<
  1. Fruits

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ ഫലം കഴിയ്ക്കുക

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഈ ഫലം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വളരെ ഗുണപ്രദമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ കാഴ്ചയിലും ആകർഷകമായ ഓറഞ്ചിനെ സൂപ്പർഫുഡ് എന്ന് വിളിക്കുന്നു.

Anju M U
orange
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഓറഞ്ച് കഴിയ്ക്കുക

അൽപം പുളിപ്പും മധുരവും നിറഞ്ഞ ഓറഞ്ച് (Orange). സ്വാദിൽ എല്ലാവർക്കും പ്രിയങ്കരനായ ഈ പഴം ആരോഗ്യത്തിനും പല തരത്തിൽ പ്രയോജനകരമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വളരെ ഗുണപ്രദമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ കാഴ്ചയിലും ആകർഷകമായ ഓറഞ്ചിനെ സൂപ്പർഫുഡ് എന്ന് വിളിക്കുന്നു.
ദിവസവും ഒരു ഓറഞ്ച് കഴിച്ചാൽ എല്ലുകളെ ബലപ്പെടുത്താനാകും. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഓറഞ്ച് വളരെ നല്ലതാണ്. 

ഇതോടൊപ്പം ഓറഞ്ച് ജ്യൂസ് സ്ഥിരമായി കഴിച്ചാൽ ജലദോഷം, ചുമ എന്നീ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. അതുകൊണ്ട് തന്നെ ഓറഞ്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ വിശദമായി അറിയാം.

ഓറഞ്ചിന്റെ ഗുണങ്ങൾ (Benefits of orange)

  • ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ് (Effective for weight loss)

ഓറഞ്ചിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. കൂടാതെ, ഓറഞ്ചിൽ കലോറി വളരെ കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഓറഞ്ച് സഹായിക്കുന്നു. ഇതിനായി ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ശീലമാക്കാം.

  • പ്രതിരോധശേഷി വർധിപ്പിക്കുന്നു (Boosts immunity)

വിറ്റാമിൻ എ, ബി, സി, കാൽസ്യം, അയഡിൻ, ഫൈബർ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും സമ്പന്നമായി ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഓറഞ്ച് ഫലപ്രദമാണ്. അതിനാൽ തന്നെ രോഗബാധയുള്ളവർ അതിയ നിന്നും പ്രതിരോധം ലഭിക്കുന്നതിന് ദിവസവും ഓറഞ്ച് കഴിക്കണം.

  • ക്യാൻസർ സാധ്യത കുറയ്ക്കുന്നു (Reducing the risk of cancer)

ഓറഞ്ച് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ ബീറ്റാ കരോട്ടിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ഓറഞ്ച് കാൻസർ സാധ്യത കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.

  • രക്തസമ്മർദം നിയന്ത്രിക്കുന്നു (Regulates blood pressure)

രക്തസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ ദിവസവും ഓറഞ്ച് കഴിക്കണം. ഇത് കൂടാതെ, നിങ്ങൾക്ക് ഓറഞ്ച് ജ്യൂസും കുടിക്കാം. ഇത് രക്തസമ്മർദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.

  • സന്ധിവേദനയ്ക്ക് പരിഹാരം (Remedy for arthritis)

ആർത്രൈറ്റിസ് പ്രശ്നത്തിൽ, സന്ധികളിൽ വേദനയും വീക്കവും പ്രശ്നമാകുന്നെങ്കിൽ അതിന് ഓറഞ്ച് ഉപയോഗിക്കാം. സന്ധി വേദനയിൽ നിന്ന് രക്ഷനേടാൻ ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം. ഓറഞ്ച് ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കുന്നു. ഇങ്ങനെ സന്ധിവാതത്തിൽ നിന്നും ആശ്വാസം നൽകുന്നു.

  • ചർമ സംരക്ഷണത്തിന് ഓറഞ്ച് (Orange for skin care)

ചർമ സംരക്ഷണത്തിനും ഓറഞ്ച് വളരെ മികച്ചതാണ്. ചർമത്തെ പരിപോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണകൾ ഓറ‍ഞ്ചിൽ ഉള്ളതിനാൽ ഇത് ചർമത്തെ മൃദുലവും മനോഹരവുമാക്കുന്നു. ഓറഞ്ച് മുഖക്കുരു നീക്കം ചെയ്യാനും സഹായിക്കും. ഇതിലുള്ള സിട്രസ് ആസിഡ് ആണ് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: അതിവേഗം ശരീരഭാരം കുറയ്ക്കാൻ തുളസി: എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ...

English Summary: Orange Is Best Fruit To Reduce Body Weight: Know Its Benefits

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds