നല്ലവണ്ണം പരിപാലിച്ചാൽ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് വാഴക്കൃഷി. കേരളത്തിലായിരുന്നു ആദ്യം വാഴക്കൃഷി വ്യാപാകമായി ചെയ്തിരുന്നത്. എന്നാല്‍ പഴങ്ങൾക്കായി നമ്മൾ ഇന്ന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.
ചെറിയതോതില്‍ തുടങ്ങി മികച്ച വരുമാന മാര്‍ഗമായി മാറ്റാവുന്ന കൃഷിയാണിത്. കയറ്റുമതി രംഗത്തും ഉപഭോക്തൃ ഉല്‍പ്പന്നരംഗത്തും വാഴപ്പഴത്തിനും മറ്റും മികച്ച ഡിമാന്‍ഡുണ്ട്. ഒരു ഹെക്ടറില്‍ വാഴക്കൃഷി ചെയ്യാനായാല്‍ 8-10 ലക്ഷം വരെ വരുമാനം നേടാമെന്ന് വിപണിയിലുള്ളവര്‍ വ്യക്തമാക്കുന്നു.
വിത്ത്, വളം, എന്നിവ പോലുള്ള ആവശ്യവസ്തുക്കള്‍ക്കു സര്‍ക്കാര്‍ നിലവില്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. കാര്‍ഷിക വകുപ്പും അനുബന്ധ വിഭാഗങ്ങളും കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. തുടക്കമെന്ന നിലയില്‍ ഒരു ഹെക്ടര്‍ കൃഷിക്കു പകരം ചെറിയതോതില്‍ വാഴക്കൃഷി തുടങ്ങി പിന്നീട് വിപുലീകരിക്കാവുന്നതാണ്. കൃഷിക്കായി അധിക ബാധ്യതകളില്ലാതെ ഇന്ന് ബാങ്കുകള്‍ വായ്പയും നല്‍കുന്നുണ്ട്.
വാഴക്കൃഷി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന ഘടകങ്ങളുണ്ട്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് സാധാരണയായി വാഴക്കൃഷി ചെയ്യുന്നത്. ചിലര്‍ ഓഗസ്റ്റിലും ചെയ്യാറുണ്ട്. വിളവെടുപ്പ് സമയത്ത് സീസണ്‍ ലഭിക്കുകന്നതിനു വേണ്ടിയാണിത്. ജനുവരി- ഫെബ്രുവരി മാസങ്ങളും വാഴക്കൃഷി തുടങ്ങാന്‍ മികച്ച സമയമാണ്. 10- 12 മാസംകൊണ്ട് വിളവെടുക്കാം. 8*4 അടി ദൂരത്തിലാകണം വാഴകള്‍ നടാന്‍. ജലസേചനത്തിനു ഡ്രിപ് ഇറിഗേന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഈര്‍പ്പം വാഴകള്‍ക്കു മികച്ച ഫലം നല്‍കും. ഒരു ഹെക്ടറില്‍ 3000 വഴകള്‍ വരെ നടാം. കുലയ്ക്കുന്ന സമയത്ത് കീടങ്ങളുടെ ശല്യം മറികടക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. പാടുകളും മറ്റുമില്ലാതെ കുലകള്‍ വിപണിയിലെത്തിക്കാനായാല്‍ മികച്ച വരുമാനം കൈവരിക്കാം. ഇത്തരം പഴങ്ങള്‍ കയറ്റുമതിക്കും ഉപയോഗിക്കാം.
വാഴകളില്‍നിന്നു തന്നെ കണ്ണുകള്‍ പിരിച്ചെടുക്കുന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. ആദ്യത്തെ കൃഷിയാണെങ്കില്‍ നഴ്‌സറി, കൃഷി ഭവനുകള്‍, മറ്റു തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു കണ്ണുകള്‍ സംഘടിപ്പിക്കാം. മികച്ച കണ്ണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളും ഇന്ന് വിപണിയിലുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് വാഴ കൃഷി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
ഒരു ഹെക്ടറില്‍ 3000 കണ്ണുകള്‍ നടണമെങ്കില്‍ മാത്രം നിങ്ങള്‍ 45,000- 60,000 രൂപ ചെലവിടണം. കണ്ണുകളുടേയും കുലയുടേയും മറ്റു പരിപാലനത്തിനായി ഒരു വര്‍ഷം ഏകദേശം 2.5- 3 ലക്ഷം രൂപ ചെലവ് വരും. അതായത് ഒരു ഹെക്ടറിലെ കൃഷിക്ക് 12- 14 മാസം ഒരു കര്‍ഷകന് 3- 4 ലക്ഷം രൂപയാണ് മൊത്തം ചെലവ്. ഒരു വാഴയില്‍നിന്ന് 25- 40 കിലോ ഭാരമുള്ള കുലകളാകും ലഭിക്കുക. ഒരു ഹെക്ടറില്‍നിന്ന് കുറഞ്ഞത് 100 ടണ്‍ വാഴപ്പഴമെങ്കിലും ലഭിക്കും. കിലോയ്ക്ക് വിപണിയില്‍ 10 - 15 രൂപ വിലയുണ്ട്. 12 രൂപ വില ലഭിച്ചെന്നിരിക്കട്ടെ, അപ്പോള്‍ ഒരു ഹെക്ടര്‍ വാഴക്കൃഷിയില്‍നിന്നുള്ള നിങ്ങളുടെ വരുമാനം 12 ലക്ഷം രൂപയാണ്. ഇതില്‍നിന്നു നിങ്ങളുടെ ചെലവ് നാല് ലക്ഷം രൂപ കുറച്ചാല്‍ ലാഭംമാത്രം എട്ടു ലക്ഷം രൂപയാണ്. പ്രാദേശിക വിപണിയില്‍ പഴമായി വില്‍ക്കുമ്പോഴുള്ള വരുമാനമാണിത്.
പ്രാദേശിക വിപണികൂടാതെ മികച്ച പഴം നിങ്ങള്‍ക്ക് സര്‍ക്കാര്‍ സ്രോതസുകള്‍ വഴിയും കയറ്റിയയക്കാം. പ്രാദേശിക വിപണിയില്‍ ലഭിക്കുന്നതിലും മികച്ച വരുമാനം കയറ്റുമതി വഴി സാധ്യമാകും. വാഴയില, വാഴ പിണ്ടി എന്നിവയ്ക്കും വിപണിയില്‍ മികച്ച ഡിമാന്‍ഡുണ്ട്. ഇതും വരുമാനം മാര്‍ഗങ്ങളായി ഉപയോഗിക്കാം. ഇങ്ങനെ നോക്കിയാല്‍ ഒരു ഹെക്ടറില്‍ നിന്നുള്ള നിങ്ങളുടെ വരുമാനം കുറഞ്ഞത് 10 ലക്ഷം രൂപയാണ്.
Share your comments