വീട്ടുമുറ്റത്തൊരു മൾബറി സങ്കൽപ്പിച്ചു നോക്കൂ. നല്ല ഭംഗിയും തണലും വിരിക്കാൻ മൾബറി ചെടികൾക്ക് കഴിയും. ചെറിയ പൊക്കത്തിലും നല്ല ഉയരത്തിലും വളരുന്ന വിവിധയിനം മൾബറികളുണ്ട്.
എത്ര ഉയരത്തിലാണെങ്കിലും കായകൾ ശേഖരിക്കാൻ എളുപ്പമാണെന്നതാണ് മൾബറിയുടെ പ്രത്യേകത. താഴേയ്ക്ക് ഒതുങ്ങിയ ശാഖകൾ തന്നെ കാരണം. വലിയ ഇലകളുള്ള ഇവയിലേക്ക് ചെറു കിളികളും പൂമ്പാറ്റകളുമെല്ലാം പറന്നെത്താറുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലയോരങ്ങളിലും സമതലപ്രദേശങ്ങളിലും തണൽ മരം പോലെ ഇവയെ നട്ടുവളർത്താം. ഏതു കാലാവസ്ഥയിലും വളരും. വേനൽക്കാലത്ത് എപ്പോഴും കായ്കൾ ഉണ്ടാവുന്ന മൾബറി ചെടികൾ ചെറുപക്ഷികളുടെ ഇഷ്ട താവളമാണ്.
മൾബറിയുടെ കായ്കൾ വിളഞ്ഞ് പാകമാകുമ്പോൾ ചുവപ്പുകലർന്ന കറുപ്പ് നിറമാകും. ഭക്ഷ്യയോഗ്യമായ കായ്കൾക്ക് നല്ല മാധുര്യമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിനും പഴങ്ങൾ ഉപയോഗിക്കാം.
കൃഷി രീതി
മൾബറി കൃഷിചെയ്യാൻ ആദ്യം ചെടിയുടെ ചെറുകമ്പുകൾ ശേഖരിക്കുകയാണ് വേണ്ടത്. നടാൻ പറ്റിയ കമ്പ് മുറിച്ചെടുത്ത് അത് മണൽ, മേൽമണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ ചേർത്തിളക്കിയ മിശ്രിതം നിറച്ച ചെറുകൂടകളിൽ നിറച്ച് കഴിച്ച് വയ്ക്കണം. രണ്ടാഴ്ചയോടെ കമ്പുകളിൽ പുതുവേരുകൾ ഉണ്ടായി തളിരിലകൾ രൂപപ്പെടും. അതോടെ കമ്പ് തോട്ടത്തിലേക്കോ മുറ്റത്തേക്കോ മാറ്റിനടാവുന്നതാണ്. തൈകൾ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാൽ ചെടിച്ചട്ടികളിൽ നടുന്നത് അത്ര നല്ലതല്ല.
വേനൽകാലത്ത് കൃത്യമായ നനവ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തോതിൽ ജൈവവളങ്ങൾ ചേർക്കുകയും വേണം. അല്പം വലുതായി കഴിഞ്ഞാൽ പിന്നെ കാര്യമായ പരിചരണത്തിന്റെ ആവശ്യമില്ല. മൂന്നു വർഷം കൊണ്ട് ഇവ ഫലം തന്നു തുടങ്ങും. രാസവളങ്ങളൊന്നും തന്നെ കൊടുക്കേണ്ട ആവശ്യമില്ല. പറയത്തക്ക കീടബാധകളും മൾബറിയെ ബാധിക്കില്ല. ഇല ചുരുട്ടി പുഴുവിന്റെ ആക്രമണമാണ് ആകെ മൾബറിയെ ബാധിക്കുന്നത്. അവയെ ജൈവ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കുകയോ, കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ് മൾബറി കൃഷി. ഉദ്യാനങ്ങൾ നിർമ്മിക്കുമ്പോൾ കിളികളെ ആകർഷിക്കാനും ഇവ തോട്ടത്തിൽ ഉൾപ്പെടുത്താം. ഗാർഡനിംഗിൽ ശ്രദ്ധിക്കുന്നവർക്ക് തീർച്ചയായും മൾബറി ചെടി ഇഷ്ടമാകും.
വീട്ടുമുറ്റത്തൊരു മൾബറിത്തോട്ടം ഉണ്ടാക്കാം
വീട്ടുമുറ്റത്തൊരു മൾബറി സങ്കൽപ്പിച്ചു നോക്കൂ. നല്ല ഭംഗിയും തണലും വിരിക്കാൻ മൾബറി ചെടികൾക്ക് കഴിയും. ചെറിയ പൊക്കത്തിലും നല്ല ഉയരത്തിലും വളരുന്ന വിവിധയിനം മൾബറികളുണ്ട്.
Share your comments