വിദേശിയാണെങ്കിലും കേരളത്തിന് പ്രിയങ്കരനായി മാറിക്കഴിഞ്ഞു രുചിയും ആരോഗ്യഗുണങ്ങളും അടങ്ങിയ ലിച്ചി പഴം (Lychee fruit). 80 ശതമാനത്തിലധികം ജലാംശം അടങ്ങിയിട്ടുള്ള ലിച്ചി വേനൽക്കാലത്താണ് കൂടുതലും വിപണിയിൽ കണ്ടുവരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ : തണ്ണിമത്തൻ അമിതമായാൽ പാർശ്വഫലങ്ങൾ ഉറപ്പ്
ചുവന്ന നിറത്തിൽ പരുക്കൻ പുറംതോടുള്ള ലിച്ചി പഴത്തിന്റെ അകത്തെ ഭക്ഷ്യയോഗ്യമായ മാംസള ഭാഗം വളരെ മൃദുവാണ്. രുചിയിലും ആകർഷകമായ ഈ പഴത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെന്ന് പറയാം.
നാരുകളാൽ സമ്പന്നമായ ലിച്ചി ശരീരഭാരം കുറയ്ക്കാനും, ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും സഹായിക്കും. മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കാൻ ഈ പഴത്തിന് സാധിക്കും. ഇതിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിച്ചുകൊണ്ട് അണുബാധയെ പ്രതിരോധിക്കുന്നു.
ഇതുകൂടാതെ, രക്തസമ്മർദത്തെ നിയന്ത്രിക്കാനും ചർമപ്രശ്നങ്ങളെ ഒഴിവാക്കാനും ലിച്ചിയ്ക്ക് സാധിക്കും. ഇത്രയധികം ആരോഗ്യമേന്മകൾ ലിച്ചിയിൽ ഉണ്ടെങ്കിലും, ഇത് ശരിയായി കഴിക്കുന്നില്ലെങ്കിൽ ചിലപ്പോൾ പ്രശ്നമായേക്കാം.
അഥവാ ലിച്ചി പഴം കഴിയ്ക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ, അത് ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ലിച്ചി ശരിയായി കഴിച്ചില്ലെങ്കിൽ വയറുവേദന, ഛർദ്ദി, ഭക്ഷ്യവിഷബാധ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ ലിച്ചി കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും വളരെ പ്രധാനമാണ്.
അതിനാൽ ലിച്ചി കഴിയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നാണ് ചുവടെ വിവരിക്കുന്നത്.
-
പച്ചയ്ക്ക് ലിച്ചി കഴിയ്ക്കുന്നത്…
ലിച്ചി വെറുതെ പഴമാക്കിയും വിഭവങ്ങളിൽ ചേർത്തും കഴിക്കാറുണ്ട്. എന്നാൽ പഴുക്കാത്ത ലിച്ചി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാകും. പച്ചയായ ലിച്ചിയിൽ ഹൈപ്പോഗ്ലൈസിൻ എ, എംസിപിജി എന്ന വിഷവസ്തുക്കൾ കാണപ്പെടുന്നു. ഇത് അധികമായി കഴിച്ചാൽ പനി, ഛർദ്ദി പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ നയിക്കും.
-
ഒഴിഞ്ഞ വയറിൽ ലിച്ചി കഴിച്ചാൽ...
പച്ച ലിച്ചി വെറും വയറ്റിൽ കഴിക്കുന്നതും പ്രശ്‌നങ്ങൾക്ക് കാരണമാകും. വെറും വയറ്റിൽ പച്ച ലിച്ചി കഴിക്കുമ്പോൾ കുട്ടികൾക്ക് അപസ്മാരം അല്ലെങ്കിൽ വിറയൽ പോലുള്ള രോഗാവസ്ഥ ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ പച്ച ലിച്ചി വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കണം.
-
ലിച്ചിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ
ചീഞ്ഞ ലിച്ചിയല്ല നിങ്ങൾ കഴിയ്ക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് പരിശോധിക്കണം. അതായത്, മാംസള ഭാഗം കേടായിട്ടുണ്ടോ എന്നത് കൃത്യമായി പരിശോധിക്കണം. അല്ലാത്ത പക്ഷം ഭക്ഷ്യവിഷബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
-
ലിച്ചിയിൽ നിന്നുള്ള അലർജി
കേടായ ലിച്ചി കഴിക്കുന്നത് ശരീരത്തിൽ ചുവന്ന തിണർപ്പുകൾക്ക് കാരണമാകും. ഈ ചുവന്ന പാടുകൾ ചൊറിച്ചിലിലേക്കും കാരണമായേക്കാം. ചർമത്തിൽ അലർജി ഉണ്ടാവാതിരിക്കാനും കേടായ ലിച്ചികൾ കഴിക്കുന്നത് ഒഴിവാക്കുക.
-
കുട്ടികൾക്ക് ലിച്ചി നൽകുമ്പോൾ...
മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികൾ ലിച്ചി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലിച്ചി കഴിക്കുന്നത് കുട്ടികളിൽ മസ്തിഷ്ക രോഗങ്ങൾക്കും വിറയലിനും കാരണമായേക്കാം. മാത്രമല്ല കുട്ടികളിൽ വയറുവേദന പോലുള്ള പ്രശ്നങ്ങളിലേക്കും ഇത് നയിക്കും.
Share your comments