<
  1. Flowers

ശരീരബലം വർദ്ധിപ്പിക്കാൻ താമര പൂവും പാലും

വെറുമൊരു പൂജാപുഷ്പം മാത്രമല്ല താമര. ആയുർവേദ ചികിത്സാരംഗത്ത് താമരയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. താമര കൃഷി വൻ വിപണന സാധ്യതകൾ ഇന്ന് കേരളത്തിൽ തുറന്നിടുന്നു. ഇതിൻറെ വിത്ത്, തണ്ട്, വേര്, കിഴങ്ങ് എല്ലാം ഔഷധയോഗ്യമാണ്. താമരയുടെ പ്രധാന ഔഷധ ഗുണങ്ങൾ എന്തൊക്കെ നോക്കാം.

Priyanka Menon
താമര
താമര

വെറുമൊരു പൂജാപുഷ്പം മാത്രമല്ല താമര. ആയുർവേദ ചികിത്സാരംഗത്ത് താമരയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. താമര കൃഷി വൻ വിപണന സാധ്യതകൾ ഇന്ന് കേരളത്തിൽ തുറന്നിടുന്നു. ഇതിൻറെ വിത്ത്, തണ്ട്, വേര്, കിഴങ്ങ് എല്ലാം ഔഷധയോഗ്യമാണ്. താമരയുടെ പ്രധാന ഔഷധ ഗുണങ്ങൾ എന്തൊക്കെ നോക്കാം.

The lotus is not just a flower of worship. The importance of lotus in Ayurvedic treatment should be highlighted. Lotus cultivation has huge marketing potential in Kerala today. Its seeds, stalks, roots and tubers are all medicinal.

ഔഷധപ്രയോഗങ്ങൾ- താമര (Medicinal Uses of Lotus)

1. താമര പൂവ് ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂൺ വീതം പാലിൽ ചേർത്താൽ ശരീരബലം വർധിക്കുന്നു.

2. താമരയുടെ പൂവിൻറെ തേൻ നേത്ര രോഗങ്ങൾക്ക് ഫലപ്രദമായ പ്രതിവിധിയാണെന്ന് കണ്ടെത്തിയിരിക്കുന്നു.

3. താമര കിഴങ്ങും താമര പൂവും അരിഞ്ഞ് തിളപ്പിച്ച് കഷായം വെച്ച് കഴിച്ചാൽ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന രക്തസ്രാവം ശമിക്കുന്നതാണ്.

4. ശരീരത്തിന് ക്ഷീണം അകറ്റാൻ താമരപ്പൂവ് കഴുകി അരിഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മതി.

5. താമര പൂവ്, രക്തചന്ദനം, പച്ചനെല്ലിക്ക എന്നിവ അരച്ച് ലേപനം ചെയ്താൽ ശരീരത്തിന് നീറ്റലും വേദനയും ശമിക്കും.

6. താമരയുടെ ഇലയുടെ ഞെട്ട് അരിഞ്ഞ് ചതച്ചു പുരട്ടിയാൽ തലവേദന അകറ്റാൻ സാധിക്കും.

7. താമര വിത്തിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി ഉയർത്തുവാൻ മികച്ചതാണ്. അതുകൊണ്ടുതന്നെ താമരത്തണ്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പനി, ചർദ്ദി, ജലദോഷം തുടങ്ങിയ അകറ്റുവാൻ കാരണമാകുന്നു.

8. പ്രസവാനന്തരം സ്ത്രീ ആരോഗ്യം മെച്ചപ്പെടുത്താനും, മുലപ്പാൽ വർദ്ധനവിനും താമര തണ്ട് പൊടിയാക്കി പാലിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.

9. താമരയുടെ വിത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന നെഫറിൻ എന്ന ഘടകം ത്വക്ക് രോഗങ്ങളെ ഫലപ്രദമായി നേരിടുന്നു. ത്വക്ക് രോഗങ്ങൾ അകറ്റുവാൻ താമരയുടെ വിത്ത് ചൂടുവെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം അരച്ച് പുരട്ടിയാൽ മതി.

10. അമിത വിയർപ്പ് ഇല്ലാതാക്കുവാനും, ശരീരദുർഗന്ധം മാറ്റുവാനും, ശരീരത്തിന് കുളിർമ നൽകുവാനും താമരപ്പൂവിന്റെ ഇതളുകളും, പനിനീർപൂവിന്റെ ഇതളുകളും ഉണക്കിപ്പൊടിച്ച് ശീലപ്പൊടിയായി ഉപയോഗിക്കാം.

English Summary: The lotus is not just a flower of worship. The importance of lotus in Ayurvedic treatment should be highlighted

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds