Fruits

സപ്പോട്ടകൃഷിയും സാധ്യതകളും

സപ്പോട്ടകൃഷിയും സാധ്യതകളും

സപ്പോട്ട മലയാളികൾക്ക് പ്രിയപ്പെട്ട വിളയാണങ്കിലും കാര്യമായ വാണിജ്യ കൃഷിയുടെ സാധ്യതയിലേക്ക് നമ്മളിനിയും കടന്നു ചെന്നിട്ടില്ല.

നമ്മുടെ മണ്ണിൽ സപ്പോട്ട നന്നായ് വിളയുമെങ്കിലും,ഇപ്പോഴും കേരളത്തിലെ സപ്പോട്ട വിപണിയെ നിയന്ത്രിക്കുന്നത് അന്യസംസ്ഥാനങ്ങളണ ന്നതും കൗതുകകരമാണ്.

നല്ല നീർവാർച്ചയുള്ള മണ്ണും, 11°C മുതൽ 34°C വരെയുള്ള താപനിലയും സപ്പോട്ടയുടെ വളർച്ചക്ക് കൂടുതൽ അനുകൂലമാണ്. മെയ്, ജൂൺ മാസങ്ങളിലായാണ് നടാൻ അനുയോജ്യം.

ഏഴ് മീറ്ററോളം വലിപ്പത്തിൽ തടങ്ങളെടുത്ത് അതിൽ 60X60 X60 കുഴികളെടുത്ത് അതിൽ കാലിവളമോ, കമ്പോസ്റ്റോ ചേർത്താണ് തൈകൾ നടേണ്ടത്.

പിന്നീട് മരത്തിന്റെ വളർച്ചക്കനുസരിച്ചും, ഉല്പാദനത്തിനനുസരിച്ചും ജൈവവളങ്ങളും, രാസ വളങ്ങളും നല്കാവുന്നതാണ്.

ക്രിക്കറ്റ്ബോൾ, ദ്വാരപുടി,പിലിപത്തി, മുറാബ, Co1, Co 2 തുടങ്ങിയവയൊക്കെ സപ്പോട്ടയുടെ വൈവിധ്യ യിനങ്ങളാണ്.


English Summary: sapotta cultivation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine