നേരത്തേ പുഷ്പ്പിക്കാൻ
ഒരു ലിറ്റർ വെള്ളത്തിൽ 10 മി.ഗ്രാം എന്ന തോതിൽ ജിബറലിക് ആസിഡ് എന്ന ഹോർമോൺ ചെടികളിൽ പ്രചെയ്തുകൊടുക്കുന്നത് ചെടികൾ പത്ത് ദിവസത്തോളം നേരത്തേ പുഷ്പ്പിക്കാൻ സഹായിക്കും.
പുഷ്പ്പോൽപ്പാദനം വർധിപ്പിക്കുവാനും ഈ ഹോർമോൺ സഹായകമാണ്. 100 മില്ലിഗ്രാം ജിബറലിക് ആസിഡ് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി ചെടികളിൽ തളിക്കണമെന്നുമാത്രം.
ചെടികൾക്ക് ജൈവവളവും അതുപോലെതന്നെ രാസവളവും നൽകണം. ജൈവവളമായി കൂടക്കൂടെ ഉണക്കചാണകപ്പൊടിയും പൊടിച്ച വേപ്പിൻപിണ്ണാക്കും മാറിമാറി നൽകുന്നത് ചെടി വലിയപൂക്കൾ നൽകാൻ സഹായിക്കും. ഇവ മാസത്തിലൊരുതവണ വീതം ചെടിയുടെ ചുവട്ടിൽ രണ്ട് കൈവളം വീതം ഇട്ടാൽ മതി.
മറ്റൊരു രീതി 50 ഗ്രാം വേപ്പിൻപിണ്ണാക്കും 50 ഗ്രാം നിലക്കടലപിണ്ണാക്കും 10 ലിറ്റർ വെള്ളത്തിൽ ഇട്ട് 3 ദിവസം സൂക്ഷിച്ചശേഷം ആവശ്യമെങ്കിൽ വെള്ളം ചേർത്ത് നേർപ്പിച്ച് ഓരോ കപ്പ് ഓരോ ചെടിയുടെയും ചുവട്ടിൽ ഒഴിക്കണം. ഇത് മാസത്തിലൊരുതവണ നൽകണം.
എല്ലുപൊടി രണ്ട് ടീസ്പൂൺ വീതം ചെടിയുടെ ചുവട്ടിൽ നിന്നും അൽപ്പം മാറ്റി നാലുചുറ്റും വിതറി വിരിച്ച് മണ്ണിട്ട് മൂടണം. മാസത്തിലൊരിക്കൽ നൽകിയാൽ മതി. രാസവളമായ 17.17.17. കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ വളരെ നേർപ്പിച്ച് ഓരോ കപ്പ് ചുവട്ടിൽ ഒഴിക്കുന്നത് ചെടികൾ നല്ലവണ്ണം വളരാനും പെട്ടെന്ന് പുഷ്പിക്കാനും സഹായിക്കുന്നു. വലിയ പൂക്കൾ ഉണ്ടാകുവാനും ഈ വളം സഹായകമാണ്.
ആഴ്ചയിൽ ഒരു തവണവീതം നൽകണം. ജലസേചനപൈപ്പുകളിലൂടെ ഫെർട്ടിഗേഷൻ പമ്പ് ഉപയോഗിച്ച് നൽകുന്നതായിരിക്കും കൂടുതൽ പ്രയോജനകരം. ജൈവവളം ചേർക്കുമ്പോൾ മേൽ ശുപാർശകളിൽ ഏതെങ്കിലുമൊന്നേ ഒരു മാസം ചേർക്കുവാൻ പാടുള്ളൂ.
Share your comments