1. Fruits

അറിഞ്ഞിരിക്കാം വാഴപ്പഴത്തിന്റെ ഔഷധ ഗുണങ്ങൾ

വാഴകൃഷിവളരെ ലളിതവും ചിലവുകുറഞ്ഞതുമാണ്യ. ലോകത്ത് ആദ്യമായി കൃഷി ചെയ്ത ഭക്ഷ്യവിളകളിൽ വളരെ ഔഷ­ധ­ഗു­ണ­മുള്ള ഒന്നാണ്‌ വാഴ­പ്പ­ഴം. പഴു­ത്ത­പഴം എളുപ്പം ദഹി­ക്കു­ന്ന­വയും അതിൽ വിറ്റാ­മി­നു­കളും ധാതു­ക്കളും അട­ങ്ങി­യി­രി­ക്കു­കയും ചെയ്യു­ന്നു. അതു­കൊണ്ട്‌ തന്നെ മൂന്ന്‌ മാസം പ്രായ­മായ കുഞ്ഞു­ങ്ങൾക്കു­വരെ ഇത്‌ കൊടു­ക്കാം. പ്രായ­മായ ആളു­കൾക്ക്‌ ഒരു തര­ത്തി­ലു­മുള്ള ദഹന പ്രശ്ന­ങ്ങളും ഇല്ലാതെ ഇത്‌ ധാരാളം കഴി­ക്കാം. വളരെ കുറച്ച്‌ സോഡി­യവും, അതുപോലെ ഫാറ്റും, കൊള­സ്ട്രോളും ഇല്ല എന്നതും ഹൃദ്രോ­ഗി­കൾക്കും ഉയർന്ന രക്ത­സ­മ്മർദ്ദമുള്ള­വർക്കും വാഴ­പ്പഴം അനു­യോ­ജ്യ­മായ ഭക്ഷ­ണ­മാ­കു­ന്നു. യൂറിക്‌ ആസ്ഡ്‌ ഉണ്ടാ­ക്കു­ന്നില്ല എന്നത്‌ കൊണ്ട്‌ ആർത്രൈ­റ്റിസ്‌ രോഗി­കൾക്ക്‌ ഇതൊരു നല്ല ഭക്ഷ­ണ­മാ­ണ്‌. കുറഞ്ഞ സോഡി­യവും പ്രോട്ടീനും ഉള്ള പഴം ആണെ­ന്നത്‌ കൊണ്ട്‌ വൃക്ക രോഗി­കൾക്ക്‌ ഈ ഭക്ഷണം നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്നു.

K B Bainda
banana
banana


വാഴകൃഷിവളരെ ലളിതവും ചിലവുകുറഞ്ഞതുമാണ്യ. ലോകത്ത് ആദ്യമായി കൃഷി ചെയ്ത ഭക്ഷ്യവിളകളിൽ വളരെ ഔഷ­ധ­ഗു­ണ­മുള്ള ഒന്നാണ്‌ വാഴ­പ്പ­ഴം. പഴു­ത്ത­പഴം എളുപ്പം ദഹി­ക്കു­ന്ന­വയും അതിൽ വിറ്റാ­മി­നു­കളും ധാതു­ക്കളും അട­ങ്ങി­യി­രി­ക്കു­കയും ചെയ്യു­ന്നു. അതു­കൊണ്ട്‌ തന്നെ മൂന്ന്‌ മാസം പ്രായ­മായ കുഞ്ഞു­ങ്ങൾക്കു­വരെ ഇത്‌ കൊടു­ക്കാം. പ്രായ­മായ ആളു­കൾക്ക്‌ ഒരു തര­ത്തി­ലു­മുള്ള ദഹന പ്രശ്ന­ങ്ങളും ഇല്ലാതെ ഇത്‌ ധാരാളം കഴി­ക്കാം. വളരെ കുറച്ച്‌ സോഡി­യവും, അതുപോലെ ഫാറ്റും, കൊള­സ്ട്രോളും ഇല്ല എന്നതും ഹൃദ്രോ­ഗി­കൾക്കും ഉയർന്ന രക്ത­സ­മ്മർദ്ദമുള്ള­വർക്കും വാഴ­പ്പഴം അനു­യോ­ജ്യ­മായ ഭക്ഷ­ണ­മാ­കു­ന്നു. യൂറിക്‌ ആസ്ഡ്‌ ഉണ്ടാ­ക്കു­ന്നില്ല എന്നത്‌ കൊണ്ട്‌ ആർത്രൈ­റ്റിസ്‌ രോഗി­കൾക്ക്‌ ഇതൊരു നല്ല ഭക്ഷ­ണ­മാ­ണ്‌. കുറഞ്ഞ സോഡി­യവും പ്രോട്ടീനും ഉള്ള പഴം ആണെ­ന്നത്‌ കൊണ്ട്‌ വൃക്ക രോഗി­കൾക്ക്‌ ഈ ഭക്ഷണം നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്നു. ഹൈഡ്രോ­ക്ളോ­റിക്‌ ആസ്ഡ്‌ കുറ­ക്കാ­നുള്ള വാഴ­പ്പ­ഴ­ത്തിന്റെ കഴിവ്‌ അൾസർ ചികി­ത്സ­യിൽ പ്രയോ­ജ­ന­പ്പെ­ടു­ത്തു­ന്നു കാരണം ലിപ്പി­ഡിന്റെ അളവ്‌ ഇതിൽ വളരെ കുറ­വാ­ണ്‌. ഇത്‌ കൊണ്ട്‌ തന്നെ വാഴ­പ്പ­ഴ­ത്തിന്‌ നല്ല ഔഷ­ധ­ഗുണം ഉണ്ടെന്ന്‌ പറ­യാം.

farmer sujith
farmer sujith banana cutivation


പോഷക സമൃദ്ധി മാത്രമല്ല സസ്യശാസ്ത്രപരമായി ഏറെ സവിശേഷതകൾ ഒരു വിളയാണ് വാഴ. വാഴയുടെ മണ്ണിനടിയിലുളള ഭാഗമായ മാണം മുതൽ വാഴത്തട, പൂങ്കുല, പഴം മുതലായ വളർച്ചയുടെ വിവിധഘട്ടങ്ങളിലുളള വാഴയുടെ ഉത്പന്നങ്ങൾ പോഷകസമൃദ്ധവും വിപണനമൂല്യമുളളവയാണ്.Banana is a crop that is not only rich in nutrients but also has many botanical features. Banana products are nutritious and marketable at various stages of growth from banana soil to manure, plantain, inflorescence and fruit.

മാണം


വാഴയെ മണ്ണിൽ ഉറ­പ്പിച്ചു നിറു­ത്തുന്ന ജോലി­യാ­ണി­ത്‌ ചെയ്യു­ന്ന­ത്‌. മാനത്തിലാണ് വാഴയില തൂങ്ങി കിടക്കുന്നതു. വാഴ നിവർന്നു നിൽക്കുന്ന ഭാഗമാണ് മാണം. മാനത്തിലുള്ള വേരുകൾക്ക് ബാലക്കുറവാണ്. അതുകൊണ്ടു കൂടിയാണ് ചെറിയൊരു കാറ്റിനെയും മഴയെയും അതിജീവിക്കാനുള്ള കരുത്ത് വാഴയ്ക്കില്ലാത്തതു. മാണത്തിലെ വേരുകൾ മണ്ണിൽ കിട്ടുന്ന ജലവും പോഴകവും വലിച്ചെടുത്തു വാഴയെ നിവർത്തി നിർത്തുന്നു. അതു കൊണ്ട്‌ തന്നെ മാണത്തെ വാഴ­യുടെ പാദ­മായി കണക്കാക്കാം . ധാരാളം വേരു­കൾ മാണ­ത്തിൽ കാണ­പ്പെ­ടു­ന്നു. ഈ വേരു­ക­ളാണ്‌ സസ്യ­ത്തി­നാ­വ­ശ്യ­മായ ജലവും പോഷ­ക­ങ്ങളും വലി­ച്ചെ­ടു­ക്കു­ന്നത്‌ മാണ­ത്തിന്‌ മറ്റൊരു സുപ്ര­ധാന പ്രവർത്തനം കൂടി­യു­ണ്ട്‌. പുതിയ ഇല­കൾക്കും ചെറു­ത­യ്യു­കൾ(­ക­ന്നു­കൾ)ക്കും ജലം കൊടു­ക്കു­ന്നത്‌ മാണ­മാ­ണ്‌. വാഴ­യുടെ ഭക്ഷ്യവിത­രണം അടി­സ്ഥാന പര­മായും നട­ത്തു­ന്നത്‌ ഈ സസ്യ­ഭാ­ഗ­മാ­ണ്‌.


വാഴത്തട


വാഴ­ത്തട എന്ന്‌ പറ­യു­ന്നത്‌ വളരെ മുറുകെ അടു­ക്കി­യി­രി­ക്കുന്ന ഇല­പ്പോ­ള­കൾ ചേർന്ന്‌ രൂപം പൂണ്ട ഒരു കുഴൽ ആണ്‌. ഇതിന്റെ മുകളിലാണ് വാഴയിലകൾ വരുന്നതും തൂങ്ങിക്കിടക്കുന്നതും വാഴ­ത്ത­ട­യുടെ നടു­വിൽ ട്യൂബിന്റെ ഘടനയുള്ള ക്യാമ്പിയം (പി­ണ്ടി­യു­ണ്ട്‌) ഇതാണ്‌ മാണവും കുലയും തമ്മിൽ ബന്ധി­പ്പി­ക്കു­ന്ന­ത്‌. ജലവും ഭക്ഷണ പോഷ­ണ­ങ്ങളും കൈമാറ്റം ചെയ്യ­പെ­ടു­ന്നത്‌ ഇതി­ലൂ­ടെ­യാ­ണ്‌. അതു­ക്കൊണ്ട്‌ വാഴ­ത്തട സസ്യ ശരീ­ര­ത്തിൽ സുപ്ര­ധാന കട­മ­കൾ നിർവ്വ­ഹി­ക്കുന്ന ഒരു സസ്യ­ഭാ­ഗ­മാ­ണ്‌. മാത്രമല്ല വാഴപ്പിണ്ടി ഔഷധഗുണവും പോഷകസമൃദ്ധവുമായ ഭക്ഷണവുമാക്കാം.

Farmer shubhakeshan
Farmer shubhakeshan at banana farm

പൂങ്കുല


വാഴ നാട്ടു ഏകദേശം 7 മാസ­ത്തി­നു­ശേഷം സാധാ­ര­ണ­യായി കുല­വ­രാൻ തുട­ങ്ങു­ന്നു. ഈ സമ­യത്ത്‌ തട­യുടെ വണ്ണം കുറഞ്ഞ്‌ കുല­ക്കൂമ്പ്‌ വരു­ന്നു. (ഫ്ളാ­ഗ്‌ ലീ­ഫ്‌) ശ്രദ്ധി­ച്ചാൽ ആൺ പൂവു­കളും പെൺപൂ­വു­ക­ളും നമുക്ക്‌ കാണാൻ കഴി­യും. പെൺപൂ­വിൽ നിന്നാണ്‌ കായ­കൾ വിക­സി­ക്കു­ന്ന­ത്‌. ആൺപൂ­വു­കൾ അറ്റ­ത്തായി കാണ­പ്പെ­ടു­ന്നു. തേൻകൂ­ടി­ക്കാ­നെ­ത്തുന്ന പക്ഷി­കളും വണ്ടു­കളും വഴിയാണ് പരാ­ഗണം . ഈ ഘട്ട­ത്തിനു ശേഷ­മുള്ള കാലാ­വസ്ഥ കായ­ക­ളുടെ എണ്ണത്തെ ബാധി­ക്കും എന്നു മാത്ര­മല്ല പട­ലയു­ടെയും പഴ­ങ്ങ­ളു­ടേയും എണ്ണ­ത്തിന്റെ കാര്യ­ത്തിലും നിർണ്ണായ­ക­മാ­ണ്‌.


പഴം

പഴം ആണ് വാഴയുടെ ഏറ്റവും ആകർഷണീയമായ ഭാഗം. വാഴപ്പഴത്തിനു വേണ്ടിയാണ് വാഴ കൃഷി ചെയ്യുന്നത് തന്നെ. ബാക്കി ഭാഗങ്ങളെല്ലാം മനുഷ്യൻ മാത്രമാണ് ഭക്ഷിക്കുന്നത്. ( ആനയെ ഒഴിവാക്കിയിട്ടുണ്ട്) പഴം എല്ലാ ജന്തു ജീവജാലങ്ങൾക്കും ഇഷ്ടവിഭവമാണ്. അണ്ണാനും കുരങ്ങും നഗനെ ജീവജാലങ്ങളുടെ വിശപ്പകറ്റാൻ പഴം ഏറ്റവും അനുയോജ്യമാണ്. പഴമാണ് വാഴയിലെ മധുരമുള്ള ഭക്ഷ്യയോഗ്യമായ ഭാഗം. വളർച്ചാ ഹോർമോൺ ആയ ഓക്സിൻ കൂടി­യി­രി­ക്കു­ന്ന സമ­യ­ത്താണ്‌ പഴ­ങ്ങൾ വിക­സിച്ചു വരു­ന്ന­ത്‌. ഈ സമ­യത്ത്‌ വളർന്നു­കൊ­ണ്ടി­രി­ക്കുന്ന കായി­ലേ­ക്കുള്ള പോഷ­ക­ങ്ങ­ളുടെ ഒഴുക്ക്‌ കൂടി­യി­രി­ക്കു­ന്നു. അതു­കൊണ്ട്‌ തന്നെ വരൾച്ച തുട­ങ്ങിയ സമ്മർദ്ദ­ങ്ങൾ പര­മാ­വധി ഒഴി­വാ­ക്ക­ണം. ആദ്യത്തെ മൂന്നു­മാ­സത്തെ ഏതെ­ങ്കിലും രീതി­യി­ലുള്ള ബുദ്ധി­മു­ട്ടു­കൾ പഴ­ത്തിന്റെ വളർച്ചയെ സാര­മായി ബാധി­ക്കും. വള­രുന്ന കായ്കൾ പാക­മാ­കാൻ മൂന്നോ നാലോ മാസം എടു­ക്കാം എന്നും കരുതാം. വളരെ സെൻസിറ്റീവ് ആയ ഒരു സസ്യമാണ് വാഴ.

Banana
Banana


വാഴയ്ക്ക് അനുയോജ്യമായ മണ്ണും കാലാ­വ­സ്ഥയുംവേണം.

വാഴയ്ക്ക് മിതമായ കാലാവസ്ഥയാണ് അനുയോജ്യം. കൂടിയ ചൂടോ കടുത്ത തണുപ്പോ അതിജീവിക്കാനുള്ള കരുത്ത് വാഴയ്ക്കില്ല.

വാഴക്ക്‌ ആവ­ശ്യ­മായ ഊഷ്മാവ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേ­ശി­ക്കു­ന്നത്‌ തണു­പ്പിലും ചൂടിലും സസ്യ­ത്തിന്‌ നില­നിൽക്കാ­നുള്ള ശേഷി­യാ­ണ്‌. കൂടിയ തണുപ്പിൽ സസ്യ­വ­ളർച്ച വളരെ കൂടു­ത­ലാ­യി­രി­ക്കും. എന്നാൽ കുല­വ­രു­ന്നതും കായ്ക­ളുടെ വളർച്ചയും വികാ­സവും തട­യ­പ്പെ­ടു­കയും ചെയ്യും. മാത്ര­മല്ല പഴ­ങ്ങൾക്ക്‌ തൊലി­ക്ക­ടിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണ­പ്പെടും .­ കൂടിയ ചൂടിൽ പഴു­ക്കു­ന്ന­തിന്റെ ലക്ഷ­ണ­ങ്ങൾ കാണു­ന്നു. പഴ­ങ്ങൾ ഇട­ക്കി­ടക്ക്‌ പഴു­ക്കു­കയും ചെയ്യു­ന്നു. അതുപോലെ തന്നെ പ്രകാശം അത്യന്താപേക്ഷിതമാണ്. പ്രകാശം
പ്രകാ­ശ­സം­സ്ളേ­ഷ­ണവും ആയി കൂടു­തൽ ബന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. പ്രകാ­ശ­സം­സ്ളേ­ഷ­ണ­മാ­ണല്ലോ സസ്യ­ത്തിന്റെ ഭക്ഷണം പാകം ചെയ്യൽ. അത്‌ കൊണ്ട്‌ തന്നെ കൂടു­തൽ സൂര്യ­പ്ര­കാശം എന്നാൽ കൂടു­തൽ ഭക്ഷണം എന്നു തന്നെ അർത്ഥം.കൂടിയ ചൂടിൽ നന്നായി ഭക്ഷണം ഉണ്ടാക്കുന്നു എന്നല്ല മറിച്ചു പ്രകാശം വളരെ കൂടു­തൽ എങ്കിൽ ഇല­കൾ വിള­റി­പ്പോ­കാൻ സാധ്യ­ത­യു­ണ്ട്‌. പ്രകാശം കുറ­ഞ്ഞാൽ വളർച്ച കുറഞ്ഞു പോവു­കയും ചെയ്യും. എന്നി­രു­ന്നാലും ചെറിയ തണൽ വിള­വിൽ കുറവു വരു­ത്തു­ന്ന­തായി കാണു­ന്നി­ല്ല.

വാഴയുടെ വളർച്ചയ്ക്ക് മഴയും ആവശ്യമാണ്

സസ്യത്തിന് വേണ്ട ജലം മഴ­മൂലം മണ്ണി­ലെ­ത്തു­ന്ന­താണ്‌. ആരോ­ഗ്യ­മുള്ള ഒരു വാഴക്ക്‌ 25­ മി.മി വെള്ളം ആഴ്ച­യിൽ ആവ­ശ്യ­മു­ണ്ട്‌. 200­-250 സെ.മി ഓളം മഴ തുടർച്ച­യായി ലഭി­ച്ചാൽ ആവ­ശ്യ­മായ വെള്ളം ലഭി­ക്കും. ആവ­ശ്യ­മായ വെള്ളം മഴ­രൂ­പ­ത്തിലോ ജല­സേ­ച­ന­ത്തി­ലൂ­ടെയോ ലഭി­ച്ചി­ല്ലെ­ങ്കിൽ വരൾച്ചയുടെ ലക്ഷ­ണ­ങ്ങൾ പ്രക­ട­മാ­വാൻ തുട­ങ്ങും.

മഴയോടൊപ്പം കാറ്റുണ്ടെങ്കിൽ

വാഴ­കൃ­ഷി­യിൽ കാറ്റ്‌ ഒരു നിർണ്ണാ­യ­ക­മായ ഘട­ക­മാ­ണ്‌. മണി­ക്കൂറിൽ 5 കി.മി അല്ലെങ്കിൽ അതിൽ കൂടു­തലോ വേഗ­ത്തിൽ വീശുന്ന കാറ്റ്‌ വാഴ­കൾ മിറഞ്ഞു വീഴാൻ കാര­ണ­മാ­കു­ന്നു. 15­-25 വേഗ­ത്തി­ലുള്ള കാറ്റ്‌ ഇല­പ­രപ്പ്‌ പൊട്ടി­കീ­റാ­നി­ട­യാ­ക്കു­ന്നു. അങ്ങനെ ഇലകൾ കീറിയാൽ അത് പ്രക്ഷ സംശ്ലേഷണത്തെ കീറ­ലു­കൾ പ്രകാ­ശ­സം­സ്ളേ­ഷ­ണത്തെ സാര­മായി ബാധി­ക്കു­ന്നു. അതിന്റെ ഫലമായി ഉത്പാദനം കുറയുന്നു. കാറ്റുള്ള സന്ദർഭങ്ങളിൽ കാറ്റു­ത­ട­യുന്ന മര­ങ്ങൾ നടു­കയോ ശരി­യായി താങ്ങു­കൊ­ടു­ക്കു­കയോ ചെയ്യേ­ണ്ടത്‌ ആവ­ശ്യ­മാ­ണ്‌..

Banana
Banana

ജലസേചനം

വാഴകൃഷിക്ക് അതിന്റെ വളർച്ചയുടെ കാലയളവിൽ 1200ലിറ്റർ ജലം അത്യന്താപേക്ഷിതമാണ്. അത്രയും ജലം മഴയിലൂടെയോ ജലസേചനം വഴിയോ ലഭ്യമാക്കണം. അല്ലാത്തപക്ഷം വിളയുടെ സമ്പൂർണ്ണ വിനാശമായിരിക്കും ഫലം.


ഫലപ്രദമായ ചില ജലസേചനമാതൃകകൾ:

ഡ്രിപ് ഇറിഗേഷൻ (തുള്ളിനന): ചെടിയുടെ വേരിനുചുറ്റും ആവശ്യമായ അളവനുസരിച്ച് ജലസേചനം നടത്തുന്ന രീതിയാണിത്. ജലലഭ്യത കുറഞ്ഞപ്രദേശങ്ങളിൽ ഈ രീതി കൂടുതലായി ഉപയോഗിക്കുന്നു.

ഫ്ളഡ് ഇറിഗേഷൻ

തോട്ടകൃഷിയിൽ സാധാരണയായി തടങ്ങളിലൂടെ വെള്ളം ഒഴുക്കിവിട്ടുള്ള ജലസേചനമാണ് നടത്തുന്നത്. മഞ്ഞുകാലത്ത് 2ആഴ്ചയ്ക്ക് ഒരു തവണയും വേനൽക്കാലത്ത് ആഴ്ചക്കൊരിക്കലും നനക്കുന്ന രീതിയാണിത്.

ബേസിൻ ഇറിഗേഷൻ

ബേസിൻ മാതൃകയിൽ സസ്യത്തിനുചുറ്റും തടമെടുത്ത് നനക്കുന്ന രീതിയാണിത്. നിരപ്പായ ഭൂമിയിലാണ് ഈ രീതിയിൽ അവലംബിക്കാറുളളത്. വേനലിൽ 3 ദിവസത്തിലൊരിക്കൽ നനക്കുന്ന രീതിയാണിത്.

ട്രെൻഞ്ച് ഇറിഗേഷൻ

ആഴമുള്ള ചാലുകൾ രണ്ടുവരി വാഴകൾക്കിടയിലൂടെ കീറി മണ്ണിൽ പരമാവധി ഈർപ്പം നിലനിർത്താനും ഒഴുകിയെത്താനും അനുവാദിക്കുന്ന രീതിയാണിത്.

പ്രധാന വാഴ ഇനങ്ങൾ

വിവിധയിനങ്ങളിലുളള വാഴപ്പഴങ്ങൾ നമുക്കിന്ന് വിപണിയിൽ ലഭ്യമാണ്. അവയെല്ലാം വാഴകൃഷിയുടെ സാധ്യതകളെ വിപുലീകരിക്കുന്നു.

നേന്ത്രൻ: കേരളത്തിൽ സുലഭമായി ലഭ്യമാവുന്ന, കാലാവസ്ഥ അനുയോജ്യമായ, വാണിജ്യസാധ്യതകൾ ഉള്ള ഒരിനമാണ് നേന്ത്രൻപഴം. നീളവും വണ്ണവുമുളള ഈ ഫലം 5-10 ദിനങ്ങൾ വരെ കേടുകൂടാതെയിരിക്കും എന്ന സവിശേഷതയും ചിപ്സ് ഉണ്ടാക്കാനായി ധാരാളം ഉപയോഗിക്കുന്നതുകൊണ്ടും വിപണനമൂല്യം വർദ്ധിക്കുന്നു.

ഞാലിപ്പൂവൻ: നെയ്പൂവൻ, രസകദളി, വടക്കൻ കദളി, എൽകിബെയ്ൽ, സേഫ്ഡ് വെൽച്ചി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇടത്തരം വലിപ്പമുള്ള, വണ്ണം കുറഞ്ഞ, മഞ്ഞനിറത്തിലുളള സുഗന്ധമുളളതും സ്വാദിഷ്ടവുമായ ഫലമാണ് ഞാലിപ്പൂവൻ. 12കി.ഗ്രാം ശരാശരി ഭാരമുളള പൊടിപുശിയതുപ്പോലെ ഉറപ്പുള്ളതുമായ ഫലങ്ങളായിരിക്കും ഇവ.

റോബസ്റ്റ: കാറ്റ് അധികം ബാധിക്കാത്ത ഇടത്തരം ഉയരമുള്ള, പഴത്തിനുവേണ്ടി വളർത്തുന്ന പ്രധാന ഇനമാണ് റോബസ്റ്റ. കൂടുതൽ വിളവ് തരുന്ന ഇവ ഇടതൂർന്ന പഴങ്ങളായാണ് കാണപ്പെടുക. പഴക്കാമ്പ് വെണ്ണയുടേതുപ്പോലെ നിറവും മൃദുത്വവും, പച്ചനിറവുമാണ് പഴത്തിന്റെ രൂപം. 14 കി.ഗ്രാം ആണ് ഒരു ശരാശരി കുലയുടെ ഭാരം.

വിവരങ്ങൾക്ക് കടപ്പാട്: വികാസ്‌പീഡിയ

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വാഴ;കൃഷിരീതി, ഇനങ്ങൾ

#Banana#Farmer#Agriculture#Krishijagran

English Summary: Medicinal properties of bananas may be known

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds