<
  1. Fruits

വരുമാനമധുരം നുണയാം അച്ചാചെറുവിലൂടെ..

ധാരാളം വിദേശ ഫലവർഗങ്ങൾ നമ്മുടെ നാട്ടിൽ കൃഷി ചെയ്യാറുണ്ട്. റംബൂട്ടാനും ദുരിയാനും, ബറാബയുമെല്ലാം നമ്മുടെ നാട്ടിൽ നിരവധി പേർക്ക് ആദായം ഒരുക്കി നൽകുന്നുണ്ട്. ബോളീവിയയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഫലവർഗമാണ് അച്ചാചെറു.

Priyanka Menon
അച്ചാചെറു
അച്ചാചെറു

ധാരാളം വിദേശ ഫലവർഗങ്ങൾ നമ്മുടെ നാട്ടിൽ കൃഷി ചെയ്യാറുണ്ട്. റംബൂട്ടാനും ദുരിയാനും, ബറാബയുമെല്ലാം നമ്മുടെ നാട്ടിൽ നിരവധി പേർക്ക് ആദായം ഒരുക്കി നൽകുന്നുണ്ട്. ബോളീവിയയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഫലവർഗമാണ് അച്ചാചെറു. മാംഗോസ്റ്റിൻ വിഭാഗത്തിൽപ്പെട്ട ഈ ഫലവർഗം കേരളത്തിലെ കാലാവസ്ഥയിൽ മികച്ച ആദായം തരുന്ന ഒന്നാണ്. 

Garcinia humilis എന്നാണ്ശാസ്ത്രീയനാമം.എല്ലാവിധത്തിലുള്ള ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ ഒന്നാണ് അച്ചാചെറു. അതുകൊണ്ടുതന്നെ ആരോഗ്യദായകവുമാണ്.

കൃഷി ചെയ്യുമ്പോൾ

പഴങ്ങളിൽ കാണുന്ന ഒന്നോ രണ്ടോ ചെറു വിത്തുകൾ എടുത്ത് മുളപ്പിച്ച തൈ ഉൽപാദനം സാധ്യമാക്കാം. 

ഇവ ചെറിയ ചട്ടികളിലോ പ്രോട്രെകളിലോ കിളിർപ്പിച്ചടുത്ത്, നല്ലപോലെ സൂര്യപ്രകാശവും ലഭ്യമാകുന്ന നീർവാർച്ചയുള്ള മണ്ണുള്ള സ്ഥലം തിരഞ്ഞെടുത്തു കൃഷി ആരംഭിക്കാം. ഉണക്കിപ്പൊടിച്ച ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ അടിവളമായി ചേർക്കുന്നതാണ് നല്ലത്. കൃഷി ചെയ്യുന്നതിനുമുൻപ് മണ്ണിൻറെ അമ്ലത അറിഞ്ഞിരിക്കണം. പിഎച്ച് മൂല്യം മനസ്സിലാക്കി അതനുസരിച്ച് കുമ്മായം ഇട്ടു മണ്ണ് പരുവപ്പെടുത്തണം. ജൈവാംശം ഉള്ള മണ്ണിൽ ഇവ നല്ല രീതിയിൽ തഴച്ചു വളരും. ഇടവേളകളിൽ വളപ്രയോഗം നടത്തിയാൽ മാത്രമേ ചെടികളുടെ വളർച്ച വേഗത്തിലാക്കൂ. വേനൽക്കാലത്ത് നന പ്രധാനമാണ്. ഏകദേശം നാലഞ്ചു വർഷം കഴിയുമ്പോൾ തന്നെ ഫലം ലഭിക്കും. ഇതിൻറെ ഇളം മഞ്ഞപ്പൂക്കൾ കൂട്ടമായി വിരിഞ്ഞു നിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്. കായ്കൾ വിരിയുമ്പോൾ ആദ്യം മഞ്ഞനിറവും പിന്നീട് ഇത് മൂക്കുമ്പോൾ ഓറഞ്ച് നിറം ആകുന്നു. ജനുവരി മാസത്തിലാണ് നല്ലരീതിയിൽ ഇവയിൽ നിന്ന് കായ്ഫലം ലഭ്യമാക്കുക.

Many foreign fruits are cultivated in our country. Rambutan, Durian and Baraba provide income to many in our country. Achacheru is a fruit that came to Kerala from Bolivia. This mangosteen fruit is one of the best yielding fruits in Kerala climate.

വെള്ള നിറത്തിൽ കാണപ്പെടുന്ന മാംസളമായ ഉൾഭാഗം ആണ് ഭക്ഷ്യയോഗ്യം. പുളിയും മധുരവും കൂടിക്കലർന്ന ഇതിൻറെ പഴച്ചാറും അതി സ്വാദിഷ്ടം. ഏറെനാൾ ഇതിൻറെ പഴുപ്പ് നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും.

English Summary: Income can be lied to through mangosteens

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds