<
  1. Fruits

പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി

പഴങ്ങളിലെ താരമാണ് പപ്പായ. പലനാടുകളിൽ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ് എന്നീ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായ എല്ലാവര്ക്കും ഇഷ്ടമാണ്. നിരവധി പേര് പപ്പായ കൃഷിയിലൂടെ ലാഭം കൊയ്യുന്നുണ്ട്. ഏതൊരു ഫലവർഗ കൃഷിയെയുംപോലെ പപ്പായ കൃഷിയിലും ലാഭവും നഷ്ടവും കര്ഷകന് നേരിടാം എന്നാൽ പപ്പായയുടെ പലവിധ വിപണനസാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ളകണ്ടറിജു കൃഷി ചെയ്താൽ വളരെ ലാഭം കൊയ്യാം.

KJ Staff
Papaya

പഴങ്ങളിലെ താരമാണ് പപ്പായ. പലനാടുകളിൽ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ് എന്നീ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായ എല്ലാവര്ക്കും ഇഷ്ടമാണ്. നിരവധി പേര് പപ്പായ കൃഷിയിലൂടെ ലാഭം കൊയ്യുന്നുണ്ട്. ഏതൊരു ഫലവർഗ കൃഷിയെയുംപോലെ പപ്പായ കൃഷിയിലും ലാഭവും നഷ്ടവും കര്ഷകന് നേരിടാം എന്നാൽ പപ്പായയുടെ പലവിധ വിപണനസാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ളകണ്ടറിജു കൃഷി ചെയ്താൽ വളരെ ലാഭം കൊയ്യാം. പപ്പായ പഴത്തിനു വേണ്ടി കൃഷി ചെയ്യുന്നതിനേക്കാളും വളരെയേറെ ലാഭം നൽകുന്ന ഒരു കൃഷിയാണ് പപ്പായ കറ കൃഷി. പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ . മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌.

പപ്പായയുടെ കറയായ പപ്പയിനു മാര്‍കെറ്റില്‍ ഇന്ന് നല്ല വിലയാണ് ലഭിക്കുന്നത്. പപ്പായയില്‍ നിന്നും ശേഖരിക്കുന്ന കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ആവുശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് മരുന്ന് നിര്‍മാണത്തിനും സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധ മായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്.പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌ പപ്പായ പഴുത്തു കഴിയുമ്പോൾ ഈ എൻസൈം തനിയെ ഇല്ലാതാകും. ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്ന തിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. അത്കൊണ്ട് തന്നെയാണ് ഇതിന്‍റെ വിപണി സാധ്യത വളരെ കുടുതലാണ് ഇന്ന് മാര്‍കെറ്റില്‍ പാല്‍കറ എടുക്കാന്‍ പറ്റിയ പപ്പായുടെ വിത്തും തൈകളും ലഭ്യമാണു ഇതിന്‍റെ വിത്തിന് തന്നെ ഒരു കിലോക്ക് ഏകദേശം 3500ക്ക് മുകളില്‍ വിലയുണ്ട്‌.

Papaya

വിത്ത് വാങ്ങി മുളച്ചു വന്നാല്‍ ആറു മാസം മുതല്‍ നമ്മുക്ക് ഇതിന്‍റെ പാല്‍ കറ നമ്മുക്ക് എടുക്കാവാന്‍ പറ്റും കൃഷി ഇറക്കുന്ന സ്ഥലം വെള്ള കേട്ട് ഉണ്ടാവാന്‍ പാടില്ല എന്നാല്‍ ദിവസവും വെള്ളം നല്‍ക്കുകയും വേണം ഇതിനു വേണ്ടി ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം ഉപയോഗിച്ചാല്‍ വെള്ളത്തിന്‍റെ ഉപയോഗം കുറക്കുകയും ചെയ്യാം മികച്ച വരുമാനം നേടുകയും ആവാം. വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം.ഒന്നിൽ കൂടുതൽ തൈകളാണ് നടുന്നതെങ്കി രണ്ടു മീറ്റര്‍ അകലത്തി നടണം. മുക്കാ മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണക പ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വര്‍ഷത്തില്‍ രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും.പാല്‍ എടുക്കേണ്ട സമയം അതിരാവിലെ അഞ്ചു മുതല്‍ ഒന്‍പതു മണിക്കുള്ളില്‍ തീര്‍ക്കുന്നത് പാല്‍ കറ കുടുതല്‍ കിട്ടുന്നതിനു സഹായകമാവും. അത് കൊണ്ട് വെയില്‍ ചുട് ആവുന്നതിനു മുന്‍പ് ഈ പരിപാടികള്‍ തീര്‍ന്നിരിക്കണം.

ഒരു ഏക്കറില്‍ 3000 തൈകള്‍ വരെ നമ്മുക്ക് നടാന്‍ സാധിക്കും അത് കൊണ്ട് തന്നെ ഒരു ദിവസം1500 തൈകളില്‍ നിന്നും കറ എടുക്കുന്ന രീതിയാണ്‌ നല്ലത്. എന്നാല്‍ എല്ലാ ദിവസവും നമുക്ക് പാല്‍ കറ ലഭ്യമാക്കാം പാല്‍ കറയുടെ ആവുശ്യമുള്ളവര്‍ തന്നെ നമ്മളില്‍ നിന്നും നേരിട്ട് ശേഖരിച്ചു കൊണ്ട് പോകുകയും ചെയ്യും. പാല്‍ കറ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ അതില്‍ ചെലുത്തണം വലിയ മുറിവുകള്‍ ഉണ്ടാക്കി കൊണ്ട് പാല്‍ ഒരിക്കലും എടുക്കരുതേ മരത്തിന്‍റെ ചുവട്ടില്‍ നല്ല വൃത്തിയുള്ള പ്ലാസ്റ്റിക് എടുത്തു മരത്തിന് ചുറ്റും വിരിക്കുകയും എന്നിട്ട് കായകളില്‍ ചെറിയ സ്ക്രാച് ഇടുകയും ചെയ്യുക അല്ലാതെ വലിയ രീതിയില്‍ മുറിവ് ഉണ്ടാക്കിയാല്‍ പാല്‍ കറ ലഭ്യമാകില്ല. ഈ പപ്പായ കായ പഴുത്തു കഴിഞ്ഞാല്‍ മാര്‍ക്കറ്റില്‍ വലിയ വിപണി കിട്ടില്ല അതുകൊണ്ട് ഇതിനെ നമുക്ക് സംസ്കരിച്ചു പപ്പായ ജാം ടൂറി ഫ്രുട്ടി എന്നിവ നിര്‍മ്മിക്കാം. പാല്‍ എടുപ്പ് കഴിഞ്ഞ പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരൻ എന്നീ കറികള്‍ ഉണ്ടാക്കാം . കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേര്‍ക്കാന്‍ പറ്റുന്ന തരത്തില്‍ സംസ്കരിച്ചു കൊണ്ട് ഒരു വലിയ വിപണി സാധ്യത തന്നെ ഇതിനു മുന്നില്‍ തുറന്നു കിടക്കുന്നു. പപ്പായകൃഷിക്കാരില്‍ നിന്നും പപ്പയിന്‍ വേര്‍ തിരിച്ചു ശുദ്ധീകരിച്ചുകൊണ്ട് കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്‍പ്പാക്കി വന്‍ കിട ഭക്ഷ്യ- പാനീയ നിര്‍മാണ കമ്പനികള്‍ക്ക് വിതരണം ചെയുന്ന വ്യവസായികളും ഇതിന്‍റെ പിന്നിലുണ്ട് അത് കൊണ്ട് തന്നെ ഇതിന്‍റെ വിപണി മുല്ല്യം വളരെ വലുതാണ്‌ ഒത്തു പിടിച്ചാല്‍ പപ്പായാ ഒരു ചെറിയ മീനല്ല എന്നുള്ളത് മനസിലാക്കാം. അപ്പോള്‍ ഒത്തു പിടിക്കാന്‍ തയ്യാറല്ലെ നിങ്ങള്‍?

English Summary: Papaya farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds