Annona (ആത്തച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച് (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത്
മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ . പഴങ്ങൾ 0.9kg വരെ തൂക്കം വക്കാറുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .
മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ .
കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും.പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്.
പിങ്ക് ഇനങ്ങൾക്ക് പൊതുവേ ചവർപ്പുകലർന്ന രുചിയാണ് എന്നാൽ ഇപ്പോൾ നിരവധി Improved varieties ഈ ഇനത്തിൽ വികസിപ്പിചെടുത്തിണ്ടുണ്ട് സ്ട്രോബെറിയുടെയും ബബ്ബിൾഗമിന്റെയുമൊക്കെ മിശ്രിത രുചി .
പുറം തൊലിയോടു ചേർന്ന ഭാഗങ്ങളിൽ കട്ടികുറഞ്ഞ ജ്യൂസി പൾപ്പായിരിക്കും എന്നാൽ പഴത്തിനു നടുഭാഗത്തേക്ക് വരുമ്പോൾ കട്ടികൂടിയതും നാരിൻെറ അംശംകൂടുതലുമായ ഭാഗമായിരിക്കും ,പച്ചനിറത്തിൽ വെള്ളുത്ത ഉൾഭാഗമുള്ള ഇനം കൂടുതൽ മധുരമുള്ളതായിരിക്കും
ഇടത്തരം മരമായിവളരുന്ന ഇലാമാ 4 മുതൽ 8 വർഷംവരെയെടുക്കും കായ്ഫലമാവാൻ Pondapple മുതലായ നാടൻ ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്തും വേഗം കായ്ഫലമുള്ള മരങ്ങളാക്കാം
കടപ്പാട് : മണ്ണടി അനീഷ് ,
നിസാമുദീൻ ഭായി
Share your comments