-
-
Flowers
ശംഖുപുഷ്പം
ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ' എന്നത് മലയാളിക്കറിയം. എന്നാൽ ഈ പുഷ്പത്തെ എത്ര പേർക്കറിയാം.
'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ' എന്നത് മലയാളിക്കറിയം. എന്നാൽ ഈ പുഷ്പത്തെ എത്ര പേർക്കറിയാം.
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിൽ അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Clitoria ternatea എന്നാണ് അറിയപ്പെടുന്നത്. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടും. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തിൽ ആ പേർ വന്നത്. ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ് ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.
ശംഖുപുഷ്പത്തിന്റെ വേരുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ക്ക് മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലഭൂയിഷ്ഠതയും വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യമാണിത്. പടര്‍ന്നു വളരുന്ന വള്ളിച്ചെടിയായതിനാല്‍ വേലികളിലും വീടിന്‍റെ ബാല്‍ക്കണിയിലും വളര്‍ത്താവുന്നതാണ്.
വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല, വെള്ള (Clitoria ternatea alba) എന്നിങ്ങനെ രണ്ടിനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടേയും ഫലങ്ങളുടേയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും. ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധിശക്തി, ധാരണാശക്തി എന്നിവ കൂടും എന്നു വിശ്വസിക്കപ്പെടുന്നു. ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു. നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.
ബുദ്ധിശക്തിക്കും, ധാരണാശക്തിക്കും ശംഖുപുഷ്പത്തിന്‍റെ വേര് പച്ചയ്ക്ക് അരച്ച് 3 ഗ്രാം എടുത്ത് നെയ്യിലോ, വെണ്ണയിലോ ദിവസവും രാവിലെ സേവിക്കുക. നീല ശംഖുപുഷ്പം സമൂലം കഷായം വച്ചു കഴിക്കുന്നത് ഉറക്കമില്ലായ്മ, ഉന്മാദം, മദ്യാധിക്യം കൊണ്ടുള്ള ലഹരി, ശ്വാസകോശ രോഗങ്ങള്‍ എന്നിവക്ക് ഫലപ്രദമായി കണ്ടിട്ടുണ്ട്. നീല ശംഖുപുഷ്പത്തിന്‍റെ പുഷ്പം 1 ഗ്രാം വീതം ദിവസവും മൂന്നുനേരം തേനില്‍ കഴിച്ചാല്‍ ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം ശമിക്കും. ശംഖുപുഷ്പത്തിന്‍റെ പുഷ്പം പാലില്‍ കാച്ചി കുടിച്ചാല്‍ ഗര്‍ഭാശയത്തില്‍ നിന്നുള്ള രക്തസ്രാവം ശമിക്കും.
ഇല കഷായം വെച്ച് വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം.ശംഖുപുഷ്പത്ത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ കുട്ടികൾക്ക് ബുദ്ധി ശക്തി , ധാരണാശക്തി എന്നിവ കുടും എന്നു വിശ്വസിക്കപെടുന്നു . ശംഖുപുഷ്പത്തിന്റെ വേരിന് മൂർക്കൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു .നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം , ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട് .തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു . പനി കുറയ്ക്കാനും. ശരീര ബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.
- Remya, Kottayam
English Summary: shankupushpam
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments