നമ്മുടെ നാട്ടു വഴിയോരങ്ങളിൽ കാണപ്പെടുന്ന ഒരു അധിനിവേശ സസ്യമാണ് വള്ളി അതിരാണി. പിങ്ക് ലേഡി, റോക്ക് റോസ്, സ്പാനിഷ് ഷാൾ എന്നിങ്ങനെ വിവിധ നാമങ്ങളിൽ ലോകത്തെമ്പാടും ഇത് കാണപ്പെടുന്നു. ആഫ്രിക്കയാണ് ഇതിൻറെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ഇത് കുറ്റിച്ചെടിയായി ആണ് വളരുന്നത്. ശാഖകൾക്ക് പിങ്ക് മുതൽ കടുംചുവപ്പു വരെ നിറഭേദങ്ങൾ വരുന്നു.
ഓവൽ ആകൃതിയിലുള്ള ഇലകൾ ഇരുവശത്തും രോമാവരണങ്ങളാൽ മൂടപ്പെട്ടു കാണപ്പെടുന്നു. ഇലയുടെ ഞെട്ടിന് 1.5 സെൻറീമീറ്റർ വരെ നീളമുണ്ട്. പുഷ്പത്തിന് ഇതളുകൾക്ക് 1.5-2 സെൻറീമീറ്റർ നീളത്തിൽ കാണപ്പെടുന്നു. നിലത്ത് പറ്റി പടർന്നു വളരാൻ ഇഷ്ടപ്പെടുന്ന ഒരു സസ്യ വർഗ്ഗം ആണ് ഇത്. നിലത്തു മുട്ടുന്ന ശാഖകളുടെ നോഡുകളിൽ നിന്ന് ഇവ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു.
Vine border is an invasive plant found along our roadsides. It is found around the world under various names such as Pink Lady, Rock Rose and Spanish Shawl. It is thought to have originated in Africa. It grows as a shrub. The branches vary in color from pink to crimson. The oval leaves are covered with hairs on both sides. Petiole up to 1.5 cm long. Flower petals 1.5-2 cm long. It is a plant that likes to grow on the ground. They penetrate into the soil from the nodes of the branches that hit the ground.
മധ്യ പടിഞ്ഞാറൻ ആഫ്രിക്കയിൽ സിയറ ലിയോൺ മുതൽ സെയർ വരെ സ്വാഭാവികമായും കാണപ്പെടുന്നു. വെസ്റ്റിൻഡീസ്, മലേഷ്യ, പ്യൂട്ടോറിക്ക, വെസ്റ്റിൻഡീസ് തുടങ്ങി ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇത് ഒരു അലങ്കാരസസ്യമായി കണക്കാക്കുന്നു. പല വിദേശ രാജ്യങ്ങളിലും ഔഷധക്കൂട്ടുകൾ നിർമ്മിക്കാൻ ഈ സസ്യത്തെ ഉപയോഗപ്പെടുത്തുന്നു. കൂടാതെ ഇലകൾ നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.
Share your comments