<
  1. Fruits

കശുമാവിന്റെ തൊലി ശരീരത്തിലെ നീരുകൾ ഇല്ലാതാക്കാനുള്ള ഒരു മറു മരുന്നാണ്.

ഈ ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഇഷ്ടമായ ഒരു ഭക്ഷണസാധനമാണ് കശുവണ്ടി. കേരളത്തിൽ ധാരാളമായി കശുമാവ് കൃഷി ചെയ്യുന്നു. പറങ്കികൾ കൊണ്ടുവന്ന ഒന്നാണ് പറങ്കിമാവ് എന്ന് പറയുന്ന കശുമാവ്. കശുമാവിലെ ഇത്തിക്കണ്ണി ചുട്ടെടുത്ത ഭസ്മം ഒരൗൺസിൽ 6 ഔൺസ് തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി ഊറിയാൽ ആ വെള്ളം വാർത്തു തിപ്പലിപ്പൊടി ഒരു ടീസ്പൂൺ ചേർത്ത് മൂന്ന് ഔൺസ് വീതം രണ്ട് നേരം കഴിച്ചാൽ പ്രമേഹം ശമിക്കും.

Priyanka Menon
കശുമാവ്
കശുമാവ്

ഈ ലോകത്തിലെ എല്ലാ ജനങ്ങൾക്കും ഇഷ്ടമായ ഒരു ഭക്ഷണസാധനമാണ് കശുവണ്ടി. കേരളത്തിൽ ധാരാളമായി കശുമാവ് കൃഷി ചെയ്യുന്നു. പറങ്കികൾ കൊണ്ടുവന്ന ഒന്നാണ് പറങ്കിമാവ് എന്ന് പറയുന്ന കശുമാവ്. കശുമാവിലെ ഇത്തിക്കണ്ണി ചുട്ടെടുത്ത ഭസ്മം ഒരൗൺസിൽ 6 ഔൺസ് തിളപ്പിച്ച വെള്ളം ഒഴിച്ച് ഇളക്കി ഊറിയാൽ ആ വെള്ളം വാർത്തു തിപ്പലിപ്പൊടി ഒരു ടീസ്പൂൺ ചേർത്ത് മൂന്ന് ഔൺസ് വീതം രണ്ട് നേരം കഴിച്ചാൽ പ്രമേഹം ശമിക്കും.

അണ്ടി തോടിൽ നിന്ന് എടുക്കുന്ന എണ്ണ അകത്തേക്കും കഴിക്കാൻ സാധിക്കും. കാലികളിൽ കാണപ്പെടുന്ന കുളമ്പ് രോഗത്തിന് ഈ എണ്ണ പുരട്ടുന്നത് വളരെ ഫലം ചെയ്യും. ശരീരത്തിൽ ഉളുക്ക് തട്ടിയാൽ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. പോഷകസമൃദ്ധമായ ഈ എണ്ണ ഉള്ളിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാവും. ദിവസവും അണ്ടിപ്പരിപ്പ് 10 പരിപ്പുകൾ തിന്നാൽ ആരോഗ്യം സിദ്ധിക്കുമെന്നും രക്താതിസമ്മർദ്ദം കൊണ്ടുണ്ടാകുന്ന വൈഷമ്യം തീരുമെന്നും ആണ് പ്രാമാണിക ഗ്രന്ഥങ്ങളിൽ പറയുന്നത്.

പറങ്കിമാങ്ങ യുടെ നീര് സോറിയാസിസ് എന്ന രോഗത്തിന് ഫലവത്താണ്. ഇതിൻറെ നീര് പുരട്ടിയാൽ മതി. കശുമാവിന്റെ തൊലി അരിക്കാടിയിൽ അരച്ച് നീരെടുത്ത് നല്ല കട്ടിയിൽ പുരട്ടിയാൽ ശരീരത്തിൽ ഉണ്ടാക്കുന്ന നീര് പെട്ടെന്ന് മാറും. രക്തസംബന്ധമായ സന്ധി നീര് മാറുന്നതിനും ഇത് നല്ലതാണ്. അണ്ടിപ്പരിപ്പ് അഞ്ച് എണ്ണം പൊടിച്ചതും അമുക്കുരു പൊടിച്ചതും ഒരു ടേബിൾസ്പൂൺ ചേർത്ത് വെണ്ണയിൽ യോജിപ്പിച്ച് രാത്രി ദിവസവും കഴിച്ചാൽ ഗർഭാശയമുഴ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകുന്നു.

Cashews are a favorite food of all the people of this world. Cashew is widely grown in Kerala. Parangima is a cashew nut that was brought by the Parangis. Add 6 ounces of boiled water to one ounce of burnt ashes of cashew nuts, add a teaspoon of castor oil powder and take two ounces twice a day to cure diabetes. The oil extracted from the nut shell can also be ingested. Applying this oil is very effective for hoof disease found in cattle. This oil can be used for sprains. Consuming this nutrient rich oil inside is good for health. According to the authentic scriptures, eating 10 nuts a day can improve one's health and reduce the risk of high blood pressure. Mango juice is effective in treating psoriasis.

കാൽ വിള്ളുന്നതിന് അണ്ടി തോട്ടിൽ നിന്ന് എടുക്കുന്ന എണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.

English Summary: Cashews are a favorite food of all the people of this world Cashew is widely grown in Kerala Cashew peel is another antidote for dehydration

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds