<
  1. Flowers

ഭംഗി കൂട്ടാൻ മാത്രമല്ല കുങ്കുമപ്പൂവ്

മൂല്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും ഏറെ മുൻപന്തിയിലാണ് കുങ്കുമപ്പൂക്കൾ. നമ്മുടെ സൗന്ദര്യ സങ്കൽപങ്ങളിൽ കുങ്കുമപ്പൂവിന്റെ സ്ഥാനം വർണനാതീതം ആണ്. എന്നാൽ ചർമസംരക്ഷണം കൂടാതെ മറ്റ് അനവധി ഗുണങ്ങൾ ഈ സസ്യത്തിന് ഉണ്ട്.

Priyanka Menon
കുങ്കുമപ്പൂവ്
കുങ്കുമപ്പൂവ്

മൂല്യത്തിന്റെ കാര്യത്തിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും ഏറെ മുൻപന്തിയിലാണ് കുങ്കുമപ്പൂക്കൾ. നമ്മുടെ സൗന്ദര്യ സങ്കൽപങ്ങളിൽ കുങ്കുമപ്പൂവിന്റെ സ്ഥാനം വർണനാതീതം ആണ്. എന്നാൽ ചർമസംരക്ഷണം കൂടാതെ മറ്റ് അനവധി ഗുണങ്ങൾ ഈ സസ്യത്തിന് ഉണ്ട്. 

കുങ്കുമപ്പൂവ് ഉപയോഗങ്ങൾ

1. കുങ്കുമ പൂവിൽ ധാരാളം ആൻറി ആക്സിഡൻറ് അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കൾക്ക്‌ എതിരെ പ്രവർത്തിച്ച് ക്യാൻസർ കോശങ്ങളെ തടഞ്ഞു നിർത്തുന്നു. കുങ്കുമപ്പൂവ് ഉപയോഗം ക്യാൻസർ സാധ്യതകളെ ഇല്ലാതാക്കുമെന്ന് പഠനങ്ങൾ വഴി തെളിഞ്ഞിരിക്കുന്നു

2. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ കുങ്കുമപ്പൂവ് കഴിക്കുന്നത് ഏറെ ഉത്തമമാണ്.

3. ഉപാചയ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാനും കുങ്കുമപ്പൂവ് ഉപയോഗംകൊണ്ട് സാധ്യമാകുന്നു.

4. സെറോടോണിന്റെ അളവ് നിയന്ത്രിക്കാൻ സഹായകമാകുന്ന ധാരാളം സംയുക്തങ്ങളും ഫൈറ്റോ കെമിക്കലുകളും കുങ്കുമപ്പൂവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, സുഖകരമായ നിദ്ര ലഭിക്കുവാനും ഇതിൻറെ ഉപയോഗം വഴി സാധ്യമാകുന്നു.

5. മുഖത്തിന് നല്ല നിറം കൈവരിക്കാൻ കുങ്കുമപ്പൂവ് പാലിൽ ചേർത്ത് പുരട്ടുന്നത് വളരെ നല്ലതാണ്.

6. മുഖത്തെ കറുത്ത പാടുകൾ അകറ്റുവാനും മുഖക്കുരു ഇല്ലായ്മ ചെയ്യുവാനും കുങ്കുമപ്പൂവ് തുളസിനീരും ചേർത്ത് പുരട്ടിയാൽ മതി

7. മുടികൊഴിച്ചിൽ ഇല്ലാതാക്കുവാൻ കുങ്കുമപ്പൂവ് ഇരട്ടിമധുരവും പാലും ചേർത്ത് മുടി കൊഴിയുന്ന ഭാഗങ്ങളിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനുള്ള ശാശ്വതപരിഹാരം ആണിത്.

Saffron is at the forefront not only in terms of value but also in terms of quality. The place of saffron in our beauty concepts is indescribable. But in addition to skin care, this plant has many other benefits.

Uses of saffron

1. Saffron flower contains a lot of antioxidants. It works against free radicals and blocks cancer cells. The use of saffron is said to eliminate the risk of cancer.

8. ആൻറി ഇൻഫ്ളമേറ്ററി ഘടകങ്ങളുള്ള കുങ്കുമപ്പൂവ് കഴിക്കുന്നത് സ്ത്രീകളിൽ ആർത്തവ സംബന്ധമായ വേദനകൾ ഇല്ലാതാക്കുന്നു.

9. കുങ്കുമപ്പൂ കഴിക്കുന്നത് ഓർമശക്തിക്കും, തലച്ചോറിൻറെ പ്രവർത്തനത്തിനും മികച്ചതാണ്

10. കാൽസ്യം ധാരാളമായി അറിഞ്ഞിരിക്കുന്ന കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

English Summary: Saffron is at the forefront not only in terms of value but also in terms of quality. The place of saffron in our beauty concepts is indescribable

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds