അധികം പരിരക്ഷയില്ലാതെ തന്നെ തണല്‍ വിരിച്ച് പന്തലിച്ച് നില്‍ക്കുന്ന നെല്ലി ഏതു ഭൂപ്രകൃതിയിലും നടാം. അല്‍പം പരിചരിച്ചാല്‍ മാത്രം മതി.
കൃഷി ചെയ്യേണ്ടതെങ്ങനെ?
വിത്തുപാകി മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ നട്ടും ഒട്ടു തൈകള്‍ ഉപയോഗിച്ചുമാണ് പൊതുവേ നെല്ലി കൃഷി ചെയ്യുന്നത്. ഒട്ടുതൈ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പെട്ടെന്ന് തന്നെ വിളവ് ലഭിക്കും. അതേസമയം വിത്താണെങ്കില്‍ പുറന്തോടിന് കട്ടിയുള്ളതുകാരണം മുളയ്ക്കാന്‍ വൈകും. വിത്ത് വേര്‍പെടുത്തിയും നടാവുന്നതാണ്. അതിന് നെല്ലിക്ക വിത്ത് പാറപ്പുറത്ത് നിരത്തി മൂന്നോ നാലോ ദിവസം വെയില്‍ കൊള്ളിക്കണം. പുറന്തോട് പൊട്ടിവരുന്ന വിത്തുകള്‍ശേഖരിച്ച് പാകാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷിചെയ്യുവാന്‍ ഉപയോഗിക്കുന്നത്. നടുന്ന സമയത്ത് പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തി ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8ണ8 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തുവേണം കൃഷി ചെയ്യേണ്ടത്. ഒട്ടു തൈകളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിളവ് നല്‍കി തുടങ്ങുന്നതെപ്പോഴാണ്?
തൈകള്‍ നട്ട് 10 വര്‍ഷം കഴിയുമ്ബോള്‍ കായ്ഫലം തന്നു തുടങ്ങും. നെല്ലിയുടെ കായിക വളര്‍ച്ച ഏപ്രില്‍-ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി-ഫെബ്രുവരി മാസം പാകമാവും. ഒരു മരത്തില്‍നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും. നെല്ലിക്കയില്‍ ഇരുമ്ബ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി ത്രി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ കാലാവസ്ഥയില്‍ നടാന്‍ അനുയോജ്യമായ വിളയാണ് നെല്ലിക്ക. നട്ട്കഴിഞ്ഞാല്‍ ഉയരം വയ്ക്കുന്നതിനനുസരിച്ച് താങ്ങ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശക്തി കുറഞ്ഞ കമ്പുകള്‍ കാറ്റിലാടുന്നതിനും വളയുന്നതിനും കാരണമാകും. ശരിയായ വളര്‍ച്ചയ്ക്ക് താങ്ങു കൊടുക്കുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ വെള്ളമൊഴിച്ചു കൊടുക്കണം. നനയ്ക്കുന്നത് കുറക്കാന്‍ ചുവട്ടില്‍ പുതയിടുന്നതും നല്ലതാണ്. തൈ രണ്ട് മൂന്ന വര്‍ഷം വരെ പുതയിടലും ജല ലഭ്യതയും ശ്രദ്ധിക്കുന്നതോടൊപ്പേം കളകള്‍ മാറ്റുകകൂടി ചെയ്താല്‍ കൂടുതല്‍ വിളവുലഭിക്കും
Share your comments