തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മുന്തിരി എത്തി തുടങ്ങി. പനീര്‍മുന്തിരി എന്ന വിഭാഗമാണ് കോയമ്പത്തൂരില്‍ കൂടുതലായും കൃഷിചെയ്യുന്നത്.ജ്യൂസിന് ഏറ്റവും യോജിച്ച ഇനമാണിത്.
കോയമ്പത്തൂരില്‍നിന്ന് ഏറ്റവും കുടുതല്‍ കയറ്റിയയയ്ക്കുന്നതാവട്ടെ, കേരളത്തിലേക്കും. ഇവിടെ എത്തുമ്പോൾ നല്ല വിലയ്ക്ക് മാത്രമേ കച്ചവടം നടക്കുന്നുള്ളൂ എങ്കിലും തമിഴ് നാട്ടിൽ കർഷകർക്ക് വലിയ ലാഭം അവിടുത്തെ കർഷകർ പറയുന്നത്.
ലാഭം ഇല്ലാത്തതിനാൽ തന്നെ കോയമ്പത്തൂര്‍ ജില്ലയില്‍ 3,000 ഏക്കറിലധികം മുന്തിരിക്കൃ ഷിയുണ്ടായിരുന്നത് ഇപ്പോള്‍ തോപ്പ് 600 ഏക്കറില്‍ താഴെയായി.സ്ഥിരമായ വില ലഭിക്കാത്ത താണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കൃഷി കുറഞ്ഞതോടെ തൊഴിലാളികള്‍ അധികവും കര്‍ണാടകയിലേക്ക് കുടിയേറി. ഇപ്പോള്‍, അവശേഷിക്കുന്ന കൃഷിക്കുപോലും ആളെ കിട്ടാതായി.
കഴിഞ്ഞ വേനലില്‍ കിലോഗ്രാമിന് 40 രൂപവരെ കിട്ടിയിരുന്നു. എന്നാല്‍, തണുപ്പായതോടെ 15 രൂപയിലേക്ക് താണു. ഇപ്പോള്‍ മഴയായതിനാല്‍ 15 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കൂലിക്കും വളത്തിനും കീടനാശിനിക്കും വേണ്ട തുക കിഴിച്ചാല്‍ മിക്കപ്പോഴും കൃഷി നഷ്ടത്തിലാണ്.
മുന്തിരിച്ചെടി വളര്‍ന്ന് ഒന്നരവര്‍ഷത്തിനുശേഷം വിളവെടുപ്പ് തുടങ്ങും. പിന്നെ മൂന്നുമാസം ഇടവിട്ട് ഫലം ലഭിക്കും. ഒരു ചെടി പരമാവധി ഏഴുവര്‍ഷം മികച്ച ഫലംതരും. മികച്ച സീസണില്‍ ഒരേക്കറില്‍ നിന്ന് ആറുമുതല്‍ ഒമ്പത് ടണ്‍വരെ മുന്തിരി ലഭിക്കും.
ജലസേചനത്തിലെ കൃത്യതയാണ് കൃഷിയിലെ ഏറ്റവും വലിയ വെല്ലുവിളി. വെള്ളം അധികമായാല്‍ മുന്തിരിക്കുലകള്‍ പൊട്ടി ചീഞ്ഞുതുടങ്ങും. വിളവെടുപ്പുസമയത്ത് രണ്ടാഴ്ച വെള്ളം തീരെ ഉപയോഗിക്കില്ല.
ഇക്കുറി വ്യാപകമായി വിളനാശമുണ്ടായി. മഴയില്‍ മുന്തിരിയുടെ നിറവും മധുരവുമൊക്കെ നഷ്ടപ്പെടും.സര്‍ക്കാരില്‍നിന്ന് കാര്യമായ സഹായമില്ലാത്തതും കര്‍ഷകരെ ബുദ്ധിമുട്ടി ലാക്കുന്നുണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന് ലഭിക്കുന്ന സബ്‌സിഡി മാത്രമാണ് ആശ്വാസം
വൈന്‍ നിര്‍മിക്കുന്നതിന് ഫാക്ടറികള്‍ സ്ഥാപിച്ചാല്‍ മുന്തിരിക്ക് ന്യായവില ഉറപ്പാക്കാനാ വുമെന്ന് കര്‍ഷകര്‍ പറയുന്നു. മധുരയില്‍ പുതുതായി രണ്ട് ഫാക്ടറികള്‍ക്ക് പദ്ധതിയുണ്ട്. കോയമ്പത്തൂരിനുപുറമേ തേനി, കമ്പം മേഖലയിലാണ് തമിഴ്‌നാട്ടില്‍ പ്രധാനമായും മുന്തിരിക്കൃഷിയുള്ളത്.
തോംപ്‌സണ്‍, സീഡ്‌ലെസ് തുടങ്ങിയ ഇനങ്ങള്‍ കൃഷിചെയ്യുന്നതിനാല്‍ തേനി മേഖലയിലെ കൃഷിക്കാര്‍ക്ക് കയറ്റുമതിയില്‍നിന്ന് വരുമാനം ലഭിക്കുന്നുണ്ട്.എന്നാല്‍, പനീര്‍മുന്തിരി യുടേതുപോലെ കൃഷിരീതി എളുപ്പമല്ല, കുരുവില്ലാത്ത ഇനങ്ങള്‍ക്ക്.എന്നാല്‍, ജൈവകൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന മുന്തിരിക്ക് ആവശ്യക്കാര്‍ കൂടിവരുന്നത് പ്രതീക്ഷാജനകമാണ്. കുരുവില്ലാത്ത മുന്തിരിക്കാണ് കേരളത്തിലും ആവശ്യക്കാർകൂടുതൽ
Share your comments