1. Fruits

മൾബറി

നാട്ടിൽ പുറങ്ങളിലെ വീട്ടു പറമ്പുകളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് മൾബറി . ഇത് തണൽ മരമായി പൂന്തോട്ടങ്ങളിലും വച്ച് പിടിപ്പിക്കാറുണ്ട് .മൾബറിയുടെ ജന്മദേശം ചൈനയാണ്

KJ Staff

നാട്ടിൻ പുറങ്ങളിലെ വീട്ടു പറമ്പുകളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് മൾബറി . ഇത് തണൽ മരമായി പൂന്തോട്ടങ്ങളിലും വച്ച് പിടിപ്പിക്കാറുണ്ട്  .മൾബറിയുടെ ജന്മദേശം ചൈനയാണ് .നാട്ടിൻ പുറങ്ങളിൽ ഇനിനെ പൂച്ച പഴം എന്ന് വിളിക്കും . നട്ടാൽ വേഗത്തിൽ കിളിർക്കുകയും 6 മാസം കൊണ്ട് കായ്ക്കൾ ഉണ്ടാവുകയും ചെയ്യുന്നു . മൾബറി ചെടിയുടെ കമ്പുകളാണ് നടാൻ ഉപയോഗിക്കുന്നത് . ഇതിന്റെ കമ്പുകൾ 30 സെ.മീ നീളത്തിൽ മുറിച്ച്  ഒന്നര അടി താഴ്ചയുള്ള കുഴിയെടുത്ത്  ചാണക വളവും കംബോസ്റ്റും ഇട്ട് കമ്പ് നടാം .  വേനൽകാലത്ത് നനച്ച് കൊടുക്കണം .വർഷം മുഴുവൻ പഴങ്ങൾ  തരുന്ന ചെടിയാണിത്. വേനൽകാലത്താണ് ഇതിൽ കൂടുതൽ പഴങ്ങൾ ഉണ്ടാകുന്നത്. ഇതിൽ  ഒരു വർഷത്തിൽ പതിനായിരകണക്കിന് പഴങ്ങൾ ഉണ്ടാകും .ഇത്  ഒരു വിത്തല്ലാ പഴമാണ് .പട്ടുനൂൽ പുഴുവുമായി ബന്ധപെട്ടാണ്  നമ്മുടെ നാട്ടിൽ മൾബറി കൃഷി തുടങ്ങിയത് .മൾബറിക്ക് 150 ഇനങ്ങൾ ഉണ്ട് .

മൾബറിയിൽ 88% വെള്ളം അടങ്ങിയിട്ടുണ്ട് . 60% കലോറി കൊഴുപ്പ് തീരെ കുറവാണ്  കാർ ബോ ഹൈഡ്രേറ്റ് 9.8%  .1.4  % പ്രോട്ടീൻ  o. 4 %ഫൈബർ   ഇവ അടങ്ങിയിരിക്കുന്നു. മൾബറി പഴങ്ങൾ പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ് .ഇത് ചെറുകുടലിലുള്ള ഗ്യൂക്കോസിന്റെ അളവ്  തുലനം ചെയ്യുക വഴി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. അകാല നരയേയും ഇത് ചെറുക്കുന്നു. ഓറഞ്ചിലും (ഗാൻബറിയിലും ഉള്ളതിനേക്കാളും 2 ഇരട്ടി ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .കൂടാതെ മൾബറികൾ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ക്യാൻസർ കോശങ്ങളെ തടയാൻ ഇവക്ക് കഴിവുണ്ട് .  വരും തലമുറയ്ക്ക് വേണ്ടി നമുക്ക് മൾബറി ചെടികൾ നട്ട് വളർത്താം 

English Summary: Mulberry farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds