<
  1. Fruits

മലപ്പുറത്തിന്റെ സ്വന്തം തണ്ണിമത്തൻ 'കരിഞ്ചാപ്പാടി വത്തക്ക'

മലപ്പുറത്തെ കരിഞ്ചാപ്പാടി ഗ്രാമം തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുക്കുകയാണ് . പെരുന്നാള് വിപണയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണ് തണ്ണിമത്തൻ. മലപ്പുറത്തിന്റെ സ്വന്തം മണ്ണിൽ വിളയിച്ചെടുക്കുന്ന മലപ്പുറത്തിന്റെ ബ്രാന്റഡ് തണ്ണിമത്തനാണ് കരിഞ്ചാപ്പാടി വത്തക്ക. കുറുവ പഞ്ചായത്തിലെ ആറാം വാർഡ് കരിഞ്ചാപ്പാടിയിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിജയകരമായ രീതിയിൽ വത്തക്ക കൃഷി നടപ്പാക്കുന്നത്.

Asha Sadasiv

മലപ്പുറത്തെ കരിഞ്ചാപ്പാടി ഗ്രാമം തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുക്കുകയാണ് . പെരുന്നാള്‍ വിപണയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണ്  തണ്ണിമത്തൻ. മലപ്പുറത്തിന്റെ സ്വന്തം മണ്ണിൽ വിളയിച്ചെടുക്കുന്ന മലപ്പുറത്തിന്റെ  ബ്രാന്റഡ് തണ്ണിമത്തനാണ്  കരിഞ്ചാപ്പാടി വത്തക്ക. കുറുവ പഞ്ചായത്തിലെ ആറാം വാർഡ് കരിഞ്ചാപ്പാടിയിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിജയകരമായ രീതിയിൽ വത്തക്ക കൃഷി നടപ്പാക്കുന്നത്. ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന വത്തക്കക്ക് മാർക്കറ്റിലെ മറ്റ് വത്തക്കകളിൽനിന്ന് വ്യത്യസ്തമായി നല്ല രുചിയാണ്. ഇതാണ് കരിഞ്ചാപ്പാടി വത്തക്കയെ ഇഷ‌്ട വിഭവമാക്കുന്നത്. പതിനഞ്ച് ഏക്കറിലാണ്കൃഷി. .

25 അംഗങ്ങൾ അടങ്ങിയ ക്ലസ്റ്റർ ആണ് കൃഷി നടത്തുന്നത്. ജില്ലയിൽ ഈ വർഷത്തെ മികച്ച ക്ലസ്റ്ററായി തെരഞ്ഞെടുത്തതും കരിഞ്ചാപ്പാടിയേയാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് കർഷകരുമായി നേരിട്ട് സംവദിച്ചാണ് കൃഷിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതെന്ന് അമീർ ബാബു പറഞ്ഞു. വത്തക്ക മറ്റ് ഭാഗങ്ങളിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും അവയെ അപേക്ഷിച്ച് കരിഞ്ചാപ്പാടി വത്തക്കക്ക് ഇത്ര രുചി വരാൻ കാരണം. കുറുവ വില്ലേജിൽ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴിലെ കർഷകനായ അമീർ ബാബുവിന്റെ നേതൃത്വത്തിലാണ് കരിഞ്ചാപ്പാടിയിലെ കൃഷി. നാലുതരം തണ്ണിമത്തനും ഷമാമുമാണ് .ഇത്തവണ കൃഷിചെയ്തത്. വലിയ ഉള്ളി, തക്കാളി,  കാരറ്റ്, കേബേജ്, കോളിഫ്ലവർ മുതൽ ഏത് കൃഷിയും അമീർ ബാബുവും സംഘവും ചെയ്തുപോരുന്നു. കുറുവ കൃഷി ഓഫീസർ ശുഹൈബ‌്  ആവശ്യമായ നിർദേശങ്ങളുമായി കർഷകർക്ക് ഒപ്പമുണ്ട്.

പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അനിമോള്‍ ഇനത്തില്‍പ്പെട്ട തണ്ണിമത്തനാണ് ഇത്തവണത്തെ താരം. സാധാരണ വത്തക്കയേക്കാള്‍ നാലിരട്ടി വിലയുണ്ടിതിന്. എങ്കിലും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും മഞ്ഞമത്തനാണ് ആവശ്യക്കാരേറെയും.

ലോക്ഡൗണ്‍ കാലത്ത് ഫെയ്സ്ബുക്കും വാട്സാപ്പും വഴിയും നേരിട്ടും വില്‍പന നടത്തുകയാണ്.സ്വന്തം പാടത്തും പാട്ടത്തിനെടുത്ത പാടത്തുമായി പത്തേക്കറോളം .സ്ഥലത്താണ് കൃഷി. ശാസ്ത്രീയ കൃഷിരീതികളാണ് കരിഞ്ചാപ്പാടിയിലെ മത്തന്റെ പ്രത്യേകത

ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള യ്രെയുള്ള കാലയളവിലാണ് ഇവിടുത്തെ തണ്ണിമത്തന്‍ കൃഷി. സംസ്ഥാന സര്‍ക്കാറിന്റെ ഫാര്‍മേഴ്സ് റീട്ടേയില്‍ മാര്‍ക്കറ്റ് സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യം ഇല്ലാതാക്കാനും കൃഷിവകുപ്പുവഴി നടപ്പാക്കിയ മള്‍ച്ചിങ് കൃഷിരീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.വിപണിയിൽ  കരിഞ്ചാപ്പാടി  വത്തക്കക്ക് വലിയ ഡിമാന്റാണ്. അകം മഞ്ഞ വത്തക്കയുടെ വിത്തിന് 10 ഗ്രാം 578 രൂപയും  പുറം മഞ്ഞ വത്തക്കയുടെ വിത്തിന് 10 ഗ്രാം 750 രൂപയും ഹോൾ സെയിൽ മാർക്കറ്റിൽ വില വരും. ആറുവർഷം  മുൻപാണ് കരിഞ്ചാപ്പാടിയിൽ  ചെറിയ  രീതിയിൽ വത്തക്ക കൃഷി ആരംഭിച്ചിരുന്നു.

English Summary: Malappuram's own watermelon- karinjappadi vathakka

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds