വേനൽക്കാലത്ത് നാമെല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഫലമാണ് തണ്ണിമത്തൻ. എന്നാൽ നമ്മളിൽ പലർക്കും നല്ലയിനം തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ അറിയില്ല. രുചിയുള്ളതും, മധുരമുള്ളതും, ധാരാളം ചാറ് അടങ്ങിയതും ഫ്രഷുമായ തണ്ണിമത്തൻ തിരഞ്ഞെടുക്കുന്നതിനുള്ള കുറച്ച് ടിപ്പുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
സ്ട്രൈപ്പ് പാറ്റേൺ
സ്ട്രിപ്പ് പാറ്റേണിൽ നിന്ന് തണ്ണിമത്തനെക്കുറിചുള്ള ധാരാളം കാര്യങ്ങളറിയാൻ സാധിക്കും. പച്ച വരകൾ ആഴത്തിലുള്ളതും കടും പച്ചനിറമുള്ളതും ഒരേ പാറ്റേൺ ഉള്ളതുമായിരിക്കണം. ഇളം നിറമുള്ള വരകൾ ക്രീം നിറത്തിലായിരിക്കണം.
സ്റ്റെം പരിശോധിക്കുക
തണ്ണിമത്തൻറെ തണ്ട് വരണ്ടതും, മഞ്ഞ-തവിട്ട് എന്നീ നിറങ്ങളിലാണോ എന്ന് പരിശോധിക്കുക. തണ്ട് പച്ചനിറമാണെങ്കിൽ, തണ്ണിമത്തൻ പാകമാകുന്ന ഘട്ടത്തിലാണ്, മഞ്ഞ-തവിട്ട് നിറം പഴുത്തതായി കാണിക്കുന്നു.
ഭാരം കൂടിയ തണ്ണിമത്തൻ തിരഞ്ഞെടുക്കുക
തണ്ണിമത്തൻ കാണുന്നതിനേക്കാൾ ഭാരം അനുഭവപ്പെടണം. തണ്ണിമത്തൻ ഇടതൂർന്നതാണെന്നും കൂടുതൽ ജലത്തിന്റെ അളവും മധുരവും രുചിയുമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
ശരിയായ ആകൃതി
വൃത്താകൃതിയിള്ള തണ്ണിമത്തൻ നീളമേറിയ ആകൃതിയെക്കാൾ മികച്ചതാണ്. വൃത്താകൃതിയിലുള്ള തണ്ണിമത്തൻ സാധാരണയായി നീളമേറിയ ആകൃതിയിലുള്ള തണ്ണിമത്തനെക്കാൾ മധുരമായിരിക്കും.
തട്ടി ശബ്‌ദം ശ്രവിച്ചു നോക്കുക
മികച്ചത് തിരഞ്ഞെടുക്കാൻ തണ്ണിമത്തൻ തട്ടി നോക്കി ശബ്‌ദം കേട്ട് അതിൻറെ ഉള്ള് പൊള്ളയായതോ, നിറഞ്ഞതോ എന്ന് കണ്ടുപിടിക്കാം.
Share your comments