1. Fruits

ഈ ട്രിക്ക് ഉപയോഗിച്ചാൽ ആറുമാസം കൊണ്ട് മൾബറി വിളവെടുക്കാം

മൾബറി വിവിധ കാലാവസ്ഥകളിൽ വളർത്താവുന്ന ഒന്നാണ്. താപനില, അന്തരീക്ഷ ഈർപ്പം, മഴ എന്നിവയെ ആശ്രയിച്ചാണ് അതിൻറെ വളർച്ച.

Priyanka Menon
മൾബറി
മൾബറി

മൾബറി വിവിധ കാലാവസ്ഥകളിൽ വളർത്താവുന്ന ഒന്നാണ്. താപനില, അന്തരീക്ഷ ഈർപ്പം, മഴ എന്നിവയെ ആശ്രയിച്ചാണ് അതിൻറെ വളർച്ച. 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് ചൂടും, 65 മുതൽ 80 ശതമാനം ഈർപ്പവും, 600 മുതൽ 2500 മില്ലിമീറ്റർ മഴയുമാണ് മൾബറിയുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യം. ഫലപുഷ്ടി ഉള്ളതും നീർവാർച്ചയുള്ളതും ഈർപ്പം നിലനിർത്താൻ കഴിവുള്ളതുമായ കളിമണ്ണ് കലർന്ന പശിമരാശി മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. നേരിയ പുളിരസമുളള മണ്ണ് മൾബറിയുടെ നല്ല വളർച്ചയ്ക്ക് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: മൾബറി കൃഷിചെയ്യാം

നിലമൊരുക്കുന്ന രീതി

മഴയുടെ ആരംഭത്തോടെ നിലം നിരപ്പാക്കി ആഴത്തിലുള്ള ഉഴണം. ഹെക്ടറിന് 10 ടൺ എന്ന തോതിൽ കാലിവളം മഴയെ ആശ്രയിച്ചുള്ള കൃഷിയിലും 20 ടൺ എന്നതോതിൽ ജലസേചിത കൃഷിയിലും ചേർക്കണം. മഴ കൃഷി ആണെങ്കിൽ 75*75 സെൻറീമീറ്റർ അകലത്തിൽ 30*30*30 സെൻറീമീറ്റർ കുഴികൾ എടുക്കുക. ജലസേചിത കൃഷി ആണെങ്കിൽ വരമ്പുകളിൽ നടീൽ 60*60 സെൻറീമീറ്റർ അകലം പാലിക്കണം.k2 എന്നയിനം കൂടുതൽ വിളവും ഗുണമേന്മയുള്ള ഇലയും തരുന്നു. ഇത് ഏകദേശം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ വിളവ് തരുന്ന ഇനമാണ്. ആറുമാസം പ്രായമുള്ള ചെടികളിൽനിന്ന് 10 സെൻറീമീറ്റർ നീളത്തിൽ 4 മുകളങ്ങളുള്ള പെൻസിൽ വണ്ണമുള്ള കമ്പുകളാണ് നടാൻ വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ജലസേചിത കൃഷിയിൽ വരമ്പിന്റെ അരികിൽ ഈ രണ്ട് കമ്പുകൾ വച്ച് നടുക. മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയിൽ ഒരു കുഴിയിൽ മൂന്ന് കമ്പുകൾ വീതം 15 സെൻറീമീറ്റർ അകലത്തിൽ ത്രികോണാകൃതിയിൽ നടുക.

ബന്ധപ്പെട്ട വാർത്തകൾ: മൾബറി കഴിച്ചാലുള്ള ഗുണങ്ങൾ

Mulberry can be grown in a variety of climates.

ഒരു മുട്ട് മാത്രം മണ്ണിനു മുകളിൽ വരത്തക്കവിധം നടാം. മൾബറി കൃഷിയിൽ നിന്നും മികച്ച രീതിയിൽ വിളവ് ലഭിക്കുവാൻ ചാണക സ്ലറി ഒഴിച്ച് കൊടുക്കുന്നത് നല്ലതാണെന്ന് കർഷകർ പറയുന്നത്. കളനിയന്ത്രണം എപ്പോഴും തോട്ടങ്ങളിൽ നടപ്പിലാക്കണം. നട്ട് ആറു മാസത്തിനു ശേഷം ആദ്യം വിളവെടുപ്പ് നടത്താം. ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞ് 8 ആഴ്ചയ്ക്ക് ശേഷം ഹെക്ടറിന് 50 കിലോഗ്രാം എന്ന തോതിൽ നൈട്രജൻ രണ്ടാം ഗഡുവായി നൽകുന്നത് നല്ലതാണ്. മൂന്ന് മാസം ഇടവിട്ട് ഇല നുള്ളി കൊടുക്കണം. മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ ശിഖരങ്ങൾ മുറിക്കുന്നത് മെയ്‌ ജൂണിലാണ് ചെയ്യേണ്ടത്. ഓഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ-ജനുവരിയിലും രണ്ട് തവണകളായി കൊമ്പുകോതുന്ന പതിവുമുണ്ട്. ജലസേചിത കൃഷിയിൽ മെയ് ഓഗസ്റ്റിലും ഡിസംബറിലും തലമുറിയ്ക്കുക.

രോഗ സാധ്യതകൾ

ഇലതീനി പുഴുക്കൾ

നവംബർ മുതൽ ജനുവരി വരെയുള്ള കാലത്ത് കാണുന്ന ഇലതീനി പുഴുവിന്റെ മുട്ട കൂട്ടങ്ങൾ ശേഖരിച്ച് നശിപ്പിക്കുക വഴി ഇവയെ നിയന്ത്രിക്കാം.

ശൽക്കകീടങ്ങൾ

ഇവയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ചുണ്ണാമ്പ് -സൾഫർ ലായിനി കളിക്കാം

മീലിമുട്ട

ഈ മൂട്ടകൾ ഉണ്ടാക്കുന്ന രോഗത്തിന്റെ പ്രഥമ ലക്ഷണങ്ങൾ ഇലകൾ ചുരുങ്ങുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നതാണ്.

വേരു ബന്ധ രോഗം

ജലസേചിത കൃഷിചെയ്യുന്ന മണൽ കലർന്ന പശിമരാശി മണ്ണിൽ ഈ രോഗസാധ്യത കൂടുതലാണ്. ഇതിന് ഹെക്ടർ 400 കിലോഗ്രാം വേപ്പിൻപിണ്ണാക്ക് 4 തുല്യ ഗഡുക്കളായി നൽകുന്നത് വഴി നിയന്ത്രണവിധേയമാക്കാം.

പൂപ്പൽ രോഗം

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ രോഗം പ്രത്യക്ഷപ്പെടുന്നു. വെളുത്ത പൊടി പോലെയാണ് കാണപ്പെടുന്നത്.

ഇലപ്പുള്ളി രോഗം

രോഗം ബാധിച്ച ഇലകളിൽ വൃത്താകൃതിയിൽ ഉള്ളതും കൃത്യമായ രൂപം ഇല്ലാത്തതുമായ തവിട്ടുകലർന്ന കറുത്ത പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. മഴക്കാലത്ത് രോഗസാധ്യത കൂടുതലാണ് ഇതിനെ പ്രതിരോധിക്കാൻ കാർബെന്റസിയം 0.05% തളിച്ചു കൊടുത്താൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ സംരക്ഷണത്തിന് പേരുകേട്ട മൾബറിയുടെ ഗുണങ്ങൾ

English Summary: If you use this trick, you can harvest mulberry in six months

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds