<
  1. Fruits

പിസ്ത ജൈവരീതിയില്‍ എങ്ങനെ കൃഷിചെയ്യാമെന്ന് നോക്കാം

ഒരുപാടു ആരോഗ്യഗുണകരമുള്ള ഒരു നട്ട്‌സാണ് പിസ്ത. ഇതിൽ കാത്സ്യം, അയേൺ, സിങ്ക് എന്നിവയ്ക്ക് പുറമെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മധുരവിഭവങ്ങളിലും പുഡ്ഡിങ്ങിലും കേക്കിലും പേസ്ട്രിയിലും ഐസ്‌ക്രീമിലുമൊക്കെ ഇന്ന് പിസ്ത അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്.

Meera Sandeep
How to grow pista plant organically
How to grow pista plant organically

ഒരുപാടു ആരോഗ്യഗുണകരമുള്ള ഒരു നട്ട്‌സാണ് പിസ്ത.  ഇതിൽ  കാത്സ്യം, അയേൺ, സിങ്ക് എന്നിവയ്ക്ക് പുറമെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.  മധുരവിഭവങ്ങളിലും പുഡ്ഡിങ്ങിലും കേക്കിലും പേസ്ട്രിയിലും ഐസ്‌ക്രീമിലുമൊക്കെ ഇന്ന് പിസ്ത അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്.  

നമ്മളെല്ലാം ഇഷ്ടപ്പെടുന്ന ഉണങ്ങിയ പഴവര്‍ഗത്തില്‍പ്പെട്ട പിസ്ത ഉൽപ്പാദിപ്പിക്കാനായി ജൈവരീതിയിലുള്ള കൃഷിരീതി ചെയ്യുന്നവരുണ്ട്. ദീര്‍ഘകാലം ആയുസുള്ള ഈ മരം ഏകദേശം 300 വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്ന് പറയപ്പെടുന്നു. കൃഷി ചെയ്താല്‍ ഏകദേശം ഏഴ് മുതല്‍ 10 വര്‍ഷങ്ങളെടുത്താണ് കാര്യമായ ഉൽപ്പാദനം നടക്കുന്നത്. ഏറ്റവും ഉയര്‍ന്ന വിളവ് ലഭിക്കുന്നത് ഏകദേശം 20 വര്‍ഷങ്ങളോടടുപ്പിച്ചാണ്. പലര്‍ക്കും ഏറെ പ്രിയപ്പെട്ട പിസ്ത കൃഷി ചെയ്ത് എങ്ങനെ വിളവെടുക്കാമെന്ന് നോക്കാം.

പിസ്ത(pistachio)സ്ഥിരമായി കഴിക്കാം മുടി കൊഴിച്ചിൽ തടയാൻ

പിസ്തയുടെ മരം ഏകദേശം 10 മീറ്ററോളം ഉയരത്തില്‍ വളരും.  പിസ്ത മുന്തിരിക്കുലകളെപ്പോലെ കൂട്ടത്തോടെ കായ്ച്ചു നില്‍ക്കും.  അകത്ത് പരിപ്പോടു കൂടിയ മാംസളമായ പഴമാണ് ഈ മരത്തിലുണ്ടാകുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ കായകളുടെ പുറംതോട് പൊട്ടുമ്പോഴാണ് പിസ്ത പുറത്തെടുത്ത് ഭക്ഷ്യയോഗ്യമാക്കുന്നത്.

പൊതുവേ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്.  പിസ്ത കൃഷി ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനം അനുകൂലമായ കാലാവസ്ഥ തന്നെയാണ്. ചൂടുകാലത്ത് 36 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയുള്ള സ്ഥലത്തും തണുപ്പുകാലത്ത് ഏകദേശം ഏഴ് ഡിഗ്രി സെല്‍ഷ്യസില്‍ കുറയാത്ത സ്ഥലത്തുമാണ് ഈ മരം വളരാനുള്ള അനുകൂലമായ കാലാവസ്ഥ.

പിസ്താ- നിരവധി വൈറ്റമിനുകളുടെ ക്യാപ്സൂൾ

നല്ല നീര്‍വാര്‍ച്ചയുള്ളതും അല്‍പം മണല്‍ കലര്‍ന്നതുമായ മണ്ണാണ് വളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. മണ്ണിന്റെ പി.എച്ച് മൂല്യം ഏഴിനും 7.8 -നും ഇടയിലുള്ള സ്ഥലത്താണ് ഉയര്‍ന്ന ഗുണനിലവാരമുള്ള പിസ്ത വിളവെടുക്കാന്‍ കഴിയുന്നത്. ഉയര്‍ന്ന ക്ഷാരാംശമുള്ള മണ്ണാണ് ഏറ്റവും യോജിച്ചത്. ഇന്ത്യയില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. ബഡ്ഡിങ്ങ് വഴി പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. പാത്രത്തില്‍ മുളപ്പിച്ച തൈകള്‍ കൃഷിസ്ഥലത്തേക്ക് മാറ്റിനടുമ്പോള്‍ ഒരിഞ്ച് താഴ്ത്തി നടണം. സാധാരണ മരങ്ങള്‍ തമ്മില്‍ 6 x 6 മീറ്റര്‍ അകലം നല്‍കിയാണ് പിസ്ത കൃഷി ചെയ്യുന്നത്. പഴങ്ങളുണ്ടാകാനായി ആണ്‍-പെണ്‍ ചെടികള്‍ ഒരുമിച്ചാണ് നടുന്നത്. ആണ്‍ പൂക്കളും പെണ്‍ പൂക്കളും വ്യത്യസ്ത മരങ്ങളിലാണുണ്ടാകുന്നത്. പരാഗങ്ങളുടെ ലഭ്യത കുറയുന്നതു കാരണം വിളവ് കുറയുകയും ചെയ്യും. ഒരു ആണ്‍ മരത്തില്‍ നിന്ന് ഏകദേശം എട്ടോ പത്തോ പെണ്‍മരങ്ങളില്‍ പരാഗങ്ങള്‍ പതിപ്പിച്ച് പ്രത്യുത്പാദനം നടത്താനായി തയ്യാറാക്കാം.

നന്നായി വിളവ് ലഭിക്കാന്‍ ജൈവവളമായി ചാണകപ്പൊടി തന്നെയാണ് ഉപയോഗിക്കുന്നത്. പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും അഭാവമുണ്ടായാല്‍ വിത്തുത്പാദനം ഗണ്യമായി കുറയും. അതിനാല്‍ എന്‍.പി.കെ മിശ്രിതം വര്‍ഷത്തില്‍ രണ്ടുതവണകളായി നല്‍കണം. ആദ്യത്തെ തവണ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലും രണ്ടാമത്തെ തവണയായി ഏപ്രില്‍-മെയ് മാസങ്ങളിലുമാണ് വളപ്രയോഗം നടത്താറുള്ളത്.

ബഡ്ഡിങ്ങ് വഴി കൃഷി ചെയ്യുന്ന മരങ്ങളാണെങ്കില്‍ ഏകദേശം അഞ്ച് വര്‍ഷങ്ങളെടുത്താണ് പഴങ്ങളുൽപ്പാദിപ്പിക്കുന്നത്. നട്ടുവളര്‍ത്തി 12 വര്‍ഷമാകാതെ ഉയര്‍ന്ന അളവില്‍ വിളവ് ലഭിക്കുകയില്ല. മരത്തിൻറെ ശാഖകള്‍ പിടിച്ച് കുലുക്കിയാല്‍ പിസ്തയുടെ പഴങ്ങള്‍ താഴെ വീഴും.

English Summary: How to grow pista plant organically

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds