പഴുത്തു ചുവന്ന തെച്ചിക്കായ്കള്‍ പോഷകമുള്ളതും ഔഷധഗുണമുള്ളതുമാണ്. കൂടുതലായും ചുവപ്പുനിറത്തിൽ കാണപ്പെടുന്ന പുഷ്പമാണ് തെച്ചി. ചുവന്ന പൂക്കളുണ്ടാവുന്നവയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളും ഉണ്ട്. ചെറിയ പൂക്കൾ ഉണ്ടാകുന്ന കുറ്റി ചെത്തിയും ധാരാളമായി വളർത്താറുണ്ട്. ഇന്ത്യയിൽ നാനൂറോളം വിവിധ വർഗങ്ങൾ കണ്ടുവരുന്നു. മൂടി വളരുന്നതിനും താരന്‍ അകറ്റുന്നതിനും ചെത്തിപ്പൂക്കള്‍ അത്യുത്തമമാണ്. പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാല്‍ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ട്.
പൂന്തോട്ടത്തിന് അഴക് കൂട്ടാൻ തെച്ചിപ്പൂ
നമ്മുടെ വീടുകളിൽ ഔഷധ തോട്ടത്തിലും പൂന്തോട്ടത്തിലും പണ്ടുമുതൽക്കേ സ്ഥാനം പിടിച്ച ഒരു ചെടിയാണ് തെച്ചി. തെച്ചി പൂവ്,തെറ്റി പൂവ് എന്നീപേരുകളിലും ചില പ്രദേശങ്ങളില്‍ ഇത് അറിയപ്പെടുന്നു.
പഴുത്തു ചുവന്ന തെച്ചിക്കായ്കള്‍ പോഷകമുള്ളതും ഔഷധഗുണമുള്ളതുമാണ്. കൂടുതലായും ചുവപ്പുനിറത്തിൽ കാണപ്പെടുന്ന പുഷ്പമാണ് തെച്ചി. ചുവന്ന പൂക്കളുണ്ടാവുന്നവയാണ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളും ഉണ്ട്. ചെറിയ പൂക്കൾ ഉണ്ടാകുന്ന കുറ്റി ചെത്തിയും ധാരാളമായി വളർത്താറുണ്ട്. ഇന്ത്യയിൽ നാനൂറോളം വിവിധ വർഗങ്ങൾ കണ്ടുവരുന്നു. മൂടി വളരുന്നതിനും താരന്‍ അകറ്റുന്നതിനും ചെത്തിപ്പൂക്കള്‍ അത്യുത്തമമാണ്. പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാല്‍ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ട്.
Share your comments