ബ്രസീലിയൻ മരമുന്തിരി ആയ ജബോട്ടിക്കാബ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വളരുവാൻ അനുയോജ്യമായ ഫലവർഗ്ഗ ചെടിയാണ്. തെക്കൻ ബ്രസീലിൽ വളരുന്ന ഇവ മിർട്ടേസോ വർഗ്ഗത്തിൽപ്പെട്ട ഫലവൃക്ഷമാണ്. തായ്ത്തടിയോട് പറ്റിച്ചേർന്നു മുന്തിരിപ്പഴം പോലെ സമൃദ്ധമായ ഉണ്ടാകുന്ന ഇവ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ചുവന്ന മുന്തിരി
പഴത്തിൻറെ അതെ രുചി പകരുന്ന ഇവ കേരളത്തിൽ ഒട്ടനവധിപേർ വച്ചു പിടിപ്പിക്കുന്നു.
ഇതിൻറെ ഹൈബ്രിഡ് തൈകൾ ഇന്ന് വിവിധ നഴ്സറികളിൽ ലഭ്യമാണ്. ഏകദേശം മൂന്നു മുതൽ നാല് സെൻറീമീറ്റർ വ്യാസം ഇവയുടെ ഫലങ്ങൾ കൈവരിക്കുന്നു. ഏറെ മാധുര്യമുള്ള ഇതിന്റെ കായ്കളുടെ പുറന്തൊലി കട്ടി കൂടിയതും, അമ്ല രുചിയുള്ളതുമാണ്. സാധാരണഗതിയിൽ നാലു മുതൽ അഞ്ചു വരെ വിത്തുകൾ ഇതിൽ കാണപ്പെടുന്നു. ജബോട്ടിക്കാബ പഴങ്ങൾ സൂക്ഷിച്ചു വെക്കുവാൻ വളരെ ബുദ്ധിമുട്ടാണ്.
ഏകദേശം മൂന്ന് ദിവസം മാത്രമേ ഇവ കേടുകൂടാതെ ഇരിക്കുകയും ഉള്ളൂ. ജബോട്ടിക്കാബ പഴങ്ങൾ അർബുദത്തിന്റെ ചികിത്സയിൽ പ്രയോജനകരമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉണങ്ങിയ തൊലികൾ സിറപ്പ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്നു. ഇത് ശ്വാസകോശസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നു. കാൽസ്യം, പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ സി തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
Jaboticaba, a Brazilian grape, is a fruit plant suitable for growing in the climate of Kerala. Growing in southern Brazil, it is a myrtle fruit tree.
കൃഷി രീതികൾ
നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, നീർവാർച്ചയുള്ള സ്ഥലവും തെരഞ്ഞെടുത്ത് ജബോട്ടിക്കാബ വച്ചു പിടിപ്പിക്കാം. തായ്ത്തടിയിൽ കാണപ്പെടുന്ന കായ്കളിൽ നിന്ന് വിത്ത് ശേഖരിച്ച് കൃഷി ആരംഭിക്കാം. വിത്ത് മുളക്കാൻ ഏകദേശം മൂന്നാഴ്ചയോളം സമയം എടുക്കുന്നു. ഏകദേശം എട്ടു വർഷങ്ങളോളം ഇവകൾ പുഷ്പിക്കാൻ സമയമെടുക്കുന്നു. അതേസമയം കേരളത്തിൽ പല നഴ്സറികളിലും ഇതിൻറെ ഹൈബ്രിഡ് തൈകൾ ലഭ്യമാണ്. ഹൈബ്രിഡ് തൈകളിൽ പരമാവധി നാലുവർഷത്തിനുള്ളിൽ പൂവ് ഉണ്ടാകുന്നു. ജൈവവളങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് ഇവയ്ക്ക് ഏറ്റവും ഉത്തമം.
താരതമ്യേന കീടബാധ കുറവായതിനാൽ കാര്യമായ പരിചരണം ചെടിക്ക് ആവശ്യമില്ല. എങ്കിലും വേനൽക്കാലങ്ങളിൽ ജലസേചനവും, പുതയിടലും മറക്കാതെ ചെയ്യുക. വലിയ വീപ്പകളിലും ജബോട്ടിക്കാബ വെച്ചുപിടിപ്പിക്കാം.
Share your comments