പച്ച ചക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകളാണ് പ്രമേഹ നിയന്ത്രണത്തിൽ സുപ്രധാന പങ്കു വഹിക്കുന്നത് .നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദീഭവിപ്പിക്കുന്നതിനാൾ രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് ഉയരുന്നില്ല .
നാരുകളാൽ സമൃദ്ധമായ പച്ചചക്ക കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുമ്പോൾ പെട്ടെന്ന് തന്നെ വയറു നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഭക്ഷണത്തിൻറെ അളവും കുറയ്ക്കാൻ സാധിക്കുന്നു .ഇത് പ്രമേഹനിയന്ത്രണം എളുപ്പത്തിൽ ആകുന്നു .ചക്ക വിഭവങ്ങൾ കഴിച്ചതിനുശേഷം രണ്ടു മണിക്കൂർ കഴിഞ്ഞുo വയറു നിറഞ്ഞ അനുഭവം നിലനിൽക്കുo.
എന്നാൽ ചക്ക പ്രമേഹരോഗിക്ക് ഗുണകരമായ ഫലം ആണെങ്കിലും പഴുത്ത ചക്കയുടെ ഉപയോഗം നിയന്ത്രിക്കണം കാരണം പഴുത്ത ചക്കയിൽ ഫ്രക്ടോസും സൂക്രോസും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവ
പാകമായ പച്ച ചക്ക, വിളയാത്ത ഇടിച്ചക്ക, ചക്കമടൽ ചക്കക്കുരു എന്നിവയൊക്കെ പ്രമേഹ രോഗിക്ക് പാകംചെയ്ത കഴിക്കാവുന്ന ചക്കയുടെ ഭാഗങ്ങൾ ആണ്.
ചക്കവിഭവങ്ങൾ ക്ക് എച്ച് ബി എ വൺ സി അളവ് കുറയ്ക്കാൻ കഴിയും എന്നാണ്. ചക്കയുടെ പ്രമേഹ പ്രതിരോധശേഷിയുടെ അടയാളമായി എച്ച് ബി എ വൺ സിയിൽ ഉണ്ടാകുന്ന കുറവിനെ കണക്കാക്കാം.
ചക്കയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള ആൻറിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ജീവകം സി, ബീറ്റാകരോട്ടിൻ ലൈകോപിൻ തുടങ്ങിയവയാണവ. ജലത്തിൽ ലയിച്ചു ചേരുന്ന ഒരു ജീവകം ആണ് സി. വിറ്റാമിൻ സിയ്ക്ക് ആൻറിഓക്സിഡന്റ ശേഷിയുള്ളത് കൊണ്ട് പലതരത്തിലുള്ള പ്രമേഹ സങ്കീർണതകളെയും പ്രദമായി ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും.
Share your comments