ബ്രസീലിയൻ ജനതയുടെ ജീവിതവും സംസ്കാരവുമായി അഭേദ്യമായി ബന്ധമുള്ള മരമുന്തിരി നമ്മുടെ പേരക്കയുടെ കുടുംബത്തിൽ ഉള്ളതാണ്.മിര്‍ട്ടേസിയ ജനുസ്സില്‍ ഒട്ടനവധി സ്പീഷീസുകളുണ്ട്. ഇവയുടെയെല്ലാം ഉറവിടം ബ്രസീലാണ്. പ്രധാന തണ്ടും ശിഖരങ്ങളും മുന്തിരിപ്പഴങ്ങള്‍ ആവരണം ചെയ്തിരിക്കുന്നതുപോലെയുള്ളതിനാലാണ് മരമുന്തിരി എന്ന് നമ്മൾ വിളിക്കുന്നത്.
കടും പര്‍പ്പിള്‍ ജബോട്ടിക്കാബ പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാന്‍ വളരെ മനോഹരമാണ്. പഴുക്കുമ്പോള്‍ വയലറ്റ് നിറമാകുന്ന പഴങ്ങള്‍ക്ക് മുന്തിരിങ്ങായുടെ രൂപവും രുചിയുമാണ്. മാധുര്യമേറിയ പഴങ്ങളില്‍ കാര്‍ബോഹ്രൈഡേറ്റ്, പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍-സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് ജബോട്ടിക്കാബയുടെ സ്പീഷീസിലുള്ള നിരവധി പഴങ്ങൾ ബ്രസീലിയന്‍ കാടുകളില്‍ സ്വാഭാവികമായി കാണപ്പെടുന്നു. ഇവിടെ നിന്നുമാണ് മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ജബോട്ടിക്കാബ കുടിയേറിയത്.ഉഷ്‌ണമേഖലാ കാലാവസ്‌ഥിയില്‍ പലതവണ പുഷ്‌പിച്ച് ഫലം തരാന്‍ ജബോട്ടിക്കാബായ്‌ക്ക് കഴിയും. ജബോട്ടിക്കാബാ നല്ല വെയില്‍ ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള സ്‌ഥലത്ത് നട്ടുവളര്‍ത്താം. ഇവ കുറ്റിച്ചെടിയായോ ചെറിയ മരമായോ ഉയരം കൂടിയ വലിയ മരങ്ങളായോ കാണപ്പെടുന്നു. ജബോട്ടിക്കാബാ സസ്യത്തിന്റെ തടിയിലും ശാഖകളിലുമാണ് പറ്റിപിടിച്ച രീതിയില്‍ കായ്‌കള്‍ ഉണ്ടാകുന്നത്. വേനല്‍ക്കാലത്ത് കാര്യമായി ജലസേചനം ആവശ്യമില്ലാത്ത ഇവയ്‌ക്ക് പരിചരണവും കുറച്ചുമതി. വലിയ ചെടിച്ചട്ടികളിലും ജബോട്ടിക്കാബ കൃഷിചെയ്യാവുന്നതാണ്
നാലു മുതല്‍ 50 വരെയുള്ള വിവിധ തരം സ്പീഷീസുകളുണ്ട് ജബോട്ടിക്കാബയുടെ തരത്തിൽ. വ്യാവസായികമായി ബ്രസീലില്‍ കൃഷി ചെയ്യുന്ന ധാരാളം ഇനങ്ങളുണ്ട്. സബാറ, പോളിസ്റ്റ, സാവോ പോളോ, ഗ്രിമാല്‍ എന്നിവയാണവ. മിര്‍സിയേറിയ ട്രങ്കിഫ്ലോറ എന്ന ഇനം വളരെ മികച്ചതായി കാണപ്പെടുന്നു. മറ്റുള്ള ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതിന്‍റെ കായ്കളുടെ ഞെട്ടിന് നീളം കൂടുതലുണ്ടായിരിക്കും.There are four to 50 different species of Jabotikaba. There are many varieties that are grown commercially in Brazil. Sabara, Polista, Sao Paulo and Grimal. The genus Mirseria trunkiflora looks very good. Unlike other varieties, the pods of the pods are longer
പരപരാഗണം വഴിയാണ് കൂടുതല്‍ കായ് പിടിക്കുന്നത്. അതിനാല്‍ ഒന്നിലധികം ചെടികള്‍ വളര്‍ത്തേണ്ടതുണ്ട്. വിത്തുവഴിയാണ് പുതിയ ചെടികള്‍ ഉത്പാദിപ്പിക്കുന്നത്. ബഹുഭ്രൂണങ്ങളുള്ളതിനാല്‍ ഇത്തരം ചെടികള്‍ മാതൃവൃക്ഷത്തിന്‍റെ സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിത്തുമുളയ്ക്കുവാന്‍ രണ്ടോ മൂന്നോ ആഴ്ചയെടുക്കും. വളരെ സാവധാനം വളരുന്ന സ്വഭാവമാണ് ചെടികള്‍ക്ക്. സബാറ എന്ന ഇനം 8 വര്‍ഷങ്ങള്‍കൊണ്ട് പുഷ്പിച്ചതായി കണ്ടു. പൂവിരിഞ്ഞതിനുശേഷം ഒരു മാസത്തിനകം വിളവെടുക്കാം. പഴങ്ങള്‍ നേരിട്ടു കഴിക്കാം. അല്ലെങ്കിൽ ജാം, ജെല്ലി, ജ്യൂസ്, വൈന്‍ എന്നിവയായി തയ്യാറാക്കിയോ ഉപയോഗിക്കാം.
ബ്രസീലില്‍ ഇതിന്റെ ധാരാളം മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്.അമ്ലത്വം കൂടിയ മണ്ണിലാണ് ജബോട്ടിക്കാബ നന്നായി വളരുന്നത്. ജലസേചനത്തിനു ക്ലോറിന്‍ കലര്‍ന്ന വെള്ളം പാടില്ല. മണ്ണിന്‍റെ പി.എച്ച് മൂല്യം 4.5 മുതല്‍ 5.5 വരെ ആയിരിക്കണം. സംയുക്ത വളങ്ങളോട് ജബോട്ടിക്കാബക്ക് താല്‍പ്പര്യം കുറവായതിനാല്‍ ജൈവവളങ്ങളാണ് നല്ലത് . വര്‍ഷത്തില്‍ പലതവണ പൂക്കാറുണ്ട്. പൂക്കുന്ന സമയത്ത് നന്നായി നനച്ചാല്‍ കായ്പിടിത്തം നല്ലതുപോലെ നടക്കും. കാര്യമായ രോഗ കീട ബാധകളൊന്നും തന്നെ ആക്രമിക്കുന്നതായി കാണുന്നില്ല.
വിവരങ്ങൾക്ക് കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വെണ്ടയ്ക്ക കൃഷിയും ഉപയോഗവും
#Fruits#Foreign Fruits#Jabotikaba#Krishi
Share your comments