<
  1. Fruits

തട്ടി മാറ്റരുത് ഔഷധത്തിന്റെ കലവറയായ ഞാവല്‍ പഴത്തിനെ

ഞാവല്‍, ഒരു നിത്യഹരിത വൃക്ഷമാണിത്. ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ ഉപയോഗിച്ച് ഞാവല്‍ വരുന്നു. Jambul, ഞാറ എന്നൊക്കെ ഞാവലിന് പേരുകളുണ്ട്. മിര്‍ട്ടേസി എന്ന സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് ഞാവല്‍. ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്.

Saranya Sasidharan
Benefit of Njaval Fruit
Benefit of Njaval Fruit

ഞാവല്‍, ഒരു നിത്യഹരിത വൃക്ഷമാണിത്. ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ ഉപയോഗിച്ച് ഞാവല്‍ വരുന്നു. Jambul, ഞാറ എന്നൊക്കെ ഞാവലിന് പേരുകളുണ്ട്. മിര്‍ട്ടേസി എന്ന സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് ഞാവല്‍. ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഞാവല്‍ പഴത്തില്‍ വൈറ്റമിന്‍ എ, യും സി യും ഏറെ ഉണ്ട്. പ്രോട്ടീന്‍സ്, ഫേറ്റ്, ഫോസ്ഫറസ്, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഹിമാലയത്തിനു തെക്കാണ് ഞാവലിന്റെ ജന്മദേശം. വടക്കേ ഇന്ത്യയില്‍ കണ്ടു വരുന്ന ഞാവല്‍ പഴം പോഷകങ്ങളാല്‍ ഏറെ സമൃദ്ധമാണ്. ഇന്ത്യയില്‍ കൂടാതെ തായ്‌ലാന്‍ഡ്, ഫിലിപ്പെന്‍സ്, ഭാവിക, കാലിഫോര്‍ണിയ, ഫ്‌ളോറിഡ തുടങ്ങിയ രാജ്യങ്ങളിലും ഞാവല്‍ നന്നായി വളരുന്നു. കേരളത്തിലെ പ്രദേശങ്ങളില്‍ ഇവ നന്നായി വളരുമെങ്കിലും എല്ലാവരും അത് ഉപയോഗ ശൂന്യമാക്കി കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലേക്ക് വരുന്ന ഞാവല്‍ പഴത്തിന് കിലോയ്ക്ക് 250 മുതല്‍ 300 രൂപ എന്ന വിലയില്‍ വേഗത്തില്‍ തന്നെ വിറ്റുപോകുന്നുണ്ട്. അതിന് കാരണം അതിന്റെ പോഷക ഗുണങ്ങളും, രുചിയും മാത്രമാണ്.

വിത്തിട്ട് മുളപ്പിച്ച, തൈകള്‍ നട്ടാണ് സാധാരണയായി ഇത് വളര്‍ത്തുന്നത്. പക്ഷികള്‍ തിന്നതിന്റെ അവശിഷ്ഠം വീണും ഞാവല്‍ വളരുന്നു. കാര്യമായ പരിചരണങ്ങള്‍ ഞാവലിന് വേണ്ട എന്നത് ഞാവലിനെ പ്രത്യേകതയാണ്. പരിചരണമോ വളപ്രയോഗമോ, കീടബാധയോ ഏല്‍ക്കാതെ തന്നെ ഇവ വളരുകയും പഴങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വളരെ വേഗം വളരുന്ന വൃക്ഷമാണ് ഞാവല്‍, വളര്‍ന്ന് കഴിഞ്ഞാല്‍ പഴങ്ങള്‍ തരുന്നത് മാത്രമല്ല, നല്ല തണല്‍ നല്‍കാനും ഞാവല്‍ മരത്തിന് കഴിയും. 2 വര്‍ഷം കൊണ്ടുതന്നെ 4 മീറ്റര്‍ ഉയരം വയ്ക്കാന്‍ ഞാവലിന് കഴിയും. 4 വര്‍ഷം ആകുമ്പോള്‍ തന്നെ ഇവ പൂത്തുതുടങ്ങും. മുറിച്ച് കളഞ്ഞ കുറ്റികളില്‍ നിന്നു പോലും നന്നായി വളര്‍ന്നു വരും എന്നതും പ്രത്യേകതയാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പൂവിടുകയും ജൂണില്‍ പഴങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഒരു മരത്തില്‍നിന്നും 10- 100 കിലോഗ്രാം എന്നീ കണക്കില്‍ ഞാവല്‍ ലഭിക്കാറുണ്ട്.

ഞാവല്‍ മരത്തിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്. ഞാവല്‍ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണ് എന്നത് കൂടാതെ ഔഷധ മൂല്യമുള്ളതുമാണ്, പാര്‍ശ്വഫലങ്ങളില്ലാതെ പ്രമേഹം നിയന്ത്രിക്കാന്‍ ഞാവല്‍ കുരുവിന് സാധിക്കും. പ്രമേഹരോഗികള്‍ക്ക് ദേഹമാസകലം ഉണ്ടാവുന്ന ചെറിയ, മാറാത്ത വ്രണങ്ങള്‍ എന്നിവയെ സുഖപ്പെടുത്താനും ഈ ഔഷധം ഏറെ ഗുണകരമാണ്. ഇലകള്‍ക്ക് ബാക്ടീരിയല്‍ പ്രതിരോധശേഷി, പഴങ്ങള്‍ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. വായപ്പുണ്ണിനും തൊണ്ണുപഴുപ്പിനും തൊലി കഷായംവച്ച് കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. മധുരവും പുളിയും കൂടെ ചവര്‍പ്പ് കൂടി ചേര്‍ന്നതാണ് ഞാവലിനെ സ്വാദ്. ഞാവല്‍ കഴിച്ചാലുടന്‍ നാവില്‍ നിറംപിടിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. വൈനും, വിനാഗിരിയും ഉണ്ടാക്കാന്‍ ഞാവല്‍പ്പഴം ഉപയോഗിക്കും.

റെഡി-ടു-സെര്‍വ് (RTS)

നേര്‍പ്പിക്കാതെ നേരിട്ട് ഉപയോഗിക്കുവാന്‍ പറ്റുന്ന ശീതളപാനീയമാണ് റെഡി ടു സെര്‍വ്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം (FSSAI) ഇതില്‍ കുറ ഞ്ഞത് 10 ശതമാനം പഴച്ചാറും 10 ശതമാനം ഖരവ സ്തുക്കളും 0.3 ശതമാനം പുളിപ്പും അടങ്ങിയിട്ടു ണ്ടാവണം. ഒരു ലിറ്റര്‍ പഴച്ചാറില്‍ നിന്നും RTS തയ്യാ റാക്കാനായി 1 കി.ഗ്രാം പഞ്ചസാര, 15 ഗ്രാം സിട്രിക് ആസിഡ്, 8 ലിറ്റര്‍ വെള്ളം, 1.4 ഗ്രാം സോഡിയം ബെന്‍സോയേറ്റ് എന്നിവ ആവശ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ

ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവൽ പഴം കഴിക്കരുത്!

ഞാവല്‍ പഴം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം

English Summary: Benefit of Njaval Fruit

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds