Fruits

പേര കൃഷിയുടെ സാധ്യതകൾ

പേര കൃഷിയുടെ സാധ്യതകൾ

ചില ഒഴിഞ്ഞ പറമ്പുകളിലും മറ്റു ചിലർ ചെറിയ താല്പര്യങ്ങളോടെ വീട്ടുമുറ്റങ്ങളോടും ചേർന്ന് നട്ടുപിടിപ്പിക്കുന്ന ഒരു വിളക്കപ്പുറം കാര്യമായ വാണിജ്യ സാധ്യതയായൊന്നും മലയാളികൾക്കിടയിൽ പേര കൃഷി ഇടം പിടിച്ചിട്ടില്ല എന്നതാണ് സത്യം...

ഇന്നും മലയാളികൾക്കാവശ്യമായ പേരക്ക വലിയ തോതിൽ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വന്നെത്തി ചേരുന്നത്..

നട്ടുപിടിപ്പിക്കുവാൻ സ്ഥലങ്ങളുണ്ടെങ്കിൽ തീർച്ചയായും തോട്ടമായ് തന്നെ പരിക്ഷിക്കാവുന്ന ഒരു വിളയാണ് പേര.

പേര

കനത്ത മഴ ലഭിക്കുന്നയിടങ്ങളിൽ പേര അനുയോജ്യമല്ല..

മിതമായ രീതിയിൽ മഴ ലഭിക്കുന്നയിടങ്ങളിൽ വളരുന്ന പേരക്ക് ഗുണവും രുചിയും മികച്ച തായിരിക്കും.

എല്ലാ തരത്തിലുള്ള മണ്ണിലും നന്നായ് വളരുമെങ്കിലും പശിമയുള്ള ചെമ്മണ്ണാണ് വാണിജ്യ കൃഷിക്ക് അനുയോജ്യം.

തൈകൾ നടേണ്ടത്

നഴ്സറിയിൽ നിന്നും വേരുപിടിപ്പിച്ചെടുത്ത മികച്ച തൈകൾ 6 മിറ്റർ അകലത്തിൽ 1x 1x 1 വലിപ്പത്തിലുള്ള കുഴികളെടുത്ത് കാലി വളവും, മണലും, മേൽ മണ്ണും നിറച്ച് മധ്യത്തിലായാണ് തൈകൾ നടേണ്ടത്.

ജൂൺ ജുലൈ മാസങ്ങളാണ് തൈകൾ നടുവാൻ ഏറ്റവും അനുയോജ്യ സമയം


English Summary: guava cultivation in kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine