<
  1. Fruits

ഇന്ന് ദേശീയ തണ്ണിമത്തൻ ദിനം: ചില തണ്ണിമത്തൻ വിശേഷങ്ങൾ

ഇന്ന് ദേശീയ തണ്ണിമത്തൻ ദിനം. തണ്ണിമത്തൻ കഴിക്കാത്തവർ കുറവായിരിക്കും. വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴവർഗ്ഗം കൂടിയാണ് വത്തക്ക എന്ന് മലബാർ ഭാഗത്ത് അറിയപ്പെടുന്ന തണ്ണിമത്തൻ. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലാണ് തണ്ണിമത്തൻ ചിലയിടങ്ങളിൽ അറിയപ്പെടുന്നത്. ആഫ്രിക്കയാണ് തണ്ണിമത്തന്റെ ജന്മദേശം. വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ തണ്ണിമത്തൻ മികച്ചതാണ്. .ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍.

Shijin K P
watermelon
watermelon

ഇന്ന് ദേശീയ തണ്ണിമത്തൻ ദിനം. തണ്ണിമത്തൻ കഴിക്കാത്തവർ കുറവായിരിക്കും. വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴവർഗ്ഗം കൂടിയാണ് വത്തക്ക എന്ന് മലബാർ ഭാഗത്ത് അറിയപ്പെടുന്ന തണ്ണിമത്തൻ. ചെങ്കുമ്മട്ടി, കുമ്മട്ടി എന്നീ പേരുകളിലാണ് തണ്ണിമത്തൻ ചിലയിടങ്ങളിൽ അറിയപ്പെടുന്നത്. ആഫ്രിക്കയാണ് തണ്ണിമത്തന്റെ ജന്മദേശം. വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാൻ തണ്ണിമത്തൻ മികച്ചതാണ്. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍.

തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ

വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ തണ്ണിമത്തൻ മികച്ചതാണ്. സിട്രിലൈൻ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും. കൂടാതെ ആന്റി ഓക്സിഡന്റ്, ലൈസോപീൻ എന്നിവയുടെ കലവറയായ തണ്ണിമത്തൻ കാൻസർ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.

watermelon cultivation
watermelon cultivation

തണ്ണിമത്തൻ എങ്ങനെ വളർത്താം

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കൃഷിക്ക് അനിയോജ്യമായ സമയം. സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്നതും തുറസ്സായതുമായ സ്ഥലമാണ്‌ തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യം. കളകളൊക്കെ കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് രണ്ടുമീറ്റർ ഇടവിട്ട് കുഴിയെടുക്കുക. കുഴികൾക്ക് 60 സെന്റീമീറ്റർ വ്യാസവും 45 സെന്റീമീറ്റർ ആഴവും ഉണ്ടാകണം. ഓരോ തടത്തിലും കുറച്ച് കുമ്മായം ചേർത്ത് മേൽമണ്ണിളക്കണം. ഒരാഴ്ചയ്ക്ക് ശേഷം ഒരു തടത്തിന് 10 കിലോ വീതം ജൈവവളം ചേർക്കണം. ഇതിന് കാലിവളം, കമ്പോസ്റ്റ്, കോഴിവളം, മണ്ണിരകമ്പോസ്റ്റ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. ഇതിന് ശേഷം വിത്ത് പാകാവുന്നതാണ്. ഒരുതടത്തിൽ മൂന്ന് വിത്തുകൾ വീതം നടാം. പിന്നീട് പൂവിടുമ്പോഴും കായ്ക്കുമ്പോഴും ജൈവവളങ്ങളായ ബയോഗ്യാസ് സ്ലറി, ഫിഷ് അമിനോ ആസിഡ്, ട്രൈക്കോഡെർമ എന്നിവ പ്രയോഗിക്കാം. തുടക്കത്തിൽ രണ്ട് ദിവസത്തിലൊരിക്കൽ നിർബന്ധമായും നനച്ചിരിക്കണം. പൂവിടല്‍, കായ് വളരുക തുടങ്ങിയ നിര്‍ണായക വളര്‍ച്ചാഘട്ടങ്ങളില്‍ നന ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. തടത്തില്‍ പുതയിടുന്നത് നല്ലതാണ്. കൂടാതെ ഉണങ്ങിയ കമ്പുകള്‍, ഓല, വൈക്കോല്‍ എന്നിവ തറയില്‍ വിരിച്ച് തണ്ണിമത്തന്റെ വള്ളി സുഗമമായി പടരാന്‍ സൗകര്യം ഒരുക്കണം. വളരുന്ന തണ്ണിമത്തന്‍ കായകള്‍ നേരിട്ട് നിലത്തു മുട്ടാതിരിക്കുകയാണ് ഉത്തമം.

മികച്ച വിത്തിനങ്ങൾ

കായ്കളുടെ വലിപ്പത്തിലും നിറത്തിലും സ്വാദിലും വ്യത്യാസമുള്ള നിരവധി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

അർക്ക മണിക്ക്

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചാണ് ഈ ഇനം ഉൽപാദിപ്പിച്ചത്. അതിമധുരവും സുഗന്ധവുമാണ് ഈ ഇനത്തിന്റെ പ്രത്യേകത.

ഷുഗർ ബേബി

ദില്ലിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രമാണ് ഇത് ഉൽപാദിപ്പിച്ചത്. ചെറിയ കായ്കൾക്ക് 3-5 കിലോ തൂക്കം ലഭിക്കും.

അർക്ക ജ്യോതി

ഉരുളൻ കായകൾ, ഇളംപച്ചതോട്, കടുംപച്ചവരകൾ, ചുകപ്പൻ അകക്കാമ്പ് എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

ശോണിമയും സ്വർണയും

തണ്ണിമത്തന്റെ വിത്തുകൾ പലപ്പോഴും കഴിക്കുമ്പോൾ അരോചകമാകാറുണ്ട്. ഇതിനൊരു പരിഹാരമായി കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ വിത്തിനമാണ് ശോണിമയും സ്വർണയും. ഇതിൽ ശോണിമയുടെ ഉൾക്കാമ്പ് ചുവപ്പും സ്വർണയുടെ കാമ്പ് മഞ്ഞയുമാണ്.

വിത്തുകൾ ലഭിക്കാൻ

☛ നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍, പാലക്കാട്-0491 2566414
☛ അറ്റിക് സെയില്‍സ് കൗണ്ടര്‍, മണ്ണുത്തി-0487 2370540
☛ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച്, ബെംഗളൂരു-080 23086100

English Summary: national watermelon day today

Like this article?

Hey! I am Shijin K P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds