ഇന്ത്യൻ മൾബറി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നോനിപ്പഴം ധാരാളം ആരോഗ്യഗുണങ്ങൾ പകർന്നു നൽകുന്നതാണ്. ഇതിൻറെ ശാസ്ത്രീയനാമം മൊറിൻഡാ സ്ട്രിഫോളിയ എന്നാണ്. പോളിനേഷ്യൻ ദ്വീപുകളിൽ ധാരാളമായി ഇവ കാണപ്പെടുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് പോളിനേഷ്യൻ ദ്വീപിൽ എത്തിയ സൈനികർക്ക് തദ്ദേശവാസികൾ നൽകിയ അത്ഭുത പഴമാണ് നോനി എന്ന് പറയപ്പെടുന്നു.
ഇവിടെയുള്ളവർ മൂപ്പ് എത്തുന്നതിനുമുൻപ് ഇത് പറിച്ചെടുത്ത് പഴിപ്പിക്കുന്നു. ഇതിൻറെ ചാറെടുത്ത് അരിച്ച് പരമ്പരാഗത രീതിയിൽ സൂക്ഷിച്ചു അമിത അധ്വാനം ഇല്ലാത്ത സമയത്ത് കഴിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണമാണ്. ഫിജി, സമോവ തുടങ്ങിയ ദീപുകളിൽ പ്രധാന ഭക്ഷണവസ്തുവാണ് നോനി.
ഔഷധ മൂല്യങ്ങൾ
അസ്വാഭാവികമായി പ്രവർത്തിക്കുന്ന ശരീരകോശങ്ങളുടെ പ്രവർത്തനത്തെ സാധാരണരീതിയിൽ ആക്കുന്ന സീറോനിൻ എന്ന ഘടകം ഇതിൽ ധാരാളമായി കാണുന്നു. കൂടാതെ ആൻറി ഓക്സിഡന്റുകൾ, ജീവകങ്ങൾ, ധാതുക്കൾ, ലവണങ്ങൾ, മാംസ്യം സെറോടോണിൻ തുടങ്ങിയവയും ഇതിൽ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നു. ഈ പഴത്തിൽ കാണപ്പെടുന്ന സ്കോപോലെറ്റിൻ എന്ന രാസഘടകം രക്താതിസമ്മർദം കുറയ്ക്കുവാൻ മികച്ചതാണ്. മുകളിൽ പറഞ്ഞ സിറോനിൻ എന്ന രാസഘടകം നമ്മുടെ ഭക്ഷണവസ്തുക്കളിൽ ഉള്ള പോഷകമൂല്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ വലിച്ചെടുക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്നു. മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും വിഷാദ അവസ്ഥയെ തരണം ചെയ്യുവാനും നോനി പഴത്തിൽ ഉള്ള ഒളിഗോ സാക്കറൈഡുകൾക്ക് സാധിക്കുമെന്ന് നിരന്തര പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന സസ്യം കൂടിയാണ് നോനിപ്പഴം. കൂടാതെ എല്ലിനും പല്ലുകൾക്കും ബലം പകരുന്ന കാൽസ്യം ഇതിൽ ധാരാളം ഉണ്ട്. വിറ്റാമിൻ-സി കൂടാതെ എല്ലാ എല്ലാ ബി ജീവകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. നമ്മുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ബീറ്റാകരോട്ടിൻ നോനി പഴത്തിൽ ധാരാളമുണ്ട്. ഇതുകൂടാതെ മെഗ്നീഷ്യം, പൊട്ടാസ്യം മാംസ്യം, ബീറ്റോ സീറ്റിറോൾ, തൈറോക്സിൻ, ലിനോയ്ക്ക് ആസിഡ്, പ്രോസിറോസിൻ തുടങ്ങിയവയും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
Noni, popularly known as Indian Mulberry, has many health benefits. Its scientific name is Morinda strifolia. They are abundant in the Polynesian islands. Noni is said to be a marvelous fruit given by locals to soldiers who arrived on the Polynesian island during World War II.
ശരീരത്തിൽ നൈട്രിക് ആസിഡ് ഉല്പാദനത്തെ ത്വരിതപ്പെടുത്തുവാനും ഹൃദയത്തെയും രക്തക്കുഴലുകളുടെ സമ്മർദ്ദം കുറയ്ക്കുവാനും നോനിപ്പഴം ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
Share your comments