<
  1. Flowers

ഔഷധത്തിനും അലങ്കാരത്തിനും പാരിജാതം

പവിഴമല്ലി എന്നും പാരിജാതം എന്നും അറിയപ്പെടുന്ന ഈ ചെറു സസ്യവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദേവാസുര കാലത്ത് പാൽക്കടൽ കടയുമ്പോൾ ഒരു പൂവ് ലഭിച്ചിരുന്നുവെന്നും ആ പൂവാണ് പവിഴമല്ലി എന്നും കരുതപ്പെടുന്നു.

Priyanka Menon
പാരിജാതം
പാരിജാതം

പവിഴമല്ലി എന്നും പാരിജാതം എന്നും അറിയപ്പെടുന്ന ഈ ചെറു സസ്യവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങൾ നിലനില്ക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദേവാസുര കാലത്ത് പാൽക്കടൽ കടയുമ്പോൾ ഒരു പൂവ് ലഭിച്ചിരുന്നുവെന്നും ആ പൂവാണ് പവിഴമല്ലി എന്നും കരുതപ്പെടുന്നു. സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്ക് വന്ന ഈ പൂവിന് സ്വർഗീയ പുഷ്പം എന്നും അറിയപ്പെടുന്നു.

ഏകദേശം 5 മീറ്റർ വരെ ഉയരം വെക്കുന്ന ഈ ചെറു സസ്യത്തിന് നിരവധി ഔഷധ ഗുണങ്ങൾ ആണ് ഉള്ളത്. ഇതിൻറെ പൂഞെട്ട് ഓറഞ്ച് നിറത്തിൽ കാണപ്പെടുന്നു. പൂവ് കൊഴിഞ്ഞതിനുശേഷം അതിൻറെ ഞെട്ടിൽ കാണപ്പെടുന്ന വിത്തുകൾ മുളപ്പിച്ച് ആണ് പുനരുല്പാദനം സാധ്യമാക്കുന്നത്. നിരവധി ഔഷധങ്ങൾ നിർമ്മിക്കുവാൻ പവിഴമല്ലി ഉപയോഗപ്പെടുത്തുന്നു.

ഇതിൻറെ പൂവും ഇലയും വിത്തും എല്ലാം ഔഷധയോഗ്യം തന്നെ. നിരവധി സുഗന്ധലേപനങ്ങൾ നിർമ്മിക്കുവാൻ ഇത് ഉപയോഗിക്കുന്നു. ഉദ്യാനങ്ങൾ ക്ക് ഭംഗി കൂട്ടുവാൻ മിക്കവാറും എല്ലാ വീടുകളിലും പവിഴമല്ലി വെച്ച് പിടിപ്പിക്കുന്നു. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം തെരഞ്ഞെടുത്തു പവിഴമല്ലി വിത്ത് മുളപ്പിച്ചോ കമ്പ് നട്ടുപിടിപ്പിച്ചോ നടാം.

There are many legends associated with this small plant known as coral jasmine and parijatham. The most important of these is that during the time of Devasura, a flower was found at the crossing of the Milky Way and it is believed that the flower was a coral. This flower that came down from heaven to earth is also known as the heavenly flower. This small plant can grow up to 5 m in height and has many medicinal properties. The petals are orange. Reproduction is possible by germination of the seeds found on the stem after the flower has fallen. Corals are used to make many medicines. Its flowers, leaves and seeds are all medicinal. It is used to make many perfumes. Coral reeds are planted in almost every house to enhance the beauty of the gardens. Coral coriander seeds can be germinated or transplanted by choosing a place with good sunlight.

ശാഖോപശാഖകളായി ഈ സസ്യം വളരുന്നു. ഇതിൻറെ ഇലകൾ നല്ലൊരു ജൈവവളം കൂടിയാണ്. ഈ സസ്യത്തിന് ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാൽ സൂര്യനുദിക്കും മുൻപ് ഇതിൻറെ പൂക്കൾകൊഴിഞ്ഞു പോകുന്നു. അതുകൊണ്ടുതന്നെ രാത്രിമുല്ല എന്നും ഈ സസ്യത്തെ വിളിക്കുന്നു. ഇതിൻറെ കായ ക്യാപ്സൂൾ രൂപത്തിൽ കാണുന്നു. പവിഴമല്ലി യുടെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്ക് വേണ്ടി ഉപയോഗിക്കുന്നു.

English Summary: There are many legends associated with this small plant known as coral jasmine and parijatham.Coral coriander seeds can be germinated or transplanted by choosing a place with good sunlight

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds