഖലകളിലാണ് ചെമ്പരത്തി നന്നായി വളരുന്നത്. വർഷം മുഴുവൻ പൂക്കൾ തരുന്ന ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ചെടിയാണിത്. ഇതിൻറെ ഇലകളും പൂക്കളും ഔഷധഗുണമുള്ളതാണ്. കൂടാതെ സൗന്ദര്യപ്രശ്‌നങ്ങളും ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. താരന്‍ അകറ്റാനായി ഇലകള്‍ താളിയാക്കി തലയില്‍ തേക്കാറുമുണ്ട്. പല തരത്തിലുള്ള ചെമ്പരത്തികൾ കണ്ടുവരുന്നു. നല്ല കടുംപച്ചനിറത്തിലുള്ള ഇലകളുള്ള അഞ്ച് ഇതളുകളുള്ള ചുവന്ന ചെമ്പരത്തിയാണ് ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യദായകമായ ചെമ്പരത്തി സ്ക്വാഷ് ഉണ്ടാക്കാം.
ചില ചെമ്പരത്തി ഇലകള്‍ക്ക് മഞ്ഞനിറം കാണാറുണ്ട്. ഇങ്ങനെ ഇലകൾ മഞ്ഞനിറമാകാൻ പല കാരണങ്ങളുമുണ്ട്.
- പോഷകങ്ങളുടെ അഭാവമുണ്ടാകുമ്പോഴാണ് സാധാരണയായി ഇലകള്‍ മഞ്ഞയാകുന്നത്. നൈട്രജനും ഫോസ്‍ഫറസും പൊട്ടാസ്യവും ശരിയായ അനുപാതത്തില്‍ നല്‍കിയാല്‍ ഈ പ്രശ്‌നമുണ്ടാവില്ല.
- ചെടിക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം നല്‍കിയാലും വേണ്ടത്ര വെള്ളം ലഭിക്കാതിരുന്നാലും ഇലകള്‍ക്ക് മഞ്ഞളിപ്പ് ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറക്കാൻ ചെമ്പരത്തി ചായ
- ചൂട് കൂടുതലായാലും ചിലപ്പോള്‍ ഇലകള്‍ മഞ്ഞനിറമാകാം. വേനല്‍ക്കാലത്ത് ചെടിക്ക് ധാരാളം വെള്ളം ആവശ്യമാണ്. ചെടി വല്ലാതെ വരണ്ടുപോയാല്‍ ഇലകള്‍ മഞ്ഞനിറമായി കൊഴിയും. അതുപോലെ കഠിനമായ തണുപ്പായാലും ഇലകള്‍ മഞ്ഞനിറമാകും.
- സൂര്യപ്രകാശം അധികമായാല്‍ ഇലകളില്‍ സൂര്യതാപം മൂലം വെളുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടും. അങ്ങനെ സംഭവിക്കുമ്പോള്‍ ഇലകള്‍ പറിച്ചുമാറ്റി കൊമ്പുകോതല്‍ നടത്തണം. പകുതി തണല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് ചെടി മാറ്റിവെക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: ചെമ്പരത്തി പൂവ് സാമ്പത്തിക നേട്ടങ്ങൾക്കും സമൃദ്ധിക്കും, എങ്ങനെയെന്ന് അറിയാമോ?
- സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാതിരുന്നാലും നിറവ്യത്യാസം സംഭവിക്കുകയും ഇലകള്‍ കൊഴിയുകയും ചെയ്യും. ശിശിരകാലത്താണ് ഇലകള്‍ കൊഴിയുന്നതെങ്കില്‍ കൂടുതലായി നനച്ചുകൊടുത്ത് വളര്‍ത്താതെ ചെടിക്ക് വിശ്രമം നല്‍കണം.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments