<
  1. Fruits

ചെറി കൃഷിയും സംസ്കരണവും

ചെറി ഒരു ഉഷ്ണമേഖലാ ഫല വൃക്ഷമാണ് .കേരളത്തിലെ മണ്ണിൽ ഇത് നന്നായി വളരും .ഏത് കാലാവസ്ഥയിലും വളരാൻ കഴിയുന്ന ഫലവൃക്ഷമാണ് .

Saritha Bijoy

ചെറി ഒരു ഉഷ്ണമേഖലാ ഫല വൃക്ഷമാണ് .കേരളത്തിലെ മണ്ണിൽ ഇത് നന്നായി വളരും .ഏത് കാലാവസ്ഥയിലും വളരാൻ കഴിയുന്ന ഫലവൃക്ഷമാണ് . വിളഞ്ഞ ചെറിപഴങ്ങൾക്ക് നല്ല പുളി രുചിയാണ്  .5 മീറ്റർ വരെ ഉയരത്തിൽ ഇത് വളരും .ഓവൽ ഷെയ്പ്പിൽ ഉള്ള ഇതിന്റെ ഇലകൾ മിനുസമുള്ളതും കടും പച്ച നിറവുമാണ് .നിറയെ ശിഖരങ്ങളുള്ള ഇതിന്റെ തടിയിൽ നിറയെ വലിയ മുള്ളുകളാണ് .പാകമായ ചെറി പഴക്കൾക്ക് റോസ് നിറമായിരിക്കും  .ഏത് കാലാവസ്ഥയിലും ചെറി തൈകൾ നടാവുന്നതാണ് .ചെറി പഴത്തിനകത്തുള്ള വിത്ത് പാകി മുളപ്പിച്ചും പതിവച്ച തൈകൾ നട്ടും ഇത് കൃഷി ചെയ്യാം. നടുന്നതിനായി 2  അടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതിൽ ചാണകപ്പൊടിയും കംബോസ്റ്റും ഇട്ട് തൈ നടണം .വിത്ത് മുളച്ച് ഉണ്ടാകുന്ന തൈകൾ 3 വർഷം തികയുമ്പോൾ കായ്ക്കും .ഒട്ട് തൈകൾ 6 മാസം ചെല്ലുമ്പോൾ കായ്ക്കും .ഇതിന്റെ പൂക്കൾക്ക് വെള്ള നിറമാണ് .രാത്രിയിൽ വിടരുന്ന ഇതിന്റെ പൂക്കൾക്ക്  നല്ല സുഗന്ധമാണ് .

ബേക്കറിയിൽ കാണുന്ന ചുവന്ന തുടുത്ത ചെറി പഴങ്ങൾ ലഭിക്കണമെങ്കിൽ പഴുത്ത ചെറി   കുറച്ച് സമയം ക്ഷമയോടെ പാകപ്പെടുത്തി എടുക്കണം .പാകമായ ചെറി പഴങ്ങൾ മുറിച്ച് അതിലെ കുരു നീക്കം ചെയ്യണം അതിന് ശേഷം 15 ഗ്രാം ചുണ്ണാമ്പ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കുറച്ച് സമയം ഊറാൻ വയ്ക്കുക കുറച്ച് സമയം കഴിയുമ്പോൾ അതിന്റെ തെളി ഊറ്റിയെടുക്കാം അതിൽ 80 ഗ്രാം കറിയുപ്പ് ചേർത്ത്  ചെറി അതിൽ ഇട്ട് 7-8 മണിക്കൂർ കഴിയുമ്പോൾ ശുദ്ധമായ വെള്ളത്തിൽ മൂന്ന് നാല് പ്രാവശ്യം കഴുകുക അതിന് ശേഷം ഒരു തുണിയിൽ കെട്ടി തിളപ്പിച്ച വെള്ളത്തിൽ അഞ്ച് മിനിറ്റ് ഇട്ട് കോരുക .അതിന് ശേഷം 500 ഗ്രാം പഞ്ചസാര 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അതിൽ ഇട്ട് വയ്ക്കുക  ഇത് 2 ദിവസം തുടരാം അതിന് ശേഷം ഇത് ഉണക്കിയെടുക്കാം. ബേക്കറിയിൽ സൂക്ഷിക്കുന്ന പോലെ തയ്യാർ ചെയ്യാൻ പഞ്ചസാര സിറപ്പ് തയ്യാറാക്കണം 750 ഗ്രാം പഞ്ചസാര 1 ലിറ്റർ വെള്ളത്തിൽ കലർത്തി തിളപ്പിച്ച ശേഷം അഞ്ച് ഗ്രാം സിട്രിക്ക് ആസിഡ് .ഒരു നുള്ള് പൊട്ടാസ്യം മെറ്റാ ബൈ സൾഫൈഡ് എന്നിവ ചേർത്ത് പൂപ്പൽ വരാതെ പളുങ്ക് ഭരണികളിൽ സൂക്ഷിക്കാം.

English Summary: CHERRY Farming

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds