നല്ല സൂര്യപ്രകാശവും നീർവാർച്ചയും’ ജൈവസമ്പന്നവുമായ മണ്ണിൽ ഈ ചെടി നന്നായി വളരും. രണ്ടടി ആഴം, വീതി, നീളത്തിൽ കുഴികളെടുത്ത് ചാണകവും, കമ്പോസ്റ്റും, മേൽമണ്ണം ചേർത്ത് കുഴികൾ മൂടിയശേഷം തൈ നടാം.’ വിത്തുകൾ മുളപ്പിച്ച തൈകളാണ് സാധാരണയായി നടീലിന് ഉപയോഗിക്കുന്നത്. കാറ്റത്ത്ആടി ഉലയാതിരിക്കാൻ കമ്പ്നാട്ടി ചെടി കെട്ടിവയ്ക്കണം വേനലിൽ ജലസേചനവും മറ്റ് പരിചരണമുറകളും കൃത്യമായി ചെയ്യണം.നന്നായി പരിപാലിക്കപ്പെട്ടാൽ നാലാം വർഷം കായ്ക്കും.വർഷം മുഴുവൻ കായ്ക്കുമെങ്കിലും മഴക്കാലം വിളവെടുപ്പിന് അനുയോജ്യമല്ല. ജനുവരിമുതൽ ജൂൺവരെയും, ആഗസ്ത്മുതൽ ഡിസംബർവരെയും വിളവെടുക്കാം. 25 മീറ്റർവരെ ഉയരത്തിലെത്തുന്ന ഈ പനവർഗത്തിൻ്റെ ശാഖകളും ശിഖരങ്ങളും മൂന്നുമീറ്റർവരെ വ്യാപിച്ചുകിടക്കും.
അക്കായി ബെറി എന്നറിയപ്പെടുന്ന കറുത്ത മുന്തിരിപോലുള്ള ഇതിൻ്റെ കായ്കൾ ഒരുകുലയിൽ 500 മുതൽ 800 വരെ എണ്ണം ഉണ്ടാകും. ഇവ നേരിട്ട് കഴിക്കുകയോ മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുകയോ ചെയ്യാം.മൂല്യവർധിത ഉൽപ്പന്നമായ അക്കായി ഓയിലിന് വിപണിയിൽ ധാരാളം ആവശ്യക്കാരുണ്ട്.
Share your comments