വിളവെടുപ്പിനുശേഷം നേരിട്ട് കഴിക്കാൻ കഴിയാത്തവിധം പുളിച്ചതാണ് ചെറി പഴങ്ങൾ. പഴത്തിന് ഭക്ഷ്യയോഗ്യമാക്കാൻ കുറച്ച് പ്രോസസ്സിംഗ് ആവശ്യമാണ്.
വിളവെടുത്ത ചെറി പഴങ്ങൾ സംസ്‌കരിക്കുന്നതിനുള്ള രീതികൾ:
-
ചെറി ചെടിയിൽ നിന്ന് നന്നായി പഴുത്ത പഴങ്ങൾ ശേഖരിക്കുക
-
ഒരു കത്തി ഉപയോഗിച്ച് നടുക്ക് ഫലം ഭാഗികമായി മുറിച്ച് കുഴി നീക്കം ചെയ്യുക
-
ഒരു ലിറ്റർ വെള്ളത്തിൽ 15 ഗ്രാം കുമ്മായം കലർത്തി മാറ്റിവെക്കുക
-
അവശിഷ്ടങ്ങൾ താഴേക്കൂറുമ്പോൾ കുമ്മായ ലായിനി ഫിൽട്ടർ ചെയ്ത ശേഷം 80 ഗ്രാം ഉപ്പ് ചേർക്കുക
-
ചെറികൾ ഈ ലായനിയിൽ 8 മണിക്കൂർ കുതിർത്തി വയ്ക്കുക
-
പിന്നീട്, ദ്രാവകത്തിൽ നിന്ന് പഴങ്ങൾ പുറത്തെടുത്ത് നന്നായി കഴുകുക
-
ചെറികൾ വൃത്തിയുള്ള തുണിയിൽ കെട്ടി 5 മിനിറ്റ് സമയം തിളച്ച വെള്ളത്തിൽ മുക്കി വെക്കുക
-
ശേഷം ഒരു ലിറ്റർ വെള്ളത്തിൽ 500 ഗ്രാം പഞ്ചസാര ചേർത്ത് അതിൽ പഴങ്ങളിട്ട് രണ്ട് മിനിറ്റ് തിളപ്പിക്കുക
-
കടും ചുവപ്പ് നിറം ലഭിക്കാൻ, ‘Erythrosine red’ നിറം ചേർത്ത് വീണ്ടും തിളപ്പിക്കുക.
-
അതിനുശേഷം ചെറികൾ വെള്ളത്തിൽ നിന്ന് മാറ്റുക
-
അടുത്ത ദിവസം, ദ്രാവകത്തിൽ 100 ഗ്രാം പഞ്ചസാര ചേർത്ത് അതിൽ പഴങ്ങൾ ഇടുക
-
5-6 തവണ ഈ പ്രക്രിയ ആവർത്തിക്കുക
-
അപ്പോഴേക്കും മധുരവും ചുവന്നതുമായ ചെറികൾ തയ്യാറാകും
Share your comments