<
  1. Fruits

മാതളങ്ങ വീടിനുള്ളിലെങ്ങനെ വളർത്താം?

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതും കുട്ടികൾക്ക് വളരെയേറെ ഇഷ്ടമുള്ളതുമാണ് മാതള നാരകം

Meera Sandeep
How to grow pomegranate indoors?
How to grow pomegranate indoors?

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതും കുട്ടികൾക്ക് വളരെയേറെ ഇഷ്ടമുള്ളതുമാണ് മാതള നാരകം.

രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഹൃദയരോഗങ്ങളും ചില കാന്‍സറുകളും തടയാന്‍ വേണ്ട പോഷകങ്ങള്‍ വരെ മാതള ജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിലാണ് മാതളം കൃഷി ചെയ്യുന്നത്. സാധാരണയായി വീടിന് പുറത്ത് കൃഷിയിടങ്ങളിലാണ് ഇവ വളർത്തി എടുക്കുന്നതെങ്കിലും പാത്രങ്ങളില്‍ വളര്‍ത്തിയും പഴങ്ങള്‍ പറിച്ചെടുക്കാം.

വീട്ടിനകത്ത് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുത്താൽ മതി. സ്വപരാഗണം നട ക്കുന്ന ചെടിയായതിനാല്‍ ഒരൊറ്റ ചെടി വളര്‍ത്തിയാലും പഴങ്ങളുണ്ടാക്കാം. കൃഷി ചെയ്താല്‍ രണ്ടാമത്തെ വര്‍ഷമാണ് പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.

വീടിന് പുറത്തായാലും അകത്തായാലും വളര്‍ത്താനായി ഏകദേശം 38 ലിറ്റര്‍ ഉള്ളളവുള്ള പാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വേരുകളുള്ള ചെടി പാത്രത്തില്‍ നട്ട ശേഷം നന്നായി നനയ്ക്കണം. നല്ല സൂര്യപ്രകാശം ആവശ്യമുള്ളതിനാല്‍ തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ അത്യാവശ്യം ചൂട് നിലനില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി വെച്ചാല്‍ മതി.

വളങ്ങള്‍ മണ്ണില്‍ ചേര്‍ത്ത് കൊടുത്താല്‍ നനയ്ക്കണം. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ നവം ബര്‍, ഫെബ്രുവരി, മെയ് മാസങ്ങളിലാണ് വളം നല്‍കുന്നത്. അതിനുശേഷം നവംബറിലും ഫെബ്രുവരിയിലും മാത്രം വളപ്രയോഗം നടത്തിയാല്‍ മതി. 10 ശതമാനം നൈട്രജനും 10 ശത മാനം ഫോസ്ഫറസും 10 ശതമാനം പൊട്ടാഷും അടങ്ങിയ വളമാണ് നല്‍കുന്നത്.

ഒരു വര്‍ഷത്തിന് ശേഷം കൊമ്പുകോതല്‍ നടത്താം. ഇപ്രകാരം കേടുവന്ന കൊമ്പുകള്‍ വെട്ടിമാറ്റിയും ശാഖകള്‍ ക്രമീകരിച്ചും പാത്രങ്ങളില്‍ വളര്‍ത്തിയെടുത്താല്‍ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് മാതളം പറിച്ചെടുക്കാനാകും. കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാണ് മാതള ത്തിൻറെ പ്രധാന ശത്രുക്കൾ.

English Summary: How to grow pomegranate indoors?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds